കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ ബോര്‍ഡിങ് പാസില്‍ നരേന്ദ്രമോദിയുടെ ഫോട്ടോ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതെന്ന് ആരോപണം, വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചു

Google Oneindia Malayalam News

ദില്ലി: നരേന്ദ്രമോദിയുടെ ഫോട്ടോ പതിച്ച എയര്‍ ഇന്ത്യ വിമാനത്തിലെ ബോര്‍ഡിങ് പാസ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും ഫോട്ടോ ഉള്ള ബോര്‍ഡിങ് പാസാണ് വിവാദമായതോടെ പിന്‍വലിച്ചത്. ലോക് സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിലനില്‍ക്കുന്ന പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ഇതെന്ന ആരോപണമുയര്‍ന്നതോടെയാണ് ബോര്‍ഡിങ് പാസ് എയര്‍ ഇന്ത്യ പിന്‍വലിച്ചത്.

<strong>എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയത് ലീഗിന്റെ സംസ്ഥാന നേതൃത്വം അറിയാതെ, അഖിലേന്ത്യാ നേതാക്കൾ... ഹോട്ടല്‍ കണ്ടെത്തിയതും റൂം ബുക്ക് ചെയ്തതും ലീഗ് നേതാക്കൾ!</strong>എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയത് ലീഗിന്റെ സംസ്ഥാന നേതൃത്വം അറിയാതെ, അഖിലേന്ത്യാ നേതാക്കൾ... ഹോട്ടല്‍ കണ്ടെത്തിയതും റൂം ബുക്ക് ചെയ്തതും ലീഗ് നേതാക്കൾ!

എന്നാല്‍ ഇത് സര്‍ക്കാറിന്റെ പരസ്യമല്ലെന്നായിരുന്നു എയര്‍ ഇന്ത്യയുടെ വിശദീകരണം. എന്നിരിക്കിലും പാസ് പിന്‍വലിച്ച് തടിയൂരുകയായിരുന്നു എയര്‍ ഇന്ത്യ.വൈബ്രന്‍റ് ഗുജറാത്ത് എന്ന പേരില്‍ നല്‍കിയ പരസ്യമടങ്ങിയ ബോര്‍ഡിങ് പാസാണ് പിന്‍വലിച്ചിരിക്കുന്നത്. ഇതില്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫോട്ടോകള്‍ ഉണ്ടെന്നും എന്നാല്‍ അത് തിരഞ്ഞെടുപ്പ് സംബന്ധിയല്ലെന്നും എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ പറഞ്ഞു. മുന്‍ പഞ്ചാബ് ഡിജിപിയാണ് ബോര്‍ഡിങ് പാസിന്റെ ഫോട്ടോ പങ്കുവച്ചത്.

Narendra Modi

എന്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി പണം ചിലവാക്കുന്നതെന്നും ഇത്തരം ലംഘനങ്ങളൊന്നും കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്താത്തതെന്നും ചോദിക്കുന്നു. എന്നാല്‍ ജനുവരിയിലാണ് ഇവ പ്രിന്റ് ചെയ്തതെന്നും തേര്‍ഡ് പാര്‍ട്ടി പരസ്യത്തിന്റെ ഭാഗമാണിതെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ ഇത് വൈബ്രന്റ് ഗുജറാത്താണെങ്കിലും ബോര്‍ഡിങ് പാസ് രാജ്യമാകെ നല്‍കുന്നതാണെന്നും പറയുന്നു. സമാനമായി ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്ന് മോദിയുടെ ചിത്രം ആലേഖനം ചെയ്ത റെയില്‍വേ ടിക്കറ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതും തേര്‍ഡ് പാര്‍ട്ടി പരസ്യമാണെന്നായിരുന്നു റെയില്‍വേയുടെ വിശദീകരണം

English summary
PM Modi's photo featured in air India boarding pass, Air India withdraw the pass due to violation of model code of conduct
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X