റെയില്‍വേ ടിക്കറ്റില്‍ മോദിയുടെ ചിത്രം! ഉദ്യോഗസ്ഥര്‍ക്ക് എട്ടിന്‍റെ പണി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള റെയില്‍വേ ടിക്കറ്റ് വിതരണം ചെയ്ത സംഭവത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഉത്തര്‍പ്രദേശിലെ ബാരബന്‍കി റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ചയാണ് സംഭവം. ഷിഫ്റ്റ് മാറിയെത്തിയ ഉദ്യോഗസ്ഥര്‍ മോദിയുടെ ചിത്രം പതിച്ച പഴയ റെയില്‍വേ ടിക്കറ്റുകള്‍ വിതരണം ചെയ്യുകയായിരുന്നു.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ വിവരങ്ങളാണ് മോദിയുടെ ചിത്രത്തിനൊപ്പം റെയില്‍വേ ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചിത്രം കണ്ടതോടെ ടിക്കറ്റ് ലഭിച്ച യുവാവ് അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ പരാതിപ്പെടാന്‍ പോയപ്പോള്‍ തന്നോട് പുറത്തുപോകാനായിരുന്നു സ്റ്റേഷന്‍ സൂപ്പര്‍വൈസര്‍ ആവശ്യപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. പഴയ ചിത്രമുള്ള പ്രിന്‍റുകള്‍ അബദ്ധത്തില്‍ വിതരണം ചെയ്തതാകാമെന്നും അധികൃതര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ മോദിയുടെ ചിത്രം പതിപ്പിച്ച പഴയ റെയില്‍വേ ടിക്കറ്റുകള്‍ പിന്‍വലിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications