കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാര്‍ത്താ സമ്മേളനം നടത്താന്‍ മോദിയെക്കൊണ്ട് സാധിക്കില്ലെന്ന് കോണ്‍ഗ്രസ്: നിഷേധിച്ച് ബിജെപി

  • By Desk
Google Oneindia Malayalam News

ദില്ലി: അധികാരത്തിലേറി ഇന്നു വരെ മാധ്യമങ്ങളെ മുഖം കാണിക്കാതെ കാലാവധി പൂര്‍ത്തിയാക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. വാര്‍ത്താ സമ്മേളനം നടത്താത്തതിന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിയെ അത്രയധികം വിമര്‍ശിച്ചിരുന്നു. ഒടുവില്‍ മോദി പത്രസമ്മേളനം വിളിച്ച് ചേര്‍ക്കുമെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു. ഇതിനെ പരിഹസിച്ച് കോണ്‍ഗ്രസ് എത്തിയിരിക്കയാണ്. ഏപ്രില്‍ 26ന് വാരാണസിയില്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബിജെപിയുടെ പഴയ കരുത്തന്‍: 5 തവണ എംഎല്‍എ, ആരാണ് മോദിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസിന്‍റെ അജയ് റായ്ബിജെപിയുടെ പഴയ കരുത്തന്‍: 5 തവണ എംഎല്‍എ, ആരാണ് മോദിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസിന്‍റെ അജയ് റായ്

എന്നാല്‍ മോദിയും ബിജെപിയും പത്ര സമ്മേളന വാര്‍ത്ത നിക്ഷേധിച്ചിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് അത് നരേന്ദ്രമോദിയെക്കൊണ്ട് സാധിക്കില്ലെന്ന് പറഞ്ഞത്. ഗാങ്‌സ് ഓഫ് ഗാസിപൂര്‍ എന്ന ഹിറ്റ് ചിത്രത്തിലെ ഡയലോഗ് പറഞ്ഞായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. അധികാരത്തിലെത്തി കാലാവധി പൂര്‍ത്തിയാക്കിട്ടും നാളിതുവരെ പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തില്ല. റേഡിയോ വഴി നടത്തുന്ന പ്രതിമാസ പരിപാടിയായ മന്‍ കി ബാതും ടെലിവിഷന്‍ വഴിയും മാത്രമായിരുന്നു മോദി മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ഇത്തരത്തില്‍ മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാത്തത് ചോദ്യങ്ങളെ ഭയന്നാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്.

narendra-modi-

പൊതു വാര്‍ത്താ സമ്മേളനം വിളിക്കാതെ പ്രത്യേക അഭിമുഖങ്ങളായിരുന്നു മോദി നടത്തിയതെല്ലാം. മോദിയോട് വിഷമം പിടിച്ച ചോദ്യങ്ങളില്ലാത്തവയായിരുന്നു ഈ അഭിമുഖങ്ങളെല്ലാം. മോദിക്ക് അനുകൂലമായ അഭിമുഖങ്ങള്‍ മാത്രം നല്‍കി മാധ്യമങ്ങളെ കാണുന്നത് പൂര്‍ണമായി ഒഴിവാക്കിയ ഭരണമായിരുന്നു ഇത്. അക്ഷയ് കുമാറുമായ് നരേന്ദ്രമോദി നടത്തിയ അഭിമുഖത്തിനെ പരിഹസിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു.

English summary
PM modi's press conference controversy Congress mock PM that he cant do the press conference.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X