കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവെച്ചു: രണ്ടാഴ്ച തൽസ്ഥാനത്ത് തുടരും!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സഹായികളിലൊരാളായ നൃപേന്ദ്ര മിശ്ര പ്രിൻസിപ്പൽ പദവി രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി 2014ൽ അധികാരത്തിലെത്തിയത് മുതൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു മിശ്ര. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന പ്രകാരം രണ്ടാഴ്ച കൂടി തൽസ്ഥാനത്ത് തുടരും. നൃപേന്ദ്ര മിശ്രയെ വിശിഷ്ടനായ ഓഫീസറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ച മോദി അദ്ദേഹത്തെക്കുറിച്ചുള്ള ഔദ്യോഗിക ജീവിതത്തിലെ ഓർമകളും പങ്കുവെച്ചു. പികെ സിൻഹയെ ആയിരിക്കും അടുത്ത പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കുക.

ജമ്മു കശ്മീരിലെ സ്ഥിതി സർക്കാർ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിരുദ്ധമെന്ന് സീതാറാം യെച്ചൂരിജമ്മു കശ്മീരിലെ സ്ഥിതി സർക്കാർ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിരുദ്ധമെന്ന് സീതാറാം യെച്ചൂരി

നൃപേന്ദ്ര വിശിഷ്ടനായ വ്യക്തിയാണെന്നും ഭരണകാര്യത്തിലും പൊതു നയങ്ങളിലും അദ്ദേഹം അഗ്രഗണ്യനാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു. 2014ൽ ആദ്യം ഞാൻ ദില്ലിയിലെത്തിയപ്പോൾ അദ്ദേഹം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ വിലപ്പെട്ടതാണിപ്പോഴെന്നും അദ്ദേഹം പറയുന്നു. വ്യക്തിഗതമായി മാത്രമല്ല അദ്ദേഹം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തനിക്കായി സേവനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മിശ്ര ജീവിതത്തിന്റെ പുതിയ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുകയാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

nripendramishra-156

യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ മിശ്ര നേരത്തെ ട്രായ് ചെയർപേഴ്സണായും ടെലികോം സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ക്യാബിനറ്റ് റാങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചുവന്നിരുന്ന അദ്ദേഹം രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയതോടെയാണ് മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായത്.

English summary
PM Modi's Principal secratary Nripendra Mishra resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X