കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ആത്മീയ ഗുരു ഇനി ഇല്ല, കാണാന്‍ മോദിയെത്തുമോ?

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മീയ ഗുരു ആരാണെന്ന ചോദ്യത്തിന് അദ്ദേഹം തന്നെ ഉത്തരം നല്‍കിയിട്ടുണ്ട്- സ്വാമി ദയാനന്ദ ഗിരി. അദ്ദേഹം കഴിഞ്ഞ ദിവസം രാത്രി അന്തരിച്ചു. 87 വയസ്സായിരുന്നു.

അറിയപ്പെടുന്ന വേദാന്ത പണ്ഡിതനായിരുന്നു സ്വാമി ദയനാന്ദ സരസ്വതി. ആര്‍ഷ വിദ്യാ ഗുരുകുലത്തിന്റെ സ്ഥാപകനും ഇദ്ദേഹം തന്നെ. ഋഷികേശിലെ ചിന്മയ ആശ്രമത്തില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Swami Dayananada Giri

തമിഴ്‌നാട്ടിലായിരുന്നു സ്വാമി ദയാനന്ദ ഗിരിയുടെ ജനനം. 1930 ല്‍ ഓഗസ്റ്റ് 15 ന് കുംഭകോണത്ത് ഗോപാലയ്യരുടേും വാലാംബാളുടേയും മൂത്തമകന്‍. നടരാജന്‍ എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ പേര്. 1962 ല്‍ ആണ് ചിന്മയാനന്ദ സ്വാമയില്‍ നിന്ന് ഇദ്ദേശം സന്യാസം സ്വീകരിയ്ക്കുന്നത്.

നരേന്ദ്ര മോദിയെ ഏറെ സ്വാധീനിച്ച വ്യക്തിയായാണ് ദയാന്ദ ഗിരി അറിയപ്പെടുന്നത്. ഈ മാസം തുടക്കത്തില്‍ മോദി അദ്ദേഹത്തെ ആശ്രമത്തിലെത്തി സന്ദര്‍ശിയ്ക്കുകയും ചെയ്തിരുന്നു.

നരേന്ദ്ര മോദി ഇപ്പോള്‍ അമേരിയ്ക്കന്‍ പര്യടനത്തിലാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് തന്റെ ആത്മീയ ഗുരുവിന്റെ അന്ത്യ കര്‍മങ്ങളില്‍ പങ്കെടുക്കാനാകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

English summary
Prime Minister Narendra Modi's spiritual guru Swami Dayanand Giri passed away tonight at his ashram in Sheeshamjhadi area here after a prolonged illness. He was 87.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X