ഇന്‍സ്‌പെക്ടര്‍ രാജ് വേണ്ട; തൊഴിലാളികള്‍ പറയട്ടെ
ദില്ലി: വ്യവസായമേഖലയെ നിയന്ത്രിക്കുന്ന ഇന്‍സ്‌പെക്ടര്‍ രാജ് നയം തിരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ശ്രമേവ ജയതേ യോജന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ നിയമ പരിഷ്‌കരണവും തൊഴില്‍ മേഖലയിലെ സുതാര്യതയും ലക്ഷ്യം വെച്ചുകൊണ്ട് തൊഴില്‍ മന്ത്രാലയമാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.
പ്രൊവിഡന്റ് ഫണ്ടില്‍ അംഗമായ തൊഴിലാളികള്‍ക്കുള്ള ഏകീകൃത പി എഫ് അക്കൗണ്ട് നമ്പര്‍ സംവിധാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ജോലി മാറിയാലും പി എഫ് അക്കൗണ്ട് നമ്പര്‍ മാറാന്‍ അപേക്ഷ നല്‍കേണ്ടിവരില്ല എന്നതാണ് യു എന്‍ എന്‍ അഥവാ ഏകീകൃത പി എഫ് അക്കൗണ്ട് നമ്പറിന്റെ ആകര്‍ഷണം. തൊഴിലാളികളുടെ വിവരങ്ങള്‍ തൊഴില്‍ - വ്യവസായ വെബ്‌സൈറ്റായ ശ്രാം സുവിധയിലാണ് ശേഖരിക്കുക. സൈറ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എളുപ്പമാക്കാനായി യുണീക് ലേബര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (എല്‍ ഐ എന്‍) കിട്ടും. ചുരുങ്ങിയത് നാല് കോടി തൊഴിലാളികള്‍ക്കെങ്കിലും ഇതിന്റെ ഗുണഫലം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്. ഇന്‍സ്‌പെക്ടര്‍ രാജ് വലിയ ഒരു പ്രശ്‌നമാണ്. ഇ ഗവേര്‍ണന്‍സും ഇക്കണോമിക് ഗവേര്‍ണന്‍സും പദ്ധതികളിലെ സുതാര്യത ഉറപ്പുവരുത്തും.
സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന തീരുമാനം രാജ്യം പൗരന്മാരെ എത്രമാത്രം വിശ്വാസത്തിലെടുക്കുന്നു എന്നതിന് തെളിവാണ്. തൊഴിലുടമയുടെ അല്ല തൊഴിലാളികളുടെ കണ്ണിലൂടെ വേണം തൊഴില്‍ പ്രശ്‌നങ്ങള്‍ നോക്കിക്കാണാന്‍. വ്യാപാരരംഗം മെച്ചപ്പെട്ടാലേ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വിജയകരമാകൂ. സത്യമേവ ജയതേ പോലെ ശക്തമാകണം ശ്രമേവ ജയതേ യോജനയും - പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications