കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണ സ്ഥലത്ത് സര്‍പ്രൈസ് സന്ദര്‍ശനവുമായി പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: യുഎന്‍ പൊതുസഭയിലെ പ്രസംഗത്തിന് പിന്നാലെ നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് മോദി സന്ദര്‍ശനം നടത്തിയത്. സര്‍പ്രൈസായിട്ടുള്ള സന്ദര്‍ശനമായിരുന്നു ഇത്. മുന്‍കൂട്ടി അറിയിക്കുകയൊന്നും ചെയ്തിരുന്നില്ല. രാത്രി 8.45നായിരുന്നു മോദിയുടെ വരവ്. ഇവിടെയുള്ള തൊഴിലാളികളും മറ്റും ശരിക്കും അമ്പരന്ന് പോയിരുന്നു. ഒരു മണിക്കൂറോളം നിര്‍മാണ സ്ഥലത്ത് ചെലവിട്ടാണ് മോദി മടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ അഭിമാന പദ്ധതിയായി കാണുന്നതാണ് സെന്‍ട്രല്‍ വിസ്റ്റ പ്രൊജക്ട്. പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്

ജിഗ്നേഷ് മേവാനി ജനറല്‍ സെക്രട്ടറിയാവും? കനയ്യകുമാര്‍ ദേശീയ തലത്തില്‍, രാഹുലിന്റെ വരവ് അടുത്ത വര്‍ഷംജിഗ്നേഷ് മേവാനി ജനറല്‍ സെക്രട്ടറിയാവും? കനയ്യകുമാര്‍ ദേശീയ തലത്തില്‍, രാഹുലിന്റെ വരവ് അടുത്ത വര്‍ഷം

1

അതേസമയം നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി മോദി നേരിട്ട് പരിശോധിക്കുകയും ചെയ്തു. എഞ്ചിനീയര്‍മാരോട് മോദി വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. സന്ദര്‍ശനത്തിന് മുമ്പ് ഇവിടെ സ്വീകരിക്കേണ്ട സുരക്ഷയുടെ കാര്യങ്ങളെ കുറിച്ചൊന്നും ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നില്ല. അതുകൊണ്ട് മോദിയുടെ വരവ് ശരിക്കും എല്ലാവരെയും ആശങ്കയിലാഴ്ത്തി. ഇവിടെയുള്ള തൊഴിലാളികളോടും പ്രധാനമന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വെള്ള കുര്‍ത്തയും സേഫ്റ്റി ഹെല്‍മെറ്റും ധരിച്ചാണ് മോദി നിര്‍മാണ പ്രവര്‍ത്തികള്‍ വിലയിരുത്തിയത്. 971 കോടിയുടെ പദ്ധതിയാണ് സെന്‍ട്രല്‍ വിസ്റ്റ. അടുത്ത വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.

2

പുറത്തുവന്നിട്ടുള്ള ഫോട്ടോകളില്‍ മോദി തൊഴിലാളികളുമായി സംസാരിക്കുന്നത് വ്യക്തമാണ്. പുതിയ പാര്‍ലമെന്റ് കെട്ടിട നിര്‍മാണ സ്ഥലത്തേക്ക് പ്രധാനമന്ത്രി ആദ്യമായിട്ടാണ് സന്ദര്‍ശനം നടത്തുന്നത്. കൊവിഡ് കാലത്ത് ഈ കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ വലിയ വിമര്‍ശനങ്ങള്‍ കേന്ദ്രം നേരിട്ടിരുന്നു. രാജ്യം വലിയൊരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനൊരു പദ്ധതി ജനദ്രോഹപരമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തിയിരുന്നു. എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കണമെന്നും, ആ പണം കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രം നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു.

ലാലേട്ടന്റെ കൂടെ ഒരു ചിത്രം കൂടി... അനുശ്രീയെ ചേർത്തുനിർത്തി മോഹൻലാൽ, പുതിയ ചിത്രങ്ങൾ വൈറൽ

3

കഴിഞ്ഞ ഡിസംബറിലാണ് ഈ കെട്ടിടത്തിന് മോദി തറക്കല്ലിട്ടത്. 888 എംപിമാര്‍ക്ക് ലോക്‌സഭയില്‍ ഈ കെട്ടിടം വരുന്നതോടെ ഇരിപ്പിടമുണ്ടാവും. രാജ്യസഭയില്‍ 384 എംപിമാര്‍ക്കും ഇരിപ്പിടമുണ്ടാവും. പുതിയ പാര്‍ലമെന്റ് കെട്ടിടം വരുന്നതോടെ പാര്‍ലമെന്റില്‍ എംപിമാരുടെ എണ്ണം കൂട്ടാനും കേന്ദ്രം പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മൊത്തം 1382 പേര്‍ക്ക് പാര്‍ലമെന്റില്‍ ഇടമുണ്ടാവും.

4

Recommended Video

cmsvideo
Bilateral Relationship Will Touch New Heights': PM Modi To US VP Kamala Harris

ഇന്ത്യയുടെ 60ാം സ്വാതന്ത്ര്യ ദിനം മുതല്‍ പുതിയൊരു പാര്‍ലമെന്റിനായി എംപിമാര്‍ ആവശ്യപ്പെടുന്നുണ്ടെന്നും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞിരുന്നു. സര്‍ക്കാരിന് ഈ പദ്ധതിയിലൂടെ ആയിരം കോടി ലാഭിക്കാന്‍ സാധിക്കുമെന്ന് കേന്ദ്രം പറയുന്നു. പല സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നിലവില്‍ വാടക കൊടുക്കുന്നുണ്ട്. ഈ കെട്ടിടം വരുന്നതോടെ അതില്ലാതാവുമെന്ന് കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു.

English summary
pm modi's surprise visit to new parliament building construction site, inspects construction process
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X