പരിചയസമ്പത്തിനാണ് കരുത്ത്, രാജ്യത്താകെ എത്തിക്കൂ, കാലാവധി പൂര്‍ത്തിയാക്കിയ എംപിമാരോട് മോദി
ദില്ലി: രാജ്യസഭയില്‍ നിന്ന് ഇന്ന് 72 എംപിമാര്‍ കാലാവധി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മാര്‍ച്ച്-ജൂലായ് കാലയളവില്‍ സഭാ ജീവിതത്തോടെ വിടപറയുന്ന നേതാക്കളോട് ജനങ്ങള്‍ നിങ്ങളില്‍ അര്‍പ്പിച്ച പ്രൗഢിയും അഭിമാനവും നിലനിര്‍ത്തി ജീവിക്കണമെന്ന് രാജ്യസഭാ ചെയര്മാന് വെങ്കയ്യ ആവശ്യപ്പെട്ടു. എകെ ആന്റണി, അംബികാ സോണി, പി ചിദംബരം, ആനന്ദ് ശര്‍മ, ജയറാം രമേശ്, സുരേഷ് പ്രഭു, പ്രഫുല്‍, സുബ്രഹ്മണ്യന് സ്വാമി, പ്രസന്ന ആചാര്യം, സഞ്ജയ് റാവത്ത്, നരേഷ് ഗുജ്റാല്‍, സതീഷ് ചന്ദ്ര മിശ്ര, മേരി കോം, സ്വപന് ദാസ്ഗുപ്ത, നരേന്ദ്ര ജാദവ് എന്നീ പ്രമുഖരും കാലാവധി പൂര്‍ത്തിയാക്കുന്നവരിലുണ്ട്. ഇവരില്‍ എത്ര പേര് തിരിച്ചുവരുമെന്ന് വ്യക്തമല്ല. എകെ ആന്റണി ഇനി സഭയിലേക്ക് ഇല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രി വിരമിക്കുന്ന ഈ 72 എംപിമാരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇവരടെ പരിചയസമ്പത്ത് രാജ്യത്തിന്റെ നാനാ ഭാഗത്തേക്കും പ്രചരിപ്പിക്കാനായിരുന്നു മോദിയുടെ നിര്‍ദേശം. അക്കാദമിക്കായ വിവരങ്ങളേക്കാള്‍ പരിചയ സമ്പത്തിന് ചിലപ്പോഴൊക്കെ കൂടുതല്‍ കരുത്തുണ്ടാവുമെന്നും മോദി പറഞ്ഞു. നമ്മുടെ രാജ്യസഭാ അംഗങ്ങള്‍ ഒരുപാട് പരിചയസമ്പത്തുണ്ട്. വിരമിക്കുന്ന അംഗങ്ങളോട് തിരിച്ചുവരൂ എന്നാണ് ഞങ്ങള്‍ പറയുന്നതെന്നും മോദി വ്യക്തമാക്കി. പാര്‍ലമെന്റില്‍ നമ്മള് ഒരുപാട് സമയം ചെലവിട്ടു. ഈ സഭ നമ്മുടെ ജീവിതത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നമ്മള് അവര്‍ക്ക് നല്കിയ സംഭാവനകളേക്കാള്‍ ധാരാളമാണിതെന്നും മോദി പറഞ്ഞു.
ഈ സഭയില്‍ നിന്ന് ആര്‍ജിച്ചെടുത്ത പരിചയസമ്പത്ത് നമുക്ക് രാജ്യത്താകെ ഉപയോഗപ്പെടുത്താനാവണം. പുറത്തേക്ക് പോകുന്ന ഈ അംഗങ്ങള്‍ തിരിച്ചുവരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചില കേന്ദ്ര മന്ത്രിമാരെയും ബിജെപി നേതാക്കളെയും പാര്‍ട്ടി വീണ്ടും നാമനിര്‍ദേശം ചെയ്യുമെന്നാണ് സൂചന. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ജി23 നേതാക്കളില്‍ നിന്ന് ചിലരെ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്. അതേസമയം രാജ്യസഭയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന കാര്യവും ചെയര്മാന് വെങ്കയ്യ നായിഡു ഓര്‍മിപ്പിച്ചു. 2017 മുതല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് 35 ശതമാനം പ്രവര്‍ത്തന സമയമാണ് രാജ്യസഭയ്ക്ക് നഷ്ടമായതെന്നും നായിഡു പറഞ്ഞു.
വിരമിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളുടെ പരിചയസമ്പത്ത് 181 ടേമാണ്. രാജ്യസഭാ ടേം 143, ലോക്സഭാ ടേം 38 എന്നിങ്ങനെയാണെന്നും നായിഡു വ്യക്തമാക്കി. ഭരണകാര്യങ്ങളില്‍ വലിയ പരിചയസമ്പത്തുണ്ട് ഈ അംഗങ്ങള്‍. പാര്‍ലമെന്ററി സ്കില്ലുകളുമുണ്ട്. ഇവരെല്ലാം ഒറ്റ ടേമില്‍ തന്നെ വിരമിക്കുന്നത് അത്ര നല്ല കാര്യമല്ലെന്നും രാജ്യസഭാ ചെയര്മാന് വ്യക്തമാക്കി. ചില വെറ്ററന്‍ നേതാക്കളെയും പ്രഥമ അംഗങ്ങളുടെയും പേരെടുത്ത് നായിഡു അഭിനന്ദിച്ചു. ഇവര്‍ സഭ തടസ്സപ്പെടാതെ നോക്കിയവരാണെന്നും അദ്ദേഹം പറഞ്ഞു. വിരമിക്കുന്ന 65 അംഗങ്ങള്‍ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ള ഏഴ് പേര് നോമിനേറ്റഡ് അംഗങ്ങളാണ്.
-
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?











Click it and Unblock the Notifications