India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിചയസമ്പത്തിനാണ് കരുത്ത്, രാജ്യത്താകെ എത്തിക്കൂ, കാലാവധി പൂര്‍ത്തിയാക്കിയ എംപിമാരോട് മോദി

Google Oneindia Malayalam News

ദില്ലി: രാജ്യസഭയില്‍ നിന്ന് ഇന്ന് 72 എംപിമാര്‍ കാലാവധി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മാര്‍ച്ച്-ജൂലായ് കാലയളവില്‍ സഭാ ജീവിതത്തോടെ വിടപറയുന്ന നേതാക്കളോട് ജനങ്ങള്‍ നിങ്ങളില്‍ അര്‍പ്പിച്ച പ്രൗഢിയും അഭിമാനവും നിലനിര്‍ത്തി ജീവിക്കണമെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ ആവശ്യപ്പെട്ടു. എകെ ആന്റണി, അംബികാ സോണി, പി ചിദംബരം, ആനന്ദ് ശര്‍മ, ജയറാം രമേശ്, സുരേഷ് പ്രഭു, പ്രഫുല്‍, സുബ്രഹ്മണ്യന്‍ സ്വാമി, പ്രസന്ന ആചാര്യം, സഞ്ജയ് റാവത്ത്, നരേഷ് ഗുജ്‌റാല്‍, സതീഷ് ചന്ദ്ര മിശ്ര, മേരി കോം, സ്വപന്‍ ദാസ്ഗുപ്ത, നരേന്ദ്ര ജാദവ് എന്നീ പ്രമുഖരും കാലാവധി പൂര്‍ത്തിയാക്കുന്നവരിലുണ്ട്. ഇവരില്‍ എത്ര പേര്‍ തിരിച്ചുവരുമെന്ന് വ്യക്തമല്ല. എകെ ആന്റണി ഇനി സഭയിലേക്ക് ഇല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മാഡം ആരാണെന്ന് ഉടന്‍ പുറത്തുവരും, ദിലീപ് ജീവിതത്തിലും അഭിനയിക്കുന്നയാളെന്ന് സംവിധായകന്‍മാഡം ആരാണെന്ന് ഉടന്‍ പുറത്തുവരും, ദിലീപ് ജീവിതത്തിലും അഭിനയിക്കുന്നയാളെന്ന് സംവിധായകന്‍

അതേസമയം പ്രധാനമന്ത്രി വിരമിക്കുന്ന ഈ 72 എംപിമാരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇവരടെ പരിചയസമ്പത്ത് രാജ്യത്തിന്റെ നാനാ ഭാഗത്തേക്കും പ്രചരിപ്പിക്കാനായിരുന്നു മോദിയുടെ നിര്‍ദേശം. അക്കാദമിക്കായ വിവരങ്ങളേക്കാള്‍ പരിചയ സമ്പത്തിന് ചിലപ്പോഴൊക്കെ കൂടുതല്‍ കരുത്തുണ്ടാവുമെന്നും മോദി പറഞ്ഞു. നമ്മുടെ രാജ്യസഭാ അംഗങ്ങള്‍ ഒരുപാട് പരിചയസമ്പത്തുണ്ട്. വിരമിക്കുന്ന അംഗങ്ങളോട് തിരിച്ചുവരൂ എന്നാണ് ഞങ്ങള്‍ പറയുന്നതെന്നും മോദി വ്യക്തമാക്കി. പാര്‍ലമെന്റില്‍ നമ്മള്‍ ഒരുപാട് സമയം ചെലവിട്ടു. ഈ സഭ നമ്മുടെ ജീവിതത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നമ്മള്‍ അവര്‍ക്ക് നല്‍കിയ സംഭാവനകളേക്കാള്‍ ധാരാളമാണിതെന്നും മോദി പറഞ്ഞു.

ഈ സഭയില്‍ നിന്ന് ആര്‍ജിച്ചെടുത്ത പരിചയസമ്പത്ത് നമുക്ക് രാജ്യത്താകെ ഉപയോഗപ്പെടുത്താനാവണം. പുറത്തേക്ക് പോകുന്ന ഈ അംഗങ്ങള്‍ തിരിച്ചുവരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചില കേന്ദ്ര മന്ത്രിമാരെയും ബിജെപി നേതാക്കളെയും പാര്‍ട്ടി വീണ്ടും നാമനിര്‍ദേശം ചെയ്യുമെന്നാണ് സൂചന. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ജി23 നേതാക്കളില്‍ നിന്ന് ചിലരെ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്. അതേസമയം രാജ്യസഭയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന കാര്യവും ചെയര്‍മാന്‍ വെങ്കയ്യ നായിഡു ഓര്‍മിപ്പിച്ചു. 2017 മുതല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് 35 ശതമാനം പ്രവര്‍ത്തന സമയമാണ് രാജ്യസഭയ്ക്ക് നഷ്ടമായതെന്നും നായിഡു പറഞ്ഞു.

വിരമിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളുടെ പരിചയസമ്പത്ത് 181 ടേമാണ്. രാജ്യസഭാ ടേം 143, ലോക്‌സഭാ ടേം 38 എന്നിങ്ങനെയാണെന്നും നായിഡു വ്യക്തമാക്കി. ഭരണകാര്യങ്ങളില്‍ വലിയ പരിചയസമ്പത്തുണ്ട് ഈ അംഗങ്ങള്‍. പാര്‍ലമെന്ററി സ്‌കില്ലുകളുമുണ്ട്. ഇവരെല്ലാം ഒറ്റ ടേമില്‍ തന്നെ വിരമിക്കുന്നത് അത്ര നല്ല കാര്യമല്ലെന്നും രാജ്യസഭാ ചെയര്‍മാന്‍ വ്യക്തമാക്കി. ചില വെറ്ററന്‍ നേതാക്കളെയും പ്രഥമ അംഗങ്ങളുടെയും പേരെടുത്ത് നായിഡു അഭിനന്ദിച്ചു. ഇവര്‍ സഭ തടസ്സപ്പെടാതെ നോക്കിയവരാണെന്നും അദ്ദേഹം പറഞ്ഞു. വിരമിക്കുന്ന 65 അംഗങ്ങള്‍ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ള ഏഴ് പേര്‍ നോമിനേറ്റഡ് അംഗങ്ങളാണ്.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തലസ്ഥാനത്തെത്തി, ബാലചന്ദ്രകുമാറുമായി ഗൂഢാലോചന നടത്തിയെന്ന് ദിലീപ്ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തലസ്ഥാനത്തെത്തി, ബാലചന്ദ്രകുമാറുമായി ഗൂഢാലോചന നടത്തിയെന്ന് ദിലീപ്

cmsvideo
  125 വയസ്സുള്ള പദ്മശ്രീ നേടിയ സ്വാമി, അറിയണം ഇദ്ദേഹത്തിന്റെ ആരോഗ്യ രഹസ്യം
  English summary
  pm modi said your experience should take across india to retiring 72 rajya sabha mps
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X