കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിൻ ഗവേഷണത്തിൽ ഇന്ത്യ മുൻപന്തിയിലെന്ന് മോദി: സാഹചര്യം ആവശ്യപ്പെടുന്നത് പുതിയ സമീപനം

Google Oneindia Malayalam News

ദില്ലി:ഇന്ത്യ കൊവിഡ് വാക്സിന് വേണ്ടിയുള്ള ഗവേഷണത്തിൽ മുൻപന്തിയിലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യുഎസ് ഉച്ചകോടിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 ആരംഭിച്ചപ്പോൾ എങ്ങനെ അവസാനിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ? ഒരു ആഗോള മഹാമാരി എല്ലാവരെയും ബാധിച്ചു. ഇത് നമ്മുടെ പ്രതിരോധം, പൊതുജനാരോഗ്യ സംവിധാനം, സാമ്പത്തിക വ്യവസ്ഥ എന്നിവ പരിശോധിച്ചു. നിലവിലെ സാഹചര്യം പുതിയ ചിന്താഗതിയും സമീപനങ്ങളുമാണ് ആവശ്യപ്പെടുന്നത്. വികസനത്തിനുള്ള സമീപനം മനുഷ്യ കേന്ദ്രീകൃതമാണ് പ്രധാനമന്ത്രി പറയുന്നു.

ആത്മനിര്‍ഭര്‍ പ്രാദേശികതയെ ആഗോളതലത്തില്‍ ബന്ധിപ്പിക്കുന്നു, കോവിഡ് ഇന്ത്യയുടെ ആഗ്രഹങ്ങളെ ബാധിച്ചില്ലആത്മനിര്‍ഭര്‍ പ്രാദേശികതയെ ആഗോളതലത്തില്‍ ബന്ധിപ്പിക്കുന്നു, കോവിഡ് ഇന്ത്യയുടെ ആഗ്രഹങ്ങളെ ബാധിച്ചില്ല

ഇന്ത്യയിലെ കൊറോണ വൈറസ് മരണ സംഖ്യയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് ലോകത്തിൽ ഏറ്റവും കുറഞ്ഞ ദശലക്ഷത്തിൽ ഒന്നുമാത്രമാണെന്നും ചൂണ്ടിക്കാണിച്ചു. 1.3 ബില്യൺ ജനങ്ങളുള്ള ഇന്ത്യ പരിമിതമായ വിഭവങ്ങളുള്ള രാജ്യമാണ്. ലോകത്തിൽ ഏറ്റവും കുറഞ്ഞ കൊവിഡ് മരണ സംഖ്യ റിപ്പോർട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രോഗമുക്തി നിരക്കും ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി ഉച്ചകോടിയിൽ പറഞ്ഞു.

narendra-modi

കൊറോണ വൈറസ് നിരവധി കാര്യങ്ങളെയാണ് ബാധിച്ചിട്ടുള്ളത്. എന്നാൽ അത് ജനങ്ങളുടെ അഭിലാഷങ്ങളെയും ലക്ഷ്യങ്ങളെയും ബാധിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ ബിസിനസ് രംഗത്ത് ദൂരവ്യാപകമായ പരിഷ്കാരങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് ബിസിനസ് എളുപ്പത്തിലാക്കുകയും ചുവപ്പുനാടയിൽ കുരുങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

English summary
PM Modi says ‘India at forefront of research for Covid-19 vaccine’,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X