Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ ഫയല്‍സിനെ ഇല്ലാതാക്കാന്‍ നോക്കുന്നു, ഇത്രയും നാള്‍ മൂടിവെച്ച സത്യം പുറത്തുവന്നെന്ന് മോദി

ദില്ലി: കശ്മീര്‍ പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. വമ്പന്‍ കളക്ഷനാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. വലിയ താരനിരയൊന്നും ഇല്ലാതെ വന്‍ വിജയമാണ് ചിത്രം നേടിയത്. ചിത്രത്തെ അഭിനന്ദം കൊണ്ട് മൂടിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യഥാര്‍ത്ഥ കാര്യങ്ങളാണ് ചിത്രത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറയുന്നു.

എല്ലാവരും ചിത്രം കാണണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇതിനിടെ ചിത്രത്തിലെ പ്രധാനപ്പെട്ട വേഷത്തെ അവതരിപ്പിച്ച അനുപം ഖേര്‍ കഴിഞ്ഞ ദിവസം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഷെയര്‍ ചെയ്ത ട്വീറ്റിനെതിരെ രംഗത്ത് വന്നു. പണ്ഡിറ്റുകള്‍ മാത്രമല്ല മുസ്ലീങ്ങളും കശ്മീരില്‍ അനുഭവിച്ചിട്ടുണ്ടെന്നായിരുന്നു ട്വീറ്റ്.

1

ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി കശ്മീര്‍ ഫയല്‍സിനെ കുറിച്ച് സംസാരിച്ചത്. ഇത് മികച്ച ചിത്രമാണെന്നും, ഇത്തരം ചിത്രങ്ങള്‍ കൂടുതലായി നിര്‍മിക്കപ്പെടണമെന്നും മോദി പറഞ്ഞു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് പതിനൊന്നിനാണ് റിലീസ് ചെയ്തത്. തീവ്രവാദത്തെ തുടര്‍ന്ന് 1990കളില്‍ കശ്മീരി ഹിന്ദുക്കള്‍ കൂട്ടത്തോടെ സംസ്ഥാനം വിട്ടതാണ് ചിത്രത്തിന്റെ ഇതിവൃത്തം ഇത് വലിയ തോതില്‍ സ്വീകരിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിര്‍മാതാക്കള്‍ മോദി കണ്ടിരുന്നു. ഇത്തരം ചിത്രങ്ങളിലൂടെ സത്യം പുറത്തുവരുമെന്നും, ചിത്രത്തെ മോശമാക്കി കാണിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

2

ഇസ്ലാമിക കൗണ്‍സില്‍ ചിത്രത്തെ മോശമാക്കാനാണ് ശ്രമിച്ചത്. ഇവരാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്നത്. ചിത്രത്തിലെ വസ്തുതകളെ വിലയിരുത്താതെയും ഇതൊരു കലാ സൃഷ്ടിയാണെന്ന് പരിഗണിക്കാതെയുമാണ് ഈ ക്യാമ്പയിന്‍ നടക്കുന്നത്. സത്യം കൃത്യമായി പുറത്തുകൊണ്ടുവരണം. പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഈ ചിത്രത്തെ കുറിച്ചുണ്ടാവും. ഈ ചിത്രത്തെ കുറിച്ച് മോശം പറയുന്നവര്‍, അവര്‍ക്കിഷ്ടമുള്ള സിനിമയെടുക്കട്ടെ, അവരെ ആര് തടയുന്നു. എന്നാല്‍ ഇത്രയും കാലം മറച്ച് വെച്ച സത്യം പുറത്തുവന്നതില്‍ അവര്‍ക്ക് ആശ്ചര്യമുണ്ടാവും. സത്യത്തിനായി ജീവിക്കുന്നവര്‍ സത്യത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറാവണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

3

കേരളത്തിലെ കോണ്‍ഗ്രസ് നടത്തിയ ട്വീറ്റിനെ ചിത്രത്തിലെ അഭിനേതാവായ അനുപം ഖേര്‍ അപലപിച്ചു. നുണകള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. രാഷ്ട്രീയമായി കൃത്യമായുള്ള ഉത്തരങ്ങളായിരിക്കും ജനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നിട്ടും കേരളത്തിലെ കോണ്‍ഗ്രസ് പറയുന്ന കാര്യങ്ങള്‍ നാണക്കേടാണ്. കശ്മീര്‍ ഫയല്‍സ് റിലീസ് ചെയ്തിട്ടും അവരുടെ പക്കല്‍ തെളിവുണ്ടെന്നാണ് അവകാശവാദം. ഇവര്‍ പറയുന്നതൊന്നും ശ്രദ്ധിക്കാന്‍ പോകരുതെന്നാണ് എനിക്ക് പറയാനാണ്. അവര്‍ തകര്‍ന്ന് പോയിരിക്കുകയാണ്. അവര്‍ എന്തെങ്കിലും വിളിച്ച് പറയുന്നത് നമ്മള്‍ അവരെ ശ്രദ്ധിക്കാന്‍ വേണ്ടിയാണെന്നും അനുപം ഖേര്‍ പറഞ്ഞു.

4

നേരത്തെ കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തിന്റെ ട്വീറ്റ് വലിയ വിവാദമായിരുന്നു. കശ്മീര്‍ പണ്ഡിറ്റുകളെ കുറിച്ചുള്ള യാഥാര്‍ഥ്യം എന്തെന്നാല്‍, തീവ്രവാദി ആക്രമണങ്ങള്‍ക്ക് ശേഷം പണ്ഡിറ്റുകള്‍ക്ക് സുരക്ഷ നല്‍കാതെ, ബിജെപിയുടെ സ്വന്തം ഗവര്‍ണര്‍ ജഗ്മോഹന്‍ അവരെ ജമ്മുവിലേക്ക് മാറ്റി പാര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്. വലിയൊരു വിഭാഗം കശ്മീര്‍ പണ്ഡിറ്റുകള്‍ക്കും ഈ തീരുമാനം ഒട്ടും സുരക്ഷിതമായി തോന്നിയിരുന്നില്ല. അവരെ ഭയത്തിലേക്കാണ് അദ്ദേഹം തള്ളിവിട്ടതെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു. ഈ ട്വീറ്റ് വിവാദമായതിന് പിന്നാലെ നീക്കിയിട്ടുണ്ട്. അതേസമയം ബിജെപി ചിത്രത്തെ വലിയ രീതിയില്‍ പ്രമോട്ട് ചെയ്യുന്നുണ്ട്.

5

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചിത്രത്തിന് നികുതിയിളവും നല്‍കിയിട്ടുണ്ട്. ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, ഗോവ, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ചിത്രത്തിന് നികുതിയിളവ് നല്‍കിയത്. മാര്‍ച്ച് പതിനൊന്നിനാണ് ചിത്രത്തിന് ഹരിയാന നികുതി മുക്തമാക്കി പ്രഖ്യാപിച്ചത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ഞായറാഴ്ച്ച സ്പീക്കര്‍ ഗ്യാന്‍ ചന്ദ് ഗുപ്തയ്‌ക്കൊപ്പം ചിത്രം കണ്ടിരുന്നു. കശ്മീരിലെ ദുരന്തത്തെ കൃത്യമായി കാണിക്കുന്നതാണ് ചിത്രം. കശ്മീരിന് വേണ്ടി ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായിരുന്നു. ജനങ്ങളുടെ ദുരിതം മനസ്സിലാക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും ഖട്ടാര്‍ പറഞ്ഞു.

6

അതേസമയം ചിത്രത്തിന്റെ ഐംഡിബി റേറ്റിംഗ് കുറഞ്ഞത് വലിയ വിവാദമായി മാറിയിട്ടുണ്ട്. 9.9 എന്ന റേറ്റിംഗ് ഐംഡിബിയില്‍ ചിത്രത്തിനുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റേറ്റിംഗ് ഉയര്‍ത്തി കാണിക്കാനായി വ്യാജ പേരുകള്‍ ഉപയോഗിച്ച് നിരവധി പേര്‍ റിവ്യൂ ഇടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് റേറ്റിംഗ് കുറച്ച് 8.3 ആക്കിയത്. രണ്ട് ലക്ഷം വോട്ടുകള്‍ ചിത്രത്തിനുണ്ട്. ഇതില്‍ 94 ശതമാനവും പത്ത് റേറ്റിംഗാണ് നല്‍കിയത്. നാല് ശതമാനം ഒരു റേറ്റിംഗാണ് നല്‍കിയത്. ഐംഡിബിയുടെ ആധികാരികത നിലനിര്‍ത്താന്‍ വേണ്ടിയാണ് റേറ്റിംഗ് കുറച്ചതെന്ന് കമ്പനി അറിയിച്ചു. ഇത് കേട്ടകേള്‍വിയില്ലാത്ത നടപടിയാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+