കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരത് പവാറിന് ഇന്ത്യയേക്കാള്‍ ഇഷ്ടം പാകിസ്താനെന്ന് മോദി.... ചുട്ട മറുപടിയുമായി എന്‍സിപി അധ്യക്ഷന്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനിടെയുള്ള പ്രചാരണത്തില്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം മുഴുവന്‍ കശ്മീര്‍ വിഷയത്തില്‍ ഒന്നായപ്പോള്‍ കോണ്‍ഗ്രസും എന്‍സിപി നേതാക്കളും അതിനെ എതിര്‍ക്കുകയാണെന്ന് മോദി ആരോപിച്ചു. കോണ്‍ഗ്രസില്‍ ഇതിനെ കുറിച്ച് ആശയക്കുഴപ്പമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ശരത് പവാറിനെ പോലുള്ള പരിചയസമ്പന്നരായ നേതാക്കള്‍ വോട്ടിന് വേണ്ടി മോശം കാര്യങ്ങള്‍ പറയുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

1

പവാര്‍ പറയുന്നത് ഇന്ത്യയേക്കാള്‍ ഇഷ്ടം പാകിസ്താനാണെന്നാണ്. ഇന്ത്യയേക്കാള്‍ മികച്ചത് പാകിസ്താനാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ലോകത്തിന് തീവ്രവാദത്തിന്റെ ഫാക്ടറി എവിടെയാണ് ഉള്ളതെന്ന് അറിയാമെന്നും മോദി പറഞ്ഞു. അതേസമയം ഗുജറാത്തിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഖ്യമന്ത്രിയെന്ന നേട്ടം എനിക്ക് തന്നു. അതുപോലുള്ള നേട്ടം മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസിനും ലഭിക്കുമെന്ന് മോദി പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിക്ക് ഗംഭീരന്‍ മറുപടിയുമായി ശരത് പവാര്‍ രംഗത്തെത്തിയിട്ടുണ്ട്. പുതിയ ഫാക്ടറികള്‍ വന്നെന്ന് മോദിക്ക് പറയാനാവില്ല. എത്ര ഫാക്ടറികള്‍ പൂട്ടി പോയെന്നാണ് അദ്ദേഹം പ്രചാരണത്തില്‍ പറയേണ്ടതെന്നും പവാര്‍ പരിഹസിച്ചു. വസ്ത്രവ്യാപാര മേഖലയായ മുംബൈയില്‍ നിന്ന് വ്യാപാരികള്‍ ഓടിപ്പോവുകയാണെന്നും പവാര്‍ ആരോപിച്ചു. രാജ്യത്ത് കടുത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. നിക്ഷേപങ്ങള്‍ താളം തെറ്റിയിരിക്കുകയാണെന്നും പവാര്‍ പറഞ്ഞു.

പ്രധാനമന്ത്രി പുതിയ നിര്‍മാണ ശാലകള്‍ വന്നെന്ന് വീരവാദം പറയുകയാണ്. പക്ഷേ അതിവേഗം അതെല്ലാം പൂട്ടി കൊണ്ടിരിക്കുകയാണ്. ലക്ഷകണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരാണ്. 120 ടെക്‌സ്റ്റൈല്‍ മില്ലുകള്‍ മുംബൈയിലുണ്ടായിരുന്നു. ഇപ്പോള്‍ വെറും പത്തെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പലരുടെ കടകള്‍ ഇപ്പോള്‍ മറ്റുള്ളവരുടെ കൈയ്യിലാണ്. ഈ ഭരണത്തില്‍ 16000 കര്‍ഷകര്‍ മഹാരാഷ്ട്രയില്‍ മാത്രം ആത്മഹത്യ ചെയ്‌തെന്നും പവാര്‍ ആരോപിച്ചു.

രാഹുല്‍ ഗാന്ധി മാപ്പുപറയണണമെന്ന് ദിഗ്‌വിജയ് സിംഗിന്റെ സഹോദരന്‍, വായ്പാ നയം പാളി!!രാഹുല്‍ ഗാന്ധി മാപ്പുപറയണണമെന്ന് ദിഗ്‌വിജയ് സിംഗിന്റെ സഹോദരന്‍, വായ്പാ നയം പാളി!!

English summary
pm modi says sharat pawar likes pakistan more than india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X