വനിതാ ദിനത്തിൽ എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒരു ദിവസത്തേക്ക് വനിതകൾക്ക് കൈമാറും; പ്രധാനമന്ത്രി
ഡൽഹി: വനിതാ ദിനമായ മാർച്ച് എട്ടിന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുക വിവിധ വനിതകളായിരിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിലായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്. വിവിധ മേഖകളിലെ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. സ്ത്രീകളുടെ അജയ്യമായ നേട്ടങ്ങളെ ഈ അവസരത്തിൽ ആഘോഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്നും മോദി പറഞ്ഞു. അന്നേ ദിവസം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ വിവിധ രംഗത്ത് മുന്നേറിയ സ്ത്രീകളുടെ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവെയ്ക്കുമെന്ന് മോദി പറഞ്ഞു.
" ഇത്തവണ വനിതാ ദിനത്തിൽ നമ്മുടെ സ്ത്രീ ശക്തിക്കായി സമർപ്പിക്കുന്ന ഒരു മുൻകൈ എടുക്കാൻ ഞാൻ പോകുന്നു. ഈ പ്രത്യേക അവസരത്തിൽ എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എക്സ്, ഇൻസ്റ്റഗ്രാം, രാജ്യത്തെ ചില പ്രചോദകരായ സ്ത്രീകൾക്ക് ഒരു ദിവസത്തേക്ക് കൈമാറാൻ പോകുന്നു, " പ്രധാനമന്ത്രി മോദി തൻ്റെ പ്രതിമാസ റേഡിയോ ഷോയിൽ പറഞ്ഞു.

മാർച്ച് 8 ന് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഏറ്റെടുക്കുന്ന സ്ത്രീകൾ അവരുടെ ജോലിയും അനുഭവങ്ങളും രാജ്യവുമായി പങ്കിടുമെന്ന് അദ്ദേഹം പറഞ്ഞു. നമോ ആപ്പ് വഴി ഈ പ്രത്യേക സംരംഭകത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വനിതകളെ ക്ഷണിക്കുകയും അവരുടെ സന്ദേശങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.
" ഈ അവസരം നിങ്ങളുടെതാകണമെങ്കിൽ നമോ ആപ്പിൽ സൃഷ്ടിച്ച പ്രത്യേക ഫോറം വഴി ഈ പരീക്ഷണത്തിന്റെ ഭാഗമാകൂ, എന്റെ എക്സ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ നിങ്ങളുടെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുക. അതിനാൽ ഈ വനിതാ ദിനത്തിൽ നമുക്ക് സ്ത്രീകളുടെ അജയ്യമായ ശക്തിയെ ആഘോഷിക്കാം, ബഹുമാനിക്കാം, അദ്ദേഹം പറഞ്ഞു.
അതേ സമയം ബഹിരാകാശത്ത് ഇന്ത്യയുടെ ഐ എസ് ആർ ഒ യുടെ നേട്ടങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കീ ബാത്തിൽ പറഞ്ഞു.
ബഹിരാകാശ് മേഖലയിൽ ഇന്ത്യയ്ക്ക് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചുവെന്നും യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർട്ട് അപ്പുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications