വ്യാപാരികൾക്ക് ഈടില്ലാതെ വായ്പ, ക്രെഡിറ്റ് കാർഡ്, പെൻഷൻ... വമ്പൻ വാഗ്ദാനങ്ങളുമായി മോദി!!
ദില്ലി: വീണ്ടും അധികാരത്തിലെത്തിയാൻ വ്യാപാരികൾക്ക് വമ്പൻ വാഗ്ദാനങ്ങളുമായി നരേന്ദ്രമോദി രംഗത്ത്. വീണ്ടും അധികാരത്തിലെത്തിയാല്‍ വ്യാപാരികളുടെ ക്ഷേമത്തിനായി ദേശീയ തലത്തില്‍ ബോര്‍ഡ് രൂപീകരിക്കും. വ്യാപാരികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, പെന്ഷന് പദ്ധതി എന്നിവയും മോദി വാഗ്ദാനം ചെയ്തു.
ദില്ലിയിൽ ചേർന്ന വ്യാപാരികളുടെ യോഗത്തിലാണ് വമ്പൻ വാഗ്ദാനങ്ങൾ മോദി നൽകിയത്. യാതൊരു ഈടും ഇല്ലാതെ 50 ലക്ഷം വരെ വായ്പകള്‍ ലഭ്യമാക്കുമെന്നാണ് വാഗ്ദാനം. ജിഎസ്ടി വ്യാപാരികള്‍ക്ക് വലിയ നേട്ടമുണ്ടാക്കിക്കൊടുത്തതായും മോദി ചൂണ്ടിക്കാട്ടി. ജിഎസ്ടി നടപ്പിലാക്കിയതില്‍ ചില പോരായ്മകള്‍ സംഭവിച്ചിട്ടില്ലെന്ന് പറയുന്നില്ല.

ജിഎസ്ടി സംബന്ധിച്ച് വ്യാപാരികളില്‍നിന്നുള്ള ഏതൊരു പരാതിയും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. ജിഎസ്ടി വന്നതോടെ ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ലളിതമായെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് കച്ചവട സമൂഹത്തെ ഒന്നാകെ 'ചോര്‍' എന്ന് വിളിച്ചപ്പോള്‍ തന്റെ സര്‍ക്കാര്‍ അവര്‍ക്കായി നിലകൊള്ളുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ സാമ്പത്തിക രംഗം വളരുന്നതിന് വ്യാപാരികളുടെ അധ്വാനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ എഴുപത് വര്‍ഷത്തെ ഭരണകാലത്തും കോണ്‍ഗ്രസ് അവരെ കള്ളൻമാരെന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നെന്നും മോദി ആരോപിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ വ്യാപാരികള്‍ക്ക് മുന്‍പൊരിക്കലും അവരര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications