കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാപാരികൾക്ക് ഈടില്ലാതെ വായ്പ, ക്രെഡിറ്റ് കാർഡ്, പെൻഷൻ... വമ്പൻ വാഗ്ദാനങ്ങളുമായി മോദി!!

Google Oneindia Malayalam News

ദില്ലി: വീണ്ടും അധികാരത്തിലെത്തിയാൻ വ്യാപാരികൾക്ക് വമ്പൻ വാഗ്ദാനങ്ങളുമായി നരേന്ദ്രമോദി രംഗത്ത്. വീണ്ടും അധികാരത്തിലെത്തിയാല്‍ വ്യാപാരികളുടെ ക്ഷേമത്തിനായി ദേശീയ തലത്തില്‍ ബോര്‍ഡ് രൂപീകരിക്കും. വ്യാപാരികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, പെന്‍ഷന്‍ പദ്ധതി എന്നിവയും മോദി വാഗ്ദാനം ചെയ്തു.

<strong>വടകരയില്‍ സര്‍വേയില്‍ പ്രതീക്ഷ വെച്ച് സിപിഎം.... നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളും ജയരാജനൊപ്പം</strong>വടകരയില്‍ സര്‍വേയില്‍ പ്രതീക്ഷ വെച്ച് സിപിഎം.... നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളും ജയരാജനൊപ്പം

ദില്ലിയിൽ ചേർന്ന വ്യാപാരികളുടെ യോഗത്തിലാണ് വമ്പൻ വാഗ്ദാനങ്ങൾ മോദി നൽകിയത്. യാതൊരു ഈടും ഇല്ലാതെ 50 ലക്ഷം വരെ വായ്പകള്‍ ലഭ്യമാക്കുമെന്നാണ് വാഗ്ദാനം. ജിഎസ്ടി വ്യാപാരികള്‍ക്ക് വലിയ നേട്ടമുണ്ടാക്കിക്കൊടുത്തതായും മോദി ചൂണ്ടിക്കാട്ടി. ജിഎസ്ടി നടപ്പിലാക്കിയതില്‍ ചില പോരായ്മകള്‍ സംഭവിച്ചിട്ടില്ലെന്ന് പറയുന്നില്ല.

Narendra Modi

ജിഎസ്ടി സംബന്ധിച്ച് വ്യാപാരികളില്‍നിന്നുള്ള ഏതൊരു പരാതിയും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. ജിഎസ്ടി വന്നതോടെ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ലളിതമായെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് കച്ചവട സമൂഹത്തെ ഒന്നാകെ 'ചോര്‍' എന്ന് വിളിച്ചപ്പോള്‍ തന്റെ സര്‍ക്കാര്‍ അവര്‍ക്കായി നിലകൊള്ളുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ സാമ്പത്തിക രംഗം വളരുന്നതിന് വ്യാപാരികളുടെ അധ്വാനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ എഴുപത് വര്‍ഷത്തെ ഭരണകാലത്തും കോണ്‍ഗ്രസ് അവരെ കള്ളൻമാരെന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നെന്നും മോദി ആരോപിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ വ്യാപാരികള്‍ക്ക് മുന്‍പൊരിക്കലും അവരര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
PM Modi says traders to get 50-lakh loan without collateral, credict card, pension if NDA re-elected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X