കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് 2 മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാം, പക്ഷേ പ്രശ്‌നമുണ്ട്, തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി!!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നതില്‍ ആദ്യമായി നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ വയനാട്ടില്‍ നിന്നും അമേഠിയില്‍ നിന്നും മത്സരിക്കുന്നതിന് തനിക്കൊരു പ്രശ്‌നവുമില്ലെന്ന് മോദി പറഞ്ഞു. ഭരണഘടന അദ്ദേഹത്തിന് രണ്ട് സീറ്റില്‍ മത്സരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാല്‍ ഈ തീരുമാനത്തില്‍ മറ്റൊരു പ്രശ്‌നമുണ്ടെന്നും മോദി വ്യക്തമാക്കി.

1

രാഹുല്‍ അമേഠിയില്‍ നിന്ന് രക്ഷപ്പെടുകയാണ് ചെയ്തിരിക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ സീറ്റില്‍ നിന്ന് അദ്ദേഹം ഓടിപ്പോകുന്നത് വലിയ പ്രശ്‌നമാണ്. അത് ബിജെപി തിരഞ്ഞെടുപ്പ് വിഷയമാകും. അത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും മോദി പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി അമേഠിയില്‍ നിന്ന് വിജയിച്ച് അധികാരത്തിലിരുന്ന ഒരാള്‍ അയാളുടെ അനുയായികളെ വിട്ട മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് അമേഠിയിലെ അപമാനിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നതിന് തുല്യമാണ്.

അതേസമയം താന്‍ ഗാന്ധി കുടുംബത്തെ ഒരിക്കലും വ്യക്തിപരമായി ആക്രമിക്കില്ലെന്നും, ആശയപരമായി മാത്രമാണ് അവരെ നേരിടുന്നതെന്നും മോദി പറഞ്ഞു. അത് ആശയത്തില്‍ വിശ്വസിക്കുന്നത് കൊണ്ടാണ്. കുടുംബാധിപത്യം ഇന്ത്യന്‍ ജനാധിപത്യത്തിന് ദോഷകരമാണെന്നും മോദി പറഞ്ഞു. ബിജെപിയെ എതിര്‍ക്കുന്നവരൊന്നും രാജ്യദ്രോഹികളല്ലെന്നും അദ്വാനിയുടെ വാക്കുകളെ പിന്തുണച്ച് മോദി വ്യക്തമാക്കി.

ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപിയുടെ നയവും കോണ്‍ഗ്രസിനെ കുറിച്ചുള്ള കാഴ്ച്ചപ്പാടും മോദി വ്യക്തമാക്കിയത്. രാജ്യമാണ് പ്രഥമമെന്നും, പാര്‍ട്ടി അടുത്തതാണെന്നും, സ്വന്തം കാര്യം അവസാനം മാത്രമാണെന്നും മോദി പറഞ്ഞു. അടല്‍ ബീഹാരി വാജ്‌പേയെ രാജ്യദ്രോഹിയാക്കിയവരാണ് കോണ്‍ഗ്രസുകാര്‍. അതും പാര്‍ലമെന്റില്‍ വെച്ചാണ് അദ്ദേഹത്തെ അധിക്ഷേപിച്ചത്. കോണ്‍ഗ്രസാണ് ഇത്തരം പ്രയോഗങ്ങളെ കൊണ്ടുവന്നതെന്നും മോദി പറഞ്ഞു.

ഉത്തർ പ്രദേശ് ലോക്സഭ തിരഞ്ഞെടുപ്പ് 2019

എസ്പിക്കും ബിഎസ്പിക്കും വന്‍ തിരിച്ചടി, മുന്‍ മന്ത്രിയടക്കം 21 നേതാക്കള്‍ കോണ്‍ഗ്രസില്‍എസ്പിക്കും ബിഎസ്പിക്കും വന്‍ തിരിച്ചടി, മുന്‍ മന്ത്രിയടക്കം 21 നേതാക്കള്‍ കോണ്‍ഗ്രസില്‍

English summary
pm modi sees no problem with rahul gandhi contesting from 2 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X