സോണിയ ഗാന്ധിയ്ക്ക് വേണ്ടി മോദിയുടെ പ്രാര്‍ത്ഥന... ചികിത്സയ്ക്ക് ഡോക്ടറും യാത്രയ്ക്ക് വിമാനവും!!!
ദില്ലി: കഴിഞ്ഞ ദിവസാണ് സോണിയ ഗാന്ധിയ്ക്ക് പനി കൂടിയത്. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് സോണിയ തന്റെ വരാണസി റാലി ഉപേക്ഷിച്ച് മടങ്ങി. ഇത് എല്ലാവര്‍ക്കും അറിവുള്ള സംഗതിയാണ്.
എന്നാല്‍ രാഷ്ട്രീയത്തില്‍ സോണിയയുടെ ബദ്ധവൈരിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ എങ്ങനെയിരിക്കും. അതിനും അപ്പുറം ചികിത്സയ്ക്കും യാത്രയ്ക്കും സഹായം ചെയ്തുകൊടുതത്താലോ...?
സംഗതി തമാശയല്ല, സത്യമാണ്. സ്വന്തം പാര്‍ലമെന്റ് മണ്ഡലത്തില്‍ വച്ച് വയ്യാതായതുകൊണ്ടാണോ മോദിജിയുടെ ഈ സ്‌നേഹം എന്നാണ് ചില സംശയാലുക്കള്‍ ചോദിയിക്കുന്നത്.
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

വൈറല്‍പനി ബാധിച്ച്
വൈറല്‍ പനി ബാധിച്ചിരിയ്ക്കുകയായിരുന്നു സോണിയ ഗാന്ധിയ്ക്ക്. പക്ഷേ മോദിയുടെ മണ്ഡലമായ വരാണസിയില്‍ നടക്കുന്ന പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാതിരിയ്ക്കാന്‍ പറ്റില്ലല്ലോ.

പനി പണിയായി
എന്നാല്‍ റാലിയില്‍ പങ്കെടുത്തുകൊണ്ടിരിയ്‌ക്കെ സോണിയക്ക് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അതോടെ റാലിയില്‍ നിന്ന് മടങ്ങി.

മോദിയുടെ പ്രാര്‍ത്ഥന
സോണിയ ഗാന്ധിയിക്ക് അസുഖം കൂടുതലായതിനാല്‍ റാലി ഉപേക്ഷിച്ച് മടങ്ങിയെന്ന വാര്‍ത്ത നരേന്ദ്ര മോദിയും അറിഞ്ഞു. അദ്ദേഹം ട്വിറ്ററിലൂടെ പ്രാര്‍ത്ഥിയ്ക്കുകയും ചെയ്തു.

മോദിയുടെ ട്വീറ്റ്
വരാണസി സന്ദര്‍ശനത്തിനിടയില്‍ സോണിയാജിയുടെ ആരോഗ്യ നില മോശമായതായി അറിഞ്ഞു. സോണിയാജി പെട്ടെന്ന് സുഖം പ്രാപിയ്ക്കാനും അവരുടെ ആരോഗ്യത്തിന് വേ്ണ്ടിയും പ്രാര്‍ത്ഥിയ്ക്കുന്നു എന്നാണ് മോദി ട്വീറ്റ് ചെയ്തത്.

ഡോക്ടറും വിമാനവും
സോണിയ ഗാന്ധിയുടെ ആരോഗ്യനില പരിശോധിയ്ക്കാന്‍ നരേന്ദ്ര മോദി ഡോക്ടറെ അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തിരിച്ച് ദില്ലിയില്‍ എത്താന്‍ വിമാനം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

മോദി വിളിച്ചു
സോണിയാ ഗാന്ധിയുടെ ആരോഗ്യ നിലയെ കുറിച്ച് അറിയാന്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഷീല ദീക്ഷിത്തിനെ മോദി നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications