കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രോട്ടോക്കോളൊക്കെ എന്ത്!! മോദി വീണ്ടും തെറ്റിച്ചു, ഷേക്ക് ഹസീനയെ സ്വീകരിക്കാനെത്തിയത് ഇങ്ങനെ!!

Google Oneindia Malayalam News

ദില്ലി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനയെ സ്വീകരിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടോക്കോള്‍ തെറ്റിച്ചു. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച ദില്ലിയിലെത്തിയപ്പോഴായിരുന്നു സംഭവം. യാതൊരു ഗതാഗത നിയന്ത്രണങ്ങളുമില്ലാതെയാണ് മോദി സഞ്ചരിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷം ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഷേക്ക് ഹസീന.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയില്‍ സൈനിക സഹകരണം, ആണവ സഹകരണം എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളിലായി 25ഓളം നിര്‍ണ്ണായക കരാറുകള്‍ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്. ടീസ്റ്റ് വാട്ടര്‍ ഷെയറിംഗ് കരാര്‍ ഒപ്പുവച്ചേക്കുമെന്നും സൂചനയുണ്ട്. 500 മില്യണ്‍ യുഎസ് ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ കൈമാറുന്നതിനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. വെള്ളിയാഴ്ച രാഷ്ട്രപതി ഭവനില്‍ തങ്ങുന്ന ഷേയ്ക്ക് ഹസീന ശനിയാഴ്ച മുതല്‍ പ്രധാനമന്ത്രിയും മറ്റ് ഉന്നതരുമായും കൂടിക്കാഴ്ച നടത്തും.

pm-modi

നേരത്തെ റിപ്പബ്‌ളിക് ദിനത്തിലെ മുഖ്യാതിഥി അബുദാബി കിരീടാവകാശി ഷെയ്ക്ക് മുഹമ്മദ് ബിന്‍ നായിഫ് അല്‍ നഹ്യാനെ പ്രോട്ടോക്കോള്‍ ലംഘിച്ച് വിമാനത്താവളത്തിലെത്തി സ്വീകരിച്ചതും വിവാദമായിരുന്നു. ഇതിന് പുറേ 68ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനിടെ രാജ്പഥിലൂ
ടെ പ്രോട്ടോക്കോള്‍ ലംഘിച്ച് നടന്നുനീങ്ങിയിരുന്നു. 67ാമത് റിപ്പബ്ലിക് ദിനത്തിലെ തെറ്റ് മോദി വീണ്ടും ഈ വര്‍ഷം ആവര്‍ത്തിക്കുകയായിരുന്നു.

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം, വര്‍ഗ്ഗീയത തുടങ്ങിയ പ്രശ്‌നങ്ങളും ഇന്ത്യാ സന്ദര്‍ശനത്തിനിടെ ചര്‍ച്ച ചെയ്യും. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രതിപക്ഷ നേതാവ് സോണിയാ ഗാന്ധി എന്നിവരുമായും ഷേക്ക് ഹസീന കൂടിക്കാഴ്ച നടത്തും. അജ്മീറില്‍ വച്ച് ഇന്ത്യന്‍ ബിസിനസുകാരെ കാണും. തുടര്‍ന്ന് 1971 ല്‍ ബംഗ്ലാദേശ് വാര്‍ ഓഫ് ലിബറേഷനില്‍ വീരമൃത്യു വരിച്ചവരെ ആദരിക്കുന്ന ചടങ്ങിലും ഷേക്ക് ഹസീന പങ്കെടുക്കും. മനേക് ഷാ സെന്ററിലാണ് പരിപാടി.

English summary
Bangladesh Prime Minister Shiekh Hasina arrived in Delhi on Friday on a four-day visit during which she will hold wide-ranging talks with PM Narendra Modi, who was at the airport to receive her as a special gesture.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X