കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്; ഇന്ത്യയിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രത്യേക സമിതി

  • By S Swetha
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേക സമിതി രൂപീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് നേരിടാനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാനും നിരീക്ഷിക്കാനും വിലയിരുത്താനുമായാണ് ഉന്നതതല സമിതി രൂപീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, സഹമന്ത്രി ജി കിഷന്‍ റെഡ്ഡി, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ, ഷിപ്പിംഗ് ചുമതലയുള്ള സഹമന്ത്രി മന്‍സുഖ് ലാല്‍ മാണ്ഡവിയ എന്നിവരാണ് സമിതിയില്‍ ഉള്‍പ്പെടുന്നത്.

കൊറോണ വൈറസ്: ചൈനയിലെ മരണനിരക്ക് 425ലെത്തി, യുഎസ് സഹായം സ്വീകരിക്കാന്‍ സന്നദ്ധമെന്ന് ചൈനകൊറോണ വൈറസ്: ചൈനയിലെ മരണനിരക്ക് 425ലെത്തി, യുഎസ് സഹായം സ്വീകരിക്കാന്‍ സന്നദ്ധമെന്ന് ചൈന

അതേസമയം, ശനിയാഴ്ചയും ഞായറാഴ്ചയുമായി വുഹാനില്‍ നിന്ന് ദില്ലിയിലേക്ക് തിരിച്ച 600ലധികം പേര്‍ക്ക് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്ര പ്രത്യേകം അവലോകനം ചെയ്തു. ഇന്ത്യയില്‍ മൂന്ന് പേര്‍ക്കാണ് ഇതുവരെയായി കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ മൂന്ന് പേരും കേരളത്തില്‍ നിന്നുള്ളവരാണ്. ഇവയില്‍ രണ്ട് കേസുകള്‍ കഴിഞ്ഞ 2 ദിവസത്തിനിടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ട് കൈമാറി

റിപ്പോര്‍ട്ട് കൈമാറി


ഇന്ത്യയില്‍ കൊറോണ വൈറസിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് സമിതി സര്‍ക്കാരിന് കൈമാറി. ഇതില്‍ കേരളത്തിലെ കൊറോണ ബാധിച്ചവരെ കുറിച്ചുള്ള വിവരങ്ങളുമുണ്ട്. കൊറോണ വൈറസ് കൈകാര്യം ചെയ്യാനായി സ്വീകരിച്ച പ്രതിരോധ നടപടികളും ഇ-വിസ സൗകര്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചതുമായി ബന്ധപ്പെട്ട പുതുക്കിയ യാത്രാ നിര്‍ദേശങ്ങളെ കുറിച്ചുള്ള വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു.

 ചൈന യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദേശം

ചൈന യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദേശം

ചൈനയിലേക്കുള്ള യാത്രയില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചൈനീസ് പാസ്പോര്‍ട്ട് ഉടമകള്‍ക്കുള്ള ഇ-വിസ സൗകര്യം സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൂടാതെ ചൈനീസ് പൗരന്മാര്‍ക്ക് ഇതിനകം നല്‍കിയിട്ടുള്ള ഇ-വിസകളും താല്‍ക്കാലികമായി അസാധുവാക്കി. ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിസയ്ക്കായുള്ള ഓണ്‍ലൈന്‍ അപേക്ഷകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Recommended Video

cmsvideo
സംസ്ഥാനത്ത് കൂടുതല്‍ കൊറോണ ബാധക്ക് സാധ്യത
 ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ നിര്‍ദേശം

ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ നിര്‍ദേശം

ഇന്ത്യ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിത കാരണങ്ങളുള്ള ആളുകള്‍ ബീജിംഗിലെ ഇന്ത്യന്‍ എംബസിയുമായോ ഷാങ്ഹായിലെയോ ഗ്വാങ്ഷൂവിലെ കോണ്‍സുലേറ്റിനെയോ ബന്ധപ്പെടണമെന്നും നിര്‍ദ്ദേശമുണ്ട്. ചൈനയില്‍ നിന്ന് സര്‍വീസ് നടത്തുന്ന എല്ലാ ദേശീയ അന്തര്‍ദേശീയ വിമാനക്കമ്പനികള്‍ക്കും മേല്‍പ്പറഞ്ഞ യാത്രാ ഉപദേശങ്ങള്‍ പാലിക്കാനുള്ള നിര്‍ദ്ദേശം സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നല്‍കിയിട്ടുണ്ട്. ചൈനയിലെ 350 പേരുടെ ജീവനെടുത്ത കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഇതിനോടകം ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
PM Modi sets up GoM to oversee Indian response to coronavirus challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X