കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനാണ് മോദി ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയത്? അജണ്ട കള്ളപ്പണം തന്നെ?

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി സ്വിറ്റ്‌സര്‍ലന്‍ഡിലും എത്തി. മോദിയുടെ ഈ വിദേശ പര്യടനത്തിലെ മൂന്നാമത്തെ രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. മോദി സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തിയതോടെ രാജ്യത്ത് കള്ളപ്പണം ഒരു ചര്‍ച്ചയായി വീണ്ടും ഉയര്‍ന്നുവന്നിരിക്കുകയാണ്. സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ് ജോവാന്‍ സ്നൈഡര്‍ അമ്മാനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ആണവ വിതരണ കൂട്ടായ്മയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് പിന്തുണ ഈ കൂടിക്കാഴ്ചയില്‍ മോദി ആവശ്യപ്പെട്ടേക്കും. രണ്ട് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും നടക്കും. ഒപ്പം സ്വിസ് ബാങ്കുകളിലെ കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങളും ചര്‍ച്ചയാകും.

pm

എന്തിനാണ് മോദി ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയത് എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് ബ്ലാക് മണി കരാര്‍. മൗറീഷ്യസുമായി ഇത് സംബന്ധിച്ച കരാറൊപ്പിട്ട് കഴിഞ്ഞ സാഹചര്യത്തില്‍ ഇനി സ്വിറ്റ്‌സര്‍ലന്‍ഡുമായും ഇത് സംബന്ധിച്ച ധാരണയിലെത്തുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം.

സ്വിറ്റ്‌സര്‍ലാന്‍ഡുമായി കരാറില്‍ ഒപ്പിട്ടാല്‍ ഇന്ത്യയിലേക്കുള്ള ബ്ലാക് മണിയുടെ തിരിച്ചു വരവ് പിടിച്ചു നിര്‍ത്താനാകും എന്നാണ് കരുതപ്പെടുന്നത്. മൗറീഷ്യസ്, സ്വിറ്റ് സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലൂടെ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഒഴുകുകയാണ്. പല വന്‍കിട കമ്പനികളും ഇതിന് പിന്നിലുണ്ട്. യു എസ്, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിച്ച ശേഷമാണ് മോദി ഇന്ത്യയിലേക്ക് തിരിച്ചെത്തുക.

English summary
PM Modi should have avoided Switzerland visit, says Prof Vaidyanathan
Read in English: English
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X