കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയ്ക്ക് നല്‍കാന്‍ ദേശീയ പതാകയെ മോദി ഒപ്പിട്ട് അവഹേളിച്ചോ...?

Google Oneindia Malayalam News

വാഷിങ്ടണ്‍: നരേന്ദ്ര മോദി ദേശീയ പതാകയെ അവഹേളിച്ചു എന്ന രീതിയില്‍ ആദ്യം വാര്‍ത്തകള്‍ വന്നത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചാണ്. അന്ന് ത്രിവര്‍ണത്തിലുള്ള ഷാളുകൊണ്ട് മോദി മുഖത്തെ വിയര്‍പ്പൊപ്പുന്ന ചിത്രങ്ങള്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു.

ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ദേശീയ പതാകയെ അവഹേളിച്ചു എന്ന രീതിയില്‍ പ്രചാരണം വരുന്നു. ബരാക് ഒബാമയ്ക്ക് നല്‍കുവാനായി ദേശീയ പതാകയില്‍ മോദി ഒപ്പിട്ടു എന്നാണ് ആക്ഷേപം.

സെലിബ്രിറ്റി ഷെഫ് ആയ വികാസ് ഖന്നയ്ക്കാണത്രെ മോദി ഇത്തരത്തില്‍ ദേശീയ പതാകയില്‍ ഓട്ടോഗ്രാഫ് നല്‍കിയത്.

വികാസ് ഖന്ന

വികാസ് ഖന്ന

ലോകത്തെ 40 പ്രമുഖ സിഇഒ മാര്‍ക്കൊപ്പം മോദിയുടെ ഡിന്നര്‍ തയ്യാറാക്കിയ സെലിബ്രിറ്റി ഷെഫ് ആണ് വികാസ് ഖന്ന.

ദേശീയ പതാകയില്‍ ഓട്ടോഗ്രാഫ്

ദേശീയ പതാകയില്‍ ഓട്ടോഗ്രാഫ്

പ്രധാനമന്ത്രി നരേന്ദ്ര മോദി വികാസ് ഖന്നയ്ക്ക് ദേശീയ പതാകയില്‍ ഓട്ടോഗ്രാഫ് നല്‍കി എന്നാണ് റിപ്പോര്‍ട്ട്. ഈ പതാക വികാസ് ഖന്ന ബരാക് ഒബാമയ്ക്ക് സമ്മാനിയ്ക്കാനിരിയ്ക്കുകയാണത്രെ.

എഎന്‍ഐ റിപ്പോര്‍ട്ട്

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. മോദി ഒപ്പിട്ടതെന്ന് പറയപ്പെടുന്ന ദേശീയ പതാകയുടെ ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്.

ആ പതാക എവിടെ നിന്ന്

ആ പതാക എവിടെ നിന്ന്

വികാസ് ഖന്ന ഒരു പാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളാണ്. അത്തരത്തിലുള്ള ഒരു ചാരിറ്റി സംഘടനയുടെ കീഴിലുള്ള കുട്ടികള്‍ നിര്‍മിച്ചതാണത് നരേന്ദ്ര മോദി ഒപ്പിട്ട ആ പതാക എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അവഹേളനം

അവഹേളനം

ദേശീയ പതാകയെ മോദി അവഹേളിച്ചു എന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയരുന്നത്. 1971 ലെ നിയമപ്രകാരം ദേശീയ പതാകയില്‍ ഒപ്പിടുന്നത് കുറ്റകരമാണെന്നാണ് ആരോപണം.

പിഎം സോറി ബോലോ

പിഎം സോറി ബോലോ എന്ന ഒരു ഹാഷ്ടാഗ് ഇതിനകം തന്നെ സൃഷ്ടിയ്ക്കപ്പെട്ടുകഴിഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് ട്വിറ്റര്‍ കാമ്പയിന്‍.

 മുമ്പും അവഹേളിച്ചോ

മുമ്പും അവഹേളിച്ചോ

അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ യോഗാഭ്യാസത്തിനിടെ മോദി ത്രിവര്‍ണത്തിലുള്ള ഷാളുകൊണ്ട് മുഖം തുടച്ചതും വിവാദമായിരുന്നു.

അത് ദേശീയ പതാകയല്ല

അത് ദേശീയ പതാകയല്ല

യോഗ ദിനത്തില്‍ മോദി ഉപയോഗിച്ചത് മൂവര്‍ണ ഷാള്‍ മാത്രമാണെന്നും അത് ദേശീയ പതാകയല്ലെന്നും പിന്നീട് വിശദീകരണം വന്നിരുന്നു.

English summary
Prime Minister Narendra Modi on Thursday autographed an Indian flag to be gifted to US President Barack Obama. The autographed flag will be handed over to President Obama by celebrity chef Vikas Khanna, who prepared the feast for PM Modi's dinner with over 40 top executives of America.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X