ചുവപ്പ് ഡയറി കോണ്‍ഗ്രസിനെ തകർക്കുമെന്ന് മോദി: ചുവന്ന തക്കാളിയും സിലിണ്ടറുമായി തിരിച്ചടിച്ച് ഗെലോട്ട്
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് മുന്‍മന്ത്രി ഉയര്‍ത്തിയ 'ചുവപ്പ് ഡയറി' വിവാദം ആയുധമാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ കടന്നാക്രമണം.
"ചുവന്ന ഡയറി കോൺഗ്രസിന്റെ ഇരുണ്ട രഹസ്യങ്ങൾ വെളിപ്പെടുത്തും" പ്രധാനമന്ത്രി രാജസ്ഥാനിലെ സികാറില്‍ പറഞ്ഞു. കോണ്‍ഗ്രസ് മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്ന രഹസ്യങ്ങള്‍ പലതും ചുവപ്പ് ഡയറി പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം ആരോപിച്ചു.
'ചുവന്ന ഡയറി'യിൽ കോൺഗ്രസ് സർക്കാരിന്റെ ഇരുണ്ട പ്രവൃത്തികളുടെ രേഖകൾ ഉണ്ടെന്ന് പറയപ്പെടുന്നു, ആ ചുവന്ന ഡയറിയുടെ പേജുകൾ തുറന്നാൽ, പല വമ്പൻമാരുകളും അതിലുണ്ടാകും കടയിൽ ഉണ്ടാകും. ഡയറി തുറന്നാല്‍ പല സുപ്രധാന പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും എന്നാണ് ജനങ്ങള്‍ പറയുന്നത്' പ്രധാനമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് രാജസ്ഥാന്റെ വികസനം തടസപ്പെടുത്തുകയാണ്. തങ്ങളുടെ അമ്മമാരും സഹോദരിമാരും നേരിടേണ്ടിവരുന്ന അതിക്രമങ്ങള്‍ രാജസ്ഥാനിലെ ജനങ്ങള്‍ ഇതൊന്നും പൊറുക്കില്ലെന്നും നരേന്ദ്ര മോദി ആഞ്ഞടിച്ചു. അതേസമയം പ്രധാനമന്ത്രിക്ക് മറുപടിയുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെലോട്ടും രംഗത്ത് വന്നു.
സാങ്കല്‍പ്പിക ഡയറിയുടെ പേരിലാണ് പ്രധാനമന്ത്രി വിമര്‍ശനം ഉന്നയിക്കുന്നതെന്നാണ് ഗെലോട്ട് അഭിപ്രായപ്പെടുന്നത്. ചുവന്ന ഡയറി മാത്രമേ അദ്ദേഹം കാണുന്നുള്ളൂ. ചുവന്ന തക്കാളിയും ചുവന്ന പാചകവാതക സിലിണ്ടറുകളും കാണുന്നില്ല. തക്കാളിയുടെയും പാചകവാതകത്തിന്റെയും വില ജനങ്ങളുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുകയാണ്. ഇതൊന്നും പ്രധാനമന്ത്രി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കർഷകരുടെ ചെലവ് കുറയ്ക്കുന്നതിനും അവശ്യസമയത്ത് അവരെ സഹായിക്കുന്നതിനുമായി ഇപ്പോഴത്തെ ഗവൺമെന്റ് ആത്മാർഥതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് സികാറിലെ പരിപാടിക്കിടെ പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറുന്ന ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയാണിതെന്നും പിഎം കിസാൻ സമ്മാൻ നിധിയെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
ഇന്നത്തെ 14-ാം ഗഡു കൂടി ഉൾപ്പെടുത്തിയാൽ ഇതുവരെ 2,60,000 കോടിയിലധികം രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയതായി അദ്ദേഹം അറിയിച്ചു. ഗവണ്മെന്റ് കർഷകരുടെ ചെലവ് കുറയ്ക്കുന്നതിന്റെ ഉദാഹരണമാണ് രാജ്യത്തെ യൂറിയയുടെ വിലയെന്നും അദ്ദേഹം പറഞ്ഞു. രാസവള മേഖലയിൽ വൻ തകർച്ചയുണ്ടാക്കിയ കൊറോണ വൈറസ് മഹാമാരിയെയും റഷ്യ-യുക്രൈൻ യുദ്ധത്തെയും പരാമർശിച്ച പ്രധാനമന്ത്രി, രാജ്യത്തെ കർഷകരെ ഇതു ബാധിക്കാൻ നിലവിലെ ഗവണ്മെന്റ് അനുവദിച്ചിട്ടില്ലെന്നും അവകാശപ്പെട്ടു.
ഇന്ത്യയിൽ 266 രൂപ വിലയുള്ള യൂറിയയുടെ ഒരു ചാക്കിന് പാക്കിസ്ഥാനിൽ 800 രൂപയും ബംഗ്ലാദേശിൽ 720 രൂപയും ചൈനയിൽ 2100 രൂപയും യുഎസിൽ ഏകദേശം 3000 രൂപയുമാണ് വിലയെന്നും രാസവളങ്ങളുടെ നിരക്കിനെക്കുറിച്ച് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. "യൂറിയ വില നമ്മുടെ കർഷകരെ ബുദ്ധിമുട്ടിക്കാൻ ഗവണ്മെന്റ് അനുവദിക്കില്ല. ഒരു കർഷകൻ യൂറിയ വാങ്ങാൻ പോകുമ്പോൾ, അത് മോദിയുടെ ഉറപ്പാണെന്ന് അയാൾക്ക് വിശ്വാസമുണ്ട്."- മോദി പറഞ്ഞു.












Click it and Unblock the Notifications