കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ തിരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്ന് മോദി,കുടുംബ പാര്‍ട്ടികള്‍ക്ക് കുത്ത്, അഭിസംബോധന ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേകാധികാരം ഇല്ലാതാക്കിയതിന് ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് മോദി. ആര്‍ട്ടിക്കിള്‍ 370 ഇല്ലാതായതിലൂടെ കശ്മീര്‍ വികസനത്തിലേക്ക് കുതിക്കുമെന്ന് മോദി വ്യക്തമാക്കി. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളെ മോദി പ്രകീര്‍ത്തിക്കുകയും ചെയ്തു. സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, ഡോ ശ്യാമപ്രസാദ് മുഖര്‍ജി, അടല്‍ ബീഹാരി വാജ്‌പേയ് എന്നിവരുടെ സ്വപ്‌നമാണ് തങ്ങള്‍ യാഥാര്‍ഥ്യമാക്കിയതെന്ന് മോദി വ്യക്തമാക്കി.

1

കശ്മീരിലെ നിയമം എടുത്ത് മാറ്റിയതോടെ അവിടെയുള്ള ജനങ്ങള്‍ക്ക് നേരിട്ടിരുന്ന പ്രശ്‌നങ്ങളെല്ലാം ഇല്ലാതായിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 വഴി പാകിസ്താന്‍ ദേശവിരുദ്ധത വളര്‍ത്തുകയായിരുന്നു. ഇത് കാരണം 42000 സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിന്റെ വികസനത്തെയും പ്രത്യേക നിയമം ഇല്ലാതാക്കി. തീവ്രവാദമാണ് ആ നിയമം വളര്‍ത്തിയിരുന്നത്. കുടുംബാധിപത്യ രാഷ്ട്രീയവും അഴിമതിയും കശ്മീരില്‍ വര്‍ധിച്ചത് ഈ നിയമം കാരണമാണെന്നും മോദി പറഞ്ഞു.

കശ്മീരിലെ കുട്ടികള്‍ക്ക് ഇനി വിദ്യാഭ്യാസ അവകാശം ലഭിക്കും. നേരത്തെയുള്ള നിയമം കാരണം മറ്റുള്ള സംസ്ഥാനങ്ങളിലേത് പോലെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എന്താണ് അവര്‍ ചെയ്ത് തെറ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകള്‍ അവര്‍ക്കുള്ള നിയമം നന്നായി ഉപയോഗിക്കുന്നുണ്ട്. എന്തുകൊണ്ട് അത് കശ്മീരിലെ സ്ത്രീകള്‍ക്ക് ലഭിക്കാത്തത്. ആ നിയമം ഇല്ലാതായതിലൂടെ സംസ്ഥാനത്തെ ദളിതുകള്‍ക്ക് സംവരണം ലഭിക്കുമെന്നും മോദി വ്യക്തമാക്കി.

എല്ലാവര്‍ക്കും തുല്യനീതിയെന്നതാണ് സര്‍ക്കാരിന്റെ നയം. കശ്മീരി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ താന്‍ സഹായിക്കും. ഈ സര്‍ക്കാരിന് അതിന് സാധിക്കും. കേന്ദ്ര സര്‍ക്കാരിലും വമ്പന്‍ കോര്‍പ്പറേറ്റ് കമ്പനികളിലും അവര്‍ക്ക് നിയമനം ലഭിക്കും. സൈന്യത്തിലും മറ്റ് പ്രതിരോധ മേഖലകളിലും അവരുടെ പ്രാതിനിധ്യം ഉണ്ടാവും. അതേസമയം കുറച്ച് കാലത്തേക്ക് കേന്ദ്ര ഭരണത്തിന് കീഴില്‍ തന്നെയായിരിക്കും. സംസ്ഥാനത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ മികച്ച രീതിയില്‍ നടന്നിരുന്നു. ഇനി മുതല്‍ മികച്ച രീതിയില്‍ തിരഞ്ഞെടുപ്പ് നടക്കും. എല്ലാ തരത്തിലുള്ള നേട്ടങ്ങളും കശ്മീരി ജനതയ്ക്ക് ലഭിക്കുമെന്നും, കുടുംബപ്പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, പിഡിപി എന്നിവര്‍ കശ്മീരിനെ കൊള്ളയടിച്ചെന്നും മോദി പറഞ്ഞു.

കശ്മീരില്‍ വീണു... പക്ഷേ ഇനിയുള്ള നീക്കങ്ങള്‍ ഇങ്ങനെ, കോണ്‍ഗ്രസ് പടപ്പുറപ്പാടിന്!!കശ്മീരില്‍ വീണു... പക്ഷേ ഇനിയുള്ള നീക്കങ്ങള്‍ ഇങ്ങനെ, കോണ്‍ഗ്രസ് പടപ്പുറപ്പാടിന്!!

English summary
pm modi speech on scrapping article 370
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X