കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ യോഗ ചിത്രീകരിക്കാന്‍ 35 ലക്ഷം: ആരോപണം നിഷേധിച്ച് കേന്ദ്രമന്ത്രി

  • By Desk
Google Oneindia Malayalam News

ദില്ലി; 'ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്' എന്ന ക്യാംപെയ്‌ന്റെ ഭാഗമായി കേന്ദ്ര കായിക-യുവജന മന്ത്രി രാജ്യന്‍ വര്‍ധന്‍ സിങ്ങ് റാത്തോഡ് തുടങ്ങി വെച്ചതായിരുന്നു ഫിറ്റനസ് ചലഞ്ച്. റാത്തോഡ് തുടക്കമിട്ട ഫിറ്റ്‌നസ് ചലഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിരാട് കോഹ്ലി, മോഹന്‍ ലാല്‍ എന്നിവര്‍ ഏറ്റെടുത്തിരുന്നു. റാത്തോഡ് ചലഞ്ച് ചെയ്തത് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ ആയിരുന്നു.

റാത്തോഡിന്റെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് കോഹ്ലി വീഡിയോ പോസ്റ്റു ചെയ്തു. വന്‍ സ്വീകാര്യതയായിരുന്ന കോഹ്ലിയുടെ വീഡിയോക്ക് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരുന്നു കോഹ്ലി ചലഞ്ച് ചെയത്. കോഹ്ലിയുടെ ചലഞ്ച് ഏറ്റെടുത്ത് മോദി യോഗ ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ആ വീഡിയോക്ക് വേണ്ടി ലക്ഷങ്ങള്‍ ചിലവഴിച്ചുവെന്ന ആരോപണം ഇപ്പോള്‍ മോദിക്ക് തിരിച്ചടിയായവുകയാണ്.

ഫിറ്റ്‌നസ് ചലഞ്ച്

ഫിറ്റ്‌നസ് ചലഞ്ച്

കോഹ്ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത മോദി താന്റെ ഫിറ്റ്‌നസ് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെയായിരുന്നു പുറത്തു വിട്ടത്. ചാലഞ്ചിന്റെ ഭാഗമായി താന്‍ ദിവസേന ചെയ്യുന്ന വ്യായമ മുറകളും നടത്തവും കല്ലിലുരുണ്ടുള്ള പ്രത്യേക അഭ്യാസവുമാണ് മോദി ട്വിറ്ററില്‍ പങ്കുവെച്ചത്.

സന്ദേശം

സന്ദേശം

'രാവിലേയുള്ള എന്റെ വ്യായാമത്തിലെ ഏതാനും ചില നിമിഷങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. യോഗയക്ക് പുറമെ പഞ്ചഭൂതങ്ങളായ മണ്ണ്്, ജലം, വായു, അഗ്നി, ആകാശം എന്നി അഞ്ച് പ്രകൃതി ഗുണങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ട്രാക്കിലൂടെയാണ് താന്‍ നടക്കുന്നതെന്നും മോദി വീഡിയോയ്‌ക്കൊപ്പമുള്ള സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ലക്ഷങ്ങള്‍

ലക്ഷങ്ങള്‍

ഈ വിഡിയോ ഷൂട്ട് ചെയ്യാന്‍ വേണ്ടിയും അന്താരാഷ്ട്ര് യോഗാദിനത്തില്‍ മോദി യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പകര്‍ത്താനും വേണ്ടി ലക്ഷങ്ങള്‍ ചിലവിട്ടു എന്ന ആരോപണം ആണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ വനഗേവണഷണ കേന്ദ്രത്തിലായിരുന്നു യോഗ ദിനത്തിന്റെ ദേശീയ തല ഉദ്ഘാടനം മോദി നടത്തിയത്.

ദൃശ്യങ്ങള്‍ പകര്‍ത്താന്‍

ദൃശ്യങ്ങള്‍ പകര്‍ത്താന്‍

ഫിറ്റനസ് ചലഞ്ചിന്റേയും യോഗയുടേയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബിജെപിയുടെ മീഡിയ സെല്ലിന്റെ നിര്‍ദേസ പ്രകാരം സ്വകാര്യ കമ്പനിക്ക് 35 ലക്ഷം രൂപ നല്‍കിയെന്ന വാര്‍ത്ത പുറത്ത് വിട്ടത് ഒരു മാധ്യമമായിരുന്നു. ഈ വാര്‍ത്തയെ ഉദ്ധരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതോടെ ബിജെപി പ്രതിരോധത്തിലാവുകയായിരുന്നു.

മൗനം

മൗനം

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതില്‍ വീഡിയോ നിര്‍മ്മിച്ചതിനും പ്രചരിപ്പിചതിനും ജനങ്ങളെ അദ്ദേഹം പ്രശംസിച്ചിരുന്നു. ഇതിനായി ലഭിച്ച ഫണ്ടിനേക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് മൗനം പാലിച്ചിരിക്കുകയായിരുന്നു.

സംശയം

സംശയം

ഫണ്ടിനേക്കുറിച്ച് അനൗപചാരികമായിപ്പോലും ചര്‍ച്ച ചെയ്യരുതെന്ന് ഓഫിസ് ജിവനക്കാരോട് പ്രധാനമന്ത്രിയുെ ഓഫീസ് നിര്‍ദ്ദേശിച്ചെന്ന് ഇന്ത്യാസ്‌കൂപ്പ് പുറത്ത് വിട്ട വാര്‍ത്തയില്‍ പറയുന്നു. അത് കൊണ്ട് തന്നെ പ്രധാനമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും മൗനം ഫണ്ട് ലഭിച്ചതില്‍ അരുതാത്തത് സംഭവിച്ചു എന്ന സംശയം ബലപ്പെടുത്തുന്നു എന്നും വാര്‍ത്തയില്‍ പറയുന്നു.

മറുപടി

മറുപടി

അതേ സമയം ഈ വാര്‍ത്തക്കെതിരേയും ശശിതരൂരിന്റെ ആരോപണത്തിനെതിരേയും കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ്ങ് റാത്തോഡ് രംഗത്തു വന്നു. യോഗാ ഷൂട്ടിന് വേണ്ടി മന്ത്രാലയം നയാ പൈസ ചിലവഴിച്ചിട്ടില്ലെന്ന് പറഞ്ഞ റാത്തോഡ് ആരോപണം ഏറ്റുപിടിച്ച ശശി തരൂരിനെ പരിഹസിക്കുകയും ചെയ്തു.

ട്വീറ്റ്

ശശി തരൂരിന്‍റെ ട്വീറ്റ്

ട്വീറ്റ്

റാത്തോഡിന്‍റെ മറുപടി

English summary
modi spent rs 35 laks on fitness video tweets shahi tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X