കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധങ്ങളൊന്നും ഏശിയില്ല; 'മോടി കുറയാതെ മോദി'!! പിന്തുണ ഇടിഞ്ഞ് യോഗിയും ബിജെപി മുഖ്യന്‍മാരും

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്. പ്രധാനമന്ത്രി മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. അന്താരാഷ്ട്ര തലത്തിലടക്കം വിഷയം ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങളോ വിമര്‍ശനങ്ങളോ ഒന്നും തന്നെ നരേന്ദ്ര മോദിയുടേയോ അമിത് ഷായുടേയോ ഇമേജിനെ ബാധിച്ചിട്ടേയില്ലെന്നാണ് സര്‍വ്വേ ഫലം.

ഐഎഎന്‍എസ് -സി വോട്ടര്‍ പുറത്ത് വിട്ട സര്‍വ്വേയിലാണ് നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയാണെന്ന സര്‍വ്വേ ഫലം പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 മികച്ച പ്രധാനമന്ത്രി

മികച്ച പ്രധാനമന്ത്രി

സര്‍വ്വേയില്‍ പങ്കെടുത്ത 62.3 ശതമാനം ആളുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ തൃപ്തരാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. 20.8 ശതമാനം ആളുകള്‍ ചില കാര്യങ്ങള്‍ മോദി മികച്ച പ്രധാനമന്ത്രിയാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം സര്‍വ്വേയില്‍ പങ്കെടുത്ത 16.8 ശതമാനം ആളുകള്‍ മോദിയില്‍ അൃപ്തി പ്രകടിപ്പിച്ചു.

 അടുത്ത പ്രധാനമന്ത്രി

അടുത്ത പ്രധാനമന്ത്രി

നേരത്തേ പുറത്തുവന്ന ഇന്ത്യ ടുഡെ സര്‍വ്വേയില്‍ നരേന്ദ്ര മോദി തന്നെയാണ് മികച്ച പ്രധാനമന്ത്രിയെന്നായിരുന്നു സര്‍വ്വേ ഫലം. അടുത്ത പ്രധാനമന്ത്രിയായി മോദി തന്നെ മതിയെന്നായിരുന്നു സര്‍വ്വേയില്‍ പങ്കെടുത്ത 53 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

 ഗുഡ് മാര്‍ക്ക്

ഗുഡ് മാര്‍ക്ക്

ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് അമിത് ഷാ കാഴ്ചവെയ്ക്കുന്നതെന്നാണ് സി വോട്ടര്‍ സര്‍വ്വേ ഫലം. 50.7 ശതമാനം ആളുകള്‍ അമിത് ഷായെ പിന്തുണച്ചപ്പോള്‍ 24.2 ശതമാനം ആളുകള്‍ അമിത് ഷായില്‍ അസംതൃപ്തി പ്രകടിപ്പിച്ചു.

 യോഗിക്ക് കുത്തനെ ഇടിവ്

യോഗിക്ക് കുത്തനെ ഇടിവ്

അതേസമയം ബിജെപി ഭരിക്കുന്ന യപിയില്‍ 40 ശതമാനത്തില്‍ താഴെയാണ് യോഗി ആദിത്യനാഥിനെ പിന്തുണച്ചത്. വെറും 39 ശതമാനം ആളുകള്‍ മാത്രമാണ് യോഗിയില്‍ സംതൃപ്തരാണെന്ന് അഭിപ്രായപ്പെട്ടത്. ഗുജറാത്തില്‍ വെറും 34 ശതമാനം പേര്‍ മാത്രമാണ് മുഖ്യമന്ത്രി വിജയ് രൂപാണിയെ പിന്തുണച്ചത്.

 തിരഞ്ഞെടുപ്പ് നടന്നാല്‍

തിരഞ്ഞെടുപ്പ് നടന്നാല്‍

ഇപ്പോള്‍ ലോക്സഭ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ 330 സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേയില്‍ അഭിപ്രായം ഉയര്‍ന്നത്. യുപിഎയ്ക്ക് 130 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും സര്‍വ്വേ പറയുന്നു.

 തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

രാജ്യത്തെ ഏറ്റവും പ്രധാന വിഷയം തൊഴിലില്ലായ്മയാണെന്നാണ് സര്‍വ്വേയില്‍ ഉയര്‍ന്ന അഭിപ്രായം. 17.1 ശതമാനം പേരാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ദാരിദ്രവും കുടുംബ വരുമാനവുമാണ് പ്രധാന പ്രശ്നം എന്നാണ് 11.7 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്.

പൗരത്വ നിയമത്തിനെതിരെ യൂറോപ്യൻ യൂണിയനിൽ പ്രമേയ നീക്കം, നിർണായകം! പ്രതിച്ഛായയ്ക്ക് കോട്ടം

മതേതരത്വം ഹിന്ദു ഭൂരിപക്ഷമായതിനാൽ,ഹിന്ദുവിന്റെ സഹിഷ്ണുത ഇല്ലാതാക്കരുത്, താക്കീതെന്ന് അബ്ദുളളക്കുട്ടി

അമിത് ഷായുടെ റാലിയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം, യുവാവിനെ വളഞ്ഞിട്ട് തല്ലി ബിജെപി പ്രവർത്തകർ!അമിത് ഷായുടെ റാലിയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം, യുവാവിനെ വളഞ്ഞിട്ട് തല്ലി ബിജെപി പ്രവർത്തകർ!

English summary
PM Modi still popular says C voter survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X