കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദി കാലിടറി വീണു; അതിവേഗം ഇടപെട്ട് ഉദ്യോഗസ്ഥര്‍

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിതെറ്റി വീണു. ഗംഗ പ്രൊജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കാണ്‍പൂരില്‍ എത്തിയതായിരുന്നു അദ്ദേഹം. ഗംഗാ ഘട്ടിന്റെ പടവുകള്‍ കയറവെയാണ് മോദി കാലുതെറ്റി വീണത്. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടുകയും അദ്ദേഹത്തെ എഴുന്നേല്‍പ്പിക്കുകയും ചെയ്തു.

Modi

ഗംഗാ പുനരുദ്ധാരണ കൗണ്‍സിലിന്റെ പ്രഥമ യോഗത്തിന് കാണ്‍പൂരില്‍ എത്തിയതായിരുന്നു മോദി. രാവിലെ വിമാനത്താവളത്തിലെത്തിയ മോദിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ യുപിയിലെ പ്രമുഖര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ശേഷം ചന്ദ്രശേഖര്‍ ആസാദ് കാര്‍ഷിക സര്‍വകലാശാലയിലെ ചടങ്ങില്‍ പങ്കെടുത്തു.

എന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണ്; രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, നിലപാട് കടുപ്പിച്ച് പ്രസംഗംഎന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണ്; രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, നിലപാട് കടുപ്പിച്ച് പ്രസംഗം

ഗംഗാ ശുദ്ധീകരണം എന്നത് മോദി സര്‍ക്കാരിന്റെ ബൃഹദ് പദ്ധതിയാണ്. ഇതിന്റെ ഭാഗമായിട്ടാണ് കൗണ്‍സില്‍ യോഗം വിളിച്ചത്. കൗണ്‍സിലിന്റെ പ്രഥമ യോഗത്തില്‍ മോദി പങ്കെടുക്കുമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

വിവാദങ്ങള്‍ക്കിടെ ഷെയ്‌നിന്റെ നീക്കം; നിര്‍മാതാക്കള്‍ക്ക് എട്ടിന്റെ പണിയോ? പുതിയ റോളില്‍ വീണ്ടും...വിവാദങ്ങള്‍ക്കിടെ ഷെയ്‌നിന്റെ നീക്കം; നിര്‍മാതാക്കള്‍ക്ക് എട്ടിന്റെ പണിയോ? പുതിയ റോളില്‍ വീണ്ടും...

കേന്ദ്രമന്ത്രിമാര്‍, യുപി, ഉത്തരാഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. അതേസമയം, യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എത്തില്ലെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
PM Modi stumbles on the steps of Ganga ghat in Kanpur,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X