കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സത്യപ്രതിജ്ഞ; ആഘോഷം അബുദാബിയിലും, ടവറില്‍ തെളിഞ്ഞത് മോദിയുടെ കൂറ്റന്‍ ചിത്രം

Google Oneindia Malayalam News

അബുദാബി: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ കടല്‍ കടന്നും ആഘോഷം. യുഎഇ തലസ്ഥാനമായ അബൂദാബിയിലെ കൂറ്റന്‍ ടവറില്‍ മോദിയുടെ ചിത്രം തെളിഞ്ഞു. അഡ്‌നോക് ഗ്രൂപ്പിന്റെ ടവറിലാണ് മോദിയുടെയും അബൂദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും ചിത്രങ്ങള്‍ ടവറില്‍ മാറി മാറി തെളിഞ്ഞു. ഇരു രാജ്യങ്ങളുടെയും പാതകകളും പ്രത്യക്ഷമായി.

Adnoc

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് കരുതുന്നതെന്ന് യുഎയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരി ട്വിറ്ററില്‍ കുറിച്ചു. ഇത് യഥാര്‍ഥ സൗഹൃദമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാംതവണയാണ് അധികാരമേല്‍ക്കുന്നത്. വീഡിയോ ഉള്‍പ്പെടെ പങ്കുവെച്ച് അംബാസഡര്‍ ട്വിറ്ററില്‍ കുറിച്ചു. വരും വര്‍ഷങ്ങളില്‍ ഇന്ത്യയും യുഎഇയും കൂടുതല്‍ സഹകരണമുണ്ടാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2015 ഓഗസ്റ്റില്‍ മോദി യുഎഇ സന്ദര്‍ശിച്ച ശേഷം ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം പുതിയ ദിശയിലേക്ക് കടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ വന്‍ നിക്ഷേപമുള്ള യുഎഇ കമ്പനിയാണ് അഡ്‌നോക്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിര്‍മിക്കുന്ന എണ്ണ ശുദ്ധീകരണ കേന്ദ്രത്തില്‍ അഡ്‌നോക്കിനും പങ്കാളിത്തമുണ്ട്.

ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; ജലമിളകി ദുരന്തം വരുന്നു, 18 കോടി ജനങ്ങള്‍ മരിക്കും, നഗരങ്ങള്‍ നശിക്കും!ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; ജലമിളകി ദുരന്തം വരുന്നു, 18 കോടി ജനങ്ങള്‍ മരിക്കും, നഗരങ്ങള്‍ നശിക്കും!

വ്യാഴാഴ്ച വൈകീട്ടാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവരും സത്യപ്രതിജ്ഞ ചെയ്ത പ്രമുഖരാണ്. ഇവര്‍ക്ക് പ്രധാന വകുപ്പുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ധനകാര്യമോ ആഭ്യന്തരമോ ആകും അമിത് ഷാക്ക് ലഭിക്കുക എന്നാണ് വിവരം. അതേസമയം, ബിജെപി ദേശീയ അധ്യക്ഷനായി മുന്‍ ആരോഗ്യമന്ത്രി ജെപി നദ്ദ എത്തിയേക്കുമെന്നാണ് സൂചനകള്‍.

English summary
PM Modi Swearing-In Celebration in UAE; Abu Dhabi Tower Lights Up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X