കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷി ജിന്‍പിങിനൊപ്പം ബോട്ടുയാത്ര.. ഉച്ചഭക്ഷണം, മോദിയുടെ ഭായ് ഭായ്, മാധ്യമങ്ങളുടെ പുകഴ്ത്തല്‍!!

ഷി ജിന്‍പിങിനൊപ്പം മോദിയുടെ ബോട്ടുയാത്ര

Google Oneindia Malayalam News

വുഹാന്‍: അനൗദ്യോഗിക ഉച്ചകോടിക്കായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തിയതെങ്കിലും കാര്യങ്ങളെല്ലാം നല്ല സൂപ്പറായിട്ടാണ് പോകുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിനെ വരെ മോദി കൈയ്യിലെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സുപ്രധാന കാര്യങ്ങളില്‍ മോദി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ കൂടിക്കാഴ്ച്ചയാണ് ഇത്.

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ചൈനയുമായി വ്യാപാര ബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഈ ചര്‍ച്ചകള്‍ ഉപകരിക്കുമെന്നാണ് സൂചന. അതോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ ചൈനയുടെ പിന്തുണ ഇന്ത്യക്ക് ആവശ്യമാണ്. ഐക്യരാഷ്ട്രസഭയിലും പിന്തുണ ആവശ്യമുണ്ട്. ഇരുവരും ഡോക്ലാം അടക്കുള്ള കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്.

മഞ്ഞുരുകലും ബോട്ടുയാത്രയും

മഞ്ഞുരുകലും ബോട്ടുയാത്രയും

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഷീ ജിന്‍ പിങിനെ സന്തോഷിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള ശീതയുദ്ധത്തില്‍ മഞ്ഞുരുകലിനുള്ള സാധ്യതയുമുണ്ട്. സന്ദര്‍ശനത്തിന്റെ അവസാന ദിനത്തില്‍ പ്രധാനമന്ത്രി ഷീയുമൊത്ത് ബോട്ടുയാത്ര നടത്തി. ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന യാത്രയായിരുന്നു. വുഹാനില്‍ വച്ചായിരുന്നു ബോട്ടുയാത്ര. ഇതിനിടെ സൗഹൃദ സംഭാഷണവും ഇരുവരും നടത്തി. മോദിയുടെ സന്ദര്‍ശനത്തിലും ഷീയും ആതിഥ്യ മര്യാദയിലും ഇരുവരും സന്തുഷ്ടി പ്രകടിപ്പിച്ചു. ഷീയുടെ ഗസ്റ്റ്ഹൗസ് സന്ദര്‍ശിച്ച ശേഷമായിരുന്നു മോദി ബോട്ടുയാത്ര നടത്തിയത്.

ചായസല്‍ക്കാരം....

ചായസല്‍ക്കാരം....

മോദിക്ക് ചൈനയുടെ പരമ്പരാഗത സല്‍ക്കാരമായ ചായ നല്‍കിയാണ് വുഹാന്‍ ഉച്ചകോടിയുടെ രണ്ടാംദിനത്തില്‍ ഷി ജിന്‍ പിംഗ് തുടക്കമിട്ടത്. തീരപ്രദേശമായ ഈസ്റ്റ് ലേക്ക് മോദിക്ക് കാണിച്ച കൊടുത്ത ശേഷമായിരുന്നു ചായസല്‍ക്കാരം. അതേസമയം ചൈനീസ് പ്രസിഡന്റിന്റെ ഉച്ചവിരുന്നിന് ശേഷമാണ് മോദി ഇന്ത്യയിലേക്ക് തിരിക്കുക. സംഭാഷണത്തില്‍ ഭീകരവാദത്തെ പ്രധാന പ്രശ്‌നമായി എടുത്ത് ഒരുമിച്ച് പോരാടാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. അതിര്‍ത്തിയില്‍ സമാധാനം ഉറപ്പിക്കാനും മോദിയും ഷീ ജിന്‍ പിങും ധാരണയായിട്ടുണ്ട്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകം ചര്‍ച്ച നടത്താന്‍ പ്രതിനിധികളെയും നിയോഗിക്കും.

മോദിയുടെ സമ്മാനം

മോദിയുടെ സമ്മാനം

ഷി ജിന്‍ പിംഗിനെ കൈയ്യിലെടുക്കാന്‍ തന്ത്രങ്ങളുമായിട്ടാണ് മോദി ചൈനയിലെത്തിയത്. പ്രശസ്ത ചൈനീസ് ചിത്രകാരന്‍ ഷു ബെയ്‌ഹോംഗിന്റെ ചിത്രമാണ് മോദി ഷീക്ക് സമ്മാനിച്ചത്. മഷികൊണ്ടുള്ള കുതിരകളുടെയും പക്ഷികളുടെയും ചിത്രം വരക്കുന്നതില്‍ അഗ്രഗണ്യനാണ് ബെയ്‌ഹോംഗ്. 20ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചൈനീസ് കലാകാരനായിട്ടായിരുന്നു അദ്ദേഹം അറഫിയപ്പെട്ടിരുന്നത്. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയിലാണ് ബെയ്‌ഹോംഗ് താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് ഈ ചിത്രം അദ്ദേഹം വരച്ചത്. ഈ ചിത്രമാണ് ഇപ്പോള്‍ ഷീ ജിന്‍ പിംഗിന് സമ്മാനിച്ചിരിക്കുന്നത്. അതേസമയം അദ്ദേഹത്തെ അടുത്ത അനൗദ്യോഗിക ഉച്ചക്കോടിക്കായി ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട് മോദി.

ബോളിവുഡ് സംഗീതം

ബോളിവുഡ് സംഗീതം

മോദിയുടെ വരവിനെ ഷീ ജിന്‍ പിംഗും ആഘോഷമാക്കിയിട്ടുണ്ട്. ബോളിവുഡ് സംഗീതമാണ് മോദിക്കായി ഷീ നല്‍കിയത്. വുഹാനിലെ ഹുബേയില്‍ ഗംഭീര സ്വീകരണവും മോദിക്കായി ഒരുക്കിയിരുന്നു. 1982ല്‍ പുറത്തിറങ്ങിയ തു ഹെ വഹി ദില്‍ എന്ന ബോളിവുഡ് ഗാനത്തിന്റെ ഇന്‍സ്ട്രുമെന്റല്‍ വേര്‍ഷനാണ് മോദിക്കായി ഷി ജിന്‍ പിംഗ് ഒരുക്കിയത്. ചടങ്ങില്‍ ഈ ഗാനം ഷീയും നന്നായി ആസ്വദിച്ചു. അതേസമയം ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മില്‍ പരസ്പര ധാരണപ്രകാരം പ്രവര്‍ത്തിക്കുമെന്ന് ഇരുവരും ഉറപ്പ് നല്‍കി. ഭാവിയില്‍ അതിര്‍ത്തി സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഷീ പറഞ്ഞപ്പോള്‍ ചൈനയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യക്ക് സന്തോഷമേയുള്ളൂവെന്ന് മോദിയും പറഞ്ഞു.

മാധ്യമങ്ങളുടെ പുകഴ്ത്തല്‍

മാധ്യമങ്ങളുടെ പുകഴ്ത്തല്‍

ചൈനീസ് മാധ്യമങ്ങള്‍ മോദിയുടെ സന്ദര്‍ശനത്തെ വാനോളം പുകഴ്ത്തിയിട്ടുണ്ട്. ഇന്ത്യയുമായി പുതിയൊരു തലത്തിലുള്ള ബന്ധം സ്ഥാപിക്കാന്‍ ചൈനയ്ക്കാവുമെന്ന് മാധ്യമങ്ങള്‍ പറയുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്‌ലി വലിയൊരു സഹകരണമാണ് ഇനി ഉണ്ടാവാന്‍ പോവുന്നത് എന്നാണ് കൂടിക്കാഴ്ച്ച വിശേഷിപ്പിച്ചത്. ഇരുവരുടെയും വലിയ ചിത്രവും നല്‍കിയിട്ടുണ്ട്. പരസ്പരമുള്ള സംശയമാണ് ഇവര്‍ക്കിടയിലുണ്ടായിരുന്ന പ്രശ്‌നമെന്നും ഇത് പരിഹരിക്കാന്‍ കൂടിക്കാഴ്ച്ച സാധിക്കുമെന്നും ഇവര്‍ പറയുന്നു. ഇന്ത്യയും ചൈനയും സ്വാഭാവികമായി പങ്കാളികളാണെന്നും പീപ്പിള്‍സ് ഡെയ്‌ലി പറയുന്നു.

ലിഗയുടെ മൃതദേഹത്തില്‍ അടിവസ്ത്രങ്ങളില്ല! ആത്മഹത്യയെന്ന് വരുത്താന്‍ ആറടി പൊക്കത്തില്‍ കെട്ടിത്തൂക്കിലിഗയുടെ മൃതദേഹത്തില്‍ അടിവസ്ത്രങ്ങളില്ല! ആത്മഹത്യയെന്ന് വരുത്താന്‍ ആറടി പൊക്കത്തില്‍ കെട്ടിത്തൂക്കി

മോദിയെ ജനങ്ങള്‍ തള്ളുമെന്ന് ചേതന്‍ ഭഗത്.... ബിജെപി തകര്‍ന്നടിയും!! ജനവികാരം... തിരഞ്ഞെടുപ്പ് സര്‍വേ!മോദിയെ ജനങ്ങള്‍ തള്ളുമെന്ന് ചേതന്‍ ഭഗത്.... ബിജെപി തകര്‍ന്നടിയും!! ജനവികാരം... തിരഞ്ഞെടുപ്പ് സര്‍വേ!

English summary
PM Modi takes hour-long boat ride with Xi Jinping
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X