കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിയറ്റ്നാം പ്രസിഡന്റിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി 3 ട്വീറ്റ്, കശ്മീർ വിഷയത്തിൽ മോദിക്ക് മൗനം

Google Oneindia Malayalam News

ശ്രീനഗർ: കശ്മീരിലെ മൂന്ന് പേലീസുകാരെ ഭീകർ തട്ടികൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിത് രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു. സംഭവത്തിന് പിന്നാലെ കശ്മീരിലെ പോലീസ് ഉദ്യോഗസ്ഥർ കൂട്ട രാജിക്കൊരുങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ ഇത്രയും വലിയ സംഭവങ്ങൾ നടന്നിട്ടും ഇതിനെതിരെ പ്രതികരിക്കാൻ നാടിന്റെ കാവൽക്കാരൻ എന്ന് പലപ്പോഴും സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുനരെ തയ്യാറായിട്ടില്ല.

ജമ്മുകാശ്മീരില്‍ പൊലീസുകാര്‍ ക്രൂരമായി കൊല്ലപ്പെട്ട ഈ ദിവസം മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വന്ന മൂന്ന് ട്വീറ്റുകളും വിയറ്റ്‌നാം പ്രസിഡന്റ് ട്രാന്‍ ദയ് ക്വാങ്ങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു എന്നതാണ് എവരെയും അമ്പരിപ്പിക്കുന്നത്. ജവാന്മാർക്ക് അനുശോചനം രേഖപ്പെടുത്താൻ ഇതുരെ മോദി തയ്യാറായിട്ടില്ല.

പഴയ വീഡിയോ പ്രചരിക്കുന്നു


2014 ന് മുന്‍പ് ഭാവി ഇന്ത്യന്‍പ്രധാനമന്ത്രി പദം സ്വപ്‌നം കണ്ട് കഴിയുന്ന വേളയില്‍ സൈനികരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മോദി പറഞ്ഞ വീഡിയോകള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ചിലര്‍ ഇതിനെതിരെ പ്രതിഷേധിക്കുന്നത്. യുപിഎ സര്‍ക്കാരിന് കീഴില്‍ കാശ്മീരില്‍ ക്രമസമാധാന നില തകര്‍ന്നെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തിന് കീഴില്‍ ജമ്മുകാശ്മീര്‍ കലാപഭൂമിയായെന്നും ജവാന്‍മാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നുമായിരുന്നു ആ വീഡിയോയില്‍ മോദി പറഞ്ഞിരുന്നത്.

'ഭാരതീയ ജോക് പാർട്ടി'

'ഭാരതീയ ജോക് പാർട്ടി'

മോദി എവിടെ പോയി ഒളിച്ചിരിക്കുകയാണ്. ഒന്നുമില്ലെങ്കിലും ഒരു അനുശോഛനം രേഖപ്പെടുത്താനെങ്കിലും താങ്കൾ തയ്യാറാവണമെന്നും മോദിയോട് പഴ വീഡിയോ ട്വീറ്റ് ചെയ്ത്കൊണ്ട് പലരും ചോദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെയും രൂക്ഷ വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഭാരതീയ ജോക്ക് പാർട്ടിയായി മാറിയിരിക്കുകയാണ് ബിജെപി എന്നാണ് യൂത്ത് കോൺഗ്രസ് നേതാവായ കേശവ് ചന്ദ് യാദവ് പ്രതികരിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഫ്‌ളോപ് ബ്ലോക് ബസ്റ്റര്‍ പോളിസികള്‍ തയ്യാറാക്കുന്ന പാര്‍ട്ടിയായി ബിജെപി മാറിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കൂട്ട രാജി

രാജിവച്ചില്ലെങ്കില്‍ കൊലപ്പെടുത്തും എന്ന ഹിസ്ബുള്‍ മുജാഹിദീന്റെ ഭീഷണി സന്ദേശത്ത തുടര്‍ന്ന് ജമ്മുകശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടരാജിവയ്ക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വീട്ടില്‍ അതിക്രമിച്ച് കയറി മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെയാണ് ഉദ്യോഗസ്ഥര്‍ രാജി സന്നദ്ധത അറിയിച്ച് കൂട്ടതോടെ രംഗത്തെത്തിയത്. ആറ് പോലീസ് ഉദ്യോഗസ്ഥർ രാജിവെച്ചെന്നും റിപ്പോർട്ടുകളുണ്ട്.

വീഡിയോ പോസ്റ്റ് ചെയ്ത് രാജി

വീഡിയോ പോസ്റ്റ് ചെയ്ത് രാജി

സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരാണ് പ്രധാനമായും രാജി സമര്‍പ്പിക്കുന്നത്. രാജിവച്ചില്ലെങ്കില്‍ കൊലപ്പടുത്തും എന്ന് പറയുന്ന സന്ദേശമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. കശ്മീരി ഭാഷയില്‍ ഉള്ളതാണ് സന്ദശം. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് ഉദ്യോഗസ്ഥര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. ഷോപ്പിയാനില്‍ നിന്നും വ്യാഴാഴ്ച രാവിലെയാണ് തീവ്രവാദികള്‍ പോലീസുകാരെ തട്ടിക്കൊണ്ടുപോയത്. പിന്നീട് കപ്രന്‍ ഗ്രാമത്തില്‍ നിന്നും വെടിയേറ്റ നിലയിലാണ് ഉദ്യോഗസ്ഥരുടെ മൃതദേഹം ലഭിച്ചത്.

ഒരാളെ രക്ഷപ്പെടുത്തി

തീവ്രവാദികള്‍ നാല് പോലീസുകാരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും അവരെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ഇതില്‍ ഒരാളെ ഗ്രാമവാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന് മുമ്പും ഇത്തരത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബത്തില്‍പെട്ട എട്ടുപേരെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദിയായ റിയാസ് നായിക്കു അടക്കമുള്ള തീവ്രവാദികളുടെ കുടുംബത്തെ വിട്ട് നല്‍കിയാണ് അന്ന് പോലീസുദ്യോഗസ്ഥനെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്.

English summary
Militants in Jammu and Kashmir’s Shopian district killed three policemen, all part of the Special Police Officers Force, after they allegedly refused to resign from their posts. But Prime Minister Narendra Modi has chosen to remain silent prompting social media users to mock his party, the BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X