കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസീനയ്ക്ക് മുന്നില്‍ എന്‍ആര്‍സി ഉന്നയിച്ച് മോദി...ബംഗ്ലാദേശുമായി ഇന്ത്യ ബന്ധം ശക്തിപ്പെടുത്തും!!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മില്‍ നിര്‍ണായക ചര്‍ച്ച. ഹസീനയ്ക്ക് മുന്നില്‍ മോദി ഇന്ത്യയുടെ ദേശീയ പൗരത്വ രജിസ്റ്റര്‍ ചര്‍ച്ചയാക്കിയെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഇന്ത്യയില്‍ നിരവധിയുണ്ടെന്നാണ് ബിജെപി നേരത്തെ ആരോപിച്ചത്. ഇവരെ മടക്കി അയക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. നേരത്തെ യുഎന്‍ ജനറല്‍ അസംബ്ലിയിലും ഈ വിഷയം ഇരുവരും ചര്‍ച്ച ചെയ്തിരുന്നു.

1

കഴിഞ്ഞ ദിവസം എന്‍ആര്‍സിയെ കൊണ്ട് ബംഗ്ലാദേശിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഹസീന പറഞ്ഞിരുന്നു. നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഹസീന ദില്ലിയില്‍ എത്തിയത്. ഇന്ത്യ ഇക്കണോമിക് ഉച്ചകോടിക്കാണ് അവര്‍ എത്തിയിരിക്കുന്നത്. മോദിയും ഹസീനയും ചേര്‍ന്ന് മൂന്ന് നിര്‍ണായക പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചിട്ടുണ്ട്.

നേരത്തെ തന്നെ ദേശീയ പൗരത്വ രജിസ്റ്റര്‍ ചര്‍ച്ചയാവുമെന്ന് ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞിരുന്നു. അതേസമയം പുറത്താക്കപ്പെടുന്ന ബംഗ്ലാദേശികള്‍ തിരിച്ച് നാട്ടിലെത്തിയാല്‍ വിഘടനവാദം വര്‍ധിക്കുമെന്നാണ് ബംഗ്ലാദേശ് പ്രതിനിധി സംഘം മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ 12 പദ്ധതികള്‍ ആരംഭിച്ചെന്നും, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതാണ് തങ്ങളുടെ സൗഹൃദമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

ബംഗ്ലാദേശില്‍ നിന്ന് എല്‍പിജി ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും, അത് ഇന്ത്യയില്‍ ഇന്ധന ക്ഷമ ശക്തമാക്കുകയും, ബംഗ്ലാദേശികള്‍ തൊഴില്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് മോദി പറഞ്ഞു. പ്രൊഫഷണല്‍ ഡെവലെപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉടന്‍ ആരംഭിക്കുമെന്നും, ബംഗ്ലാദേശില്‍ നിന്നുള്ള കഴിവുള്ള ജോലിക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും മോദി വ്യക്തമാക്കി. ഉദ്ഘാടനം ചെയ്ത പൈപ്പ് ലൈന്‍ പദ്ധതി വളരെ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദമേറിയതുമാണെന്നും മോദി പറഞ്ഞു.

 പ്രിയങ്കയ്ക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ്... യുപിയിലേക്ക് ചുവടുമാറ്റം, 2022ലേക്ക് ആദ്യ തന്ത്രം പ്രിയങ്കയ്ക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ്... യുപിയിലേക്ക് ചുവടുമാറ്റം, 2022ലേക്ക് ആദ്യ തന്ത്രം

English summary
pm modi talks nrc and bilateral cooperation with sheikh hasina
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X