Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ജയിച്ചു, രാജ്യം തോറ്റു... ചുട്ട മറുപടിയുമായി മോദി... വയനാട്ടിലും ഇന്ത്യ തോറ്റോ?

ദില്ലി: ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു മോദി. ചിലര്‍ പറയുന്നത് ബിജെപി ജയിച്ചു, പക്ഷേ രാജ്യം തോറ്റു എന്നാണ്. ഈ പരാമര്‍ശം രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ പരിഹസിക്കുകയാണ് അവര്‍.

Modi

ഇങ്ങനെ രാജ്യം തോറ്റുവെന്ന് പറയുന്നവരോട് തനിക്ക് തിരിച്ചൊന്ന് ചോദിക്കാനുണ്ട്. വയനാട് രാജ്യം തോറ്റോ? റായ്ബറേലിയിലും ബെഹ്‌റാംപൂരിലും തിരുവനന്തപുരത്തും രാജ്യം തോറ്റോ? അമേഠിയില്‍ രാജ്യം തോറ്റുവെന്നാണ് നിങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസ് തോറ്റാന്‍ രാജ്യം തോല്‍ക്കുമോ എന്നും മോദി ചോദിച്ചു.

ജനാധിപത്യത്തെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും ബഹുമാനിക്കുക എന്നതാണ് പ്രധാനമെന്നും മോദി പറഞ്ഞു. 2000 രൂപയ്ക്ക് കര്‍ഷകര്‍ അവരുടെ വോട്ട് വിറ്റുവെന്നാണ് ചിലര്‍ പറയുന്നത്. അത് കര്‍ഷകരെ അപമാനിക്കലാണ്. മാധ്യമങ്ങള്‍ പോലും ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയെന്ന് ചിലര്‍ പറഞ്ഞു. എന്താണ് ഇത്തരം ആളുകള്‍ പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്നോ? എന്നാല്‍ തമിഴ്‌നാട്ടിലും കേരളത്തിലും ഇത്തരം ആരോപണങ്ങള്‍ അവര്‍ ഉന്നയിക്കുന്നില്ലെന്നും മോദി പറഞ്ഞു.

ജാര്‍ഖണ്ഡില്‍ മുസ്ലിം യുവാവ് കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച മോദി, ഈ വിഷയത്തില്‍ സംസ്ഥാനത്തെ മോത്തം കുറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും പറഞ്ഞു. വോട്ടിങ് മെഷീനെതിരെ രംഗത്തുവരുന്നത് പുതിയ രോഗമാണെന്നും മോദി പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+