Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓസ്‌ട്രേലിയയിലേക്ക് കടത്തിയ പുരാവസ്തുക്കള്‍ തിരികെ നല്‍കി മോറിസന്‍, നന്ദി പറഞ്ഞ് മോദി

ദില്ലി: ഓസ്‌ട്രേലിയയും ഇന്ത്യ.യും തമ്മിലുള്ള സഹകരണം വേഗത്തില്‍ വളരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വിര്‍ച്വലായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി സംസാരിക്കവേയാണ് ഇക്കാര്യം മോദി അറിയിച്ചു. യൂറോപ്പിലെ യുദ്ധ സമാനമായ സാഹചര്യങ്ങളെ കുറിച്ചും ഇരും നേതാക്കളും ചര്‍ച്ച ചെയ്തു. ഇന്തോ-പസഫിക് മേഖലയുടെ വികസനത്തെ കുറിച്ചാണ് കൂടുതലും ചര്‍ച്ചയായത്. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയാണ് ആവശ്യം ഇരുവരും പറഞ്ഞു. അതേസമയം ഇന്ത്യയില്‍ നിന്ന് കടത്തിയ പുരാവസ്തുക്കള്‍ തിരിച്ച് നല്‍കിയതിന് ഓസ്‌ട്രേലിന്‍ പ്രധാനമന്ത്രിയോട് മോദി നന്ദി രേഖപ്പെടുത്തി.

1

ക്യൂന്‍സ് ലാന്‍ഡിലും ന്യൂസൗത്ത് വെയ്ല്‍സിലുമുണ്ടായ പ്രളയത്തില്‍ മോദി അനുശോചനമറിയിച്ചു. അതേസമയം 29 പുരാവസ്തുക്കളാണ് ഒാസ്‌ട്രേലിയ തിരിച്ചുനല്‍കിയത്. ഇത് ഓസ്‌ട്രേലിയയിലേക്ക് കടത്തി കൊണ്ട് പോവുകയും, അധികൃതര്‍ പിന്നീട് വീണ്ടെടുക്കുകയും ചെയ്ത പുരാവസ്തുക്കളാണ്. നൂറിലേറെ വര്‍ഷം പഴക്കമുള്ള പുരാവസ്തുക്കളും ചിത്രങ്ങളുമാണ് ഇത്. അതാണ് മടക്കി നല്‍കിയത്. രാജസ്ഥാന്‍, ബംഗാള്‍, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവ കടത്തി കൊണ്ടുപോയത്. എല്ലാ ഇന്ത്യക്കാരുടെ പേരിലും നന്ദി അറിയിക്കുന്നുവെന്ന് മോദി സ്‌കോട്ട് മോറിസണെ അറിയിച്ചു.

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക സഹകരണം വളരെ അത്യാവശ്യമാണെന്ന് മോറിസന്‍ പറഞ്ഞു. ഇന്തോ-പസഫിക് മേഖലയില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ക്വാഡ് നേതാക്കള്‍ നേരത്തെ റഷ്യയുടെ അധിനിവേശത്തെ കുറിച്ച് സംസാരിച്ചു. ഇത് എത്രത്തോളം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ചര്‍ച്ച ചെയ്യാന്‍ സാധിച്ചെന്നും മോറിസന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമായി കൊണ്ടിരിക്കുകയാണ്. വ്യാപാരം, നിക്ഷേപം, പ്രതിരോധ, സുരക്ഷ മേഖലകളില്‍ ഇന്ത്യയുമായുള്ള സഹകരണവും ഓസ്‌ട്രേലിയ വര്‍ധിപ്പിച്ചിരുന്നു.

യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് തങ്ങള്‍ക്ക് മനസ്സിലാവുമെന്ന് സ്‌കോട്ട് മോറിസണ്‍ പറഞഞു. ഇന്തോ-പസഫിക്കില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരു കാരണമായി ഈ യുദ്ധം മാറരുതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. യുക്രൈനില്‍ മാനുഷിക പ്രതിസന്ധിയും കടുത്ത ആക്രമണങ്ങളെ കുറിച്ചും ഇരുരാജ്യങ്ങള്‍ക്കും ആശങ്കയുണ്ടെന്ന് വിദേശ കാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഖല പറഞ്ഞു. യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ പോലെ ഇന്ത്യ യുക്രൈന്‍ അധിനിവേശത്തെ അപലപിച്ചിട്ടില്ല. ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ഇന്ത്യ നിര്‍ദേശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+