Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎ കക്ഷികള്‍ക്ക് നന്ദി പറഞ്ഞ് മോദി, പ്രത്യേക പദവി ചര്‍ച്ചയാക്കി നിതീഷ് കുമാര്‍!!

ദില്ലി: എക്‌സിറ്റ് പോള്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും വമ്പന്‍ ജയം പ്രഖ്യാപിച്ചതില്‍ ആഘോഷവുമായി ബിജെപി. എല്ലാ മന്ത്രിമാരുടെയും യോഗം പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത് ചേര്‍ന്നിരിക്കുകയാണ്. ഇവര്‍ക്ക് അത്താഴ വിരുന്നു ഒരുക്കിയിട്ടുണ്ട്. അമിത് ഷായാണ് വിരുന്ന് ഒരുക്കുന്നത്. അതേസമയം എല്ലാ മന്ത്രിമാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഇവര്‍ രാജ്യത്തിന് വേണ്ടി നല്‍കിയ സേവനത്തിനാണ് നന്ദി പറഞ്ഞത്.

1

അതേസമയം ഫലം വരാന്‍ രണ്ട് ദിവസം ശേഷിക്കെ ജയം ഉറപ്പിച്ചാണ് ബിജെപി നീക്കങ്ങള്‍ നടത്തിയിരിക്കുന്നത്. ബിജെപി ക്യാമ്പ് കടുത്ത ആത്മവിശ്വാസത്തിലാണ്. എന്‍ഡിഎ പ്രമുഖ കക്ഷികളായ ജെഡിയുവും ശിവസേനയും എല്‍ജെപിയും ചടങ്ങിനെത്തിയിരുന്നു. നിതീഷ് കുമാറും, ഉദ്ധവ് താക്കറെയും രാംവിലാസ് പാസ്വാനും നേരിട്ട് ചടങ്ങിനെത്തി.

കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍വേകളിലെല്ലാം ബിജെപിക്ക് 300 സീറ്റില്‍ കൂടുതല്‍ ലഭിക്കുമെന്ന് പറുന്നുണ്ട്. 2014ല്‍ എന്‍ഡിഎ 336 സീറ്റാണ് നേടിയത്. ഇത്തവണയും അത്ര നേടാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഇവിഎമ്മില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപിക്കുന്നതിനിടെയാണ് യോഗം നടക്കുന്നത്.

ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ പ്രസ്താവന യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ടെന്ന് സൂചനയുണ്ട്. ബീഹാറിന്റെ പ്രത്യേക പദവി സംബന്ധിച്ചായിരുന്നു നിതീഷിന്റെ പ്രസ്താവന. പ്രത്യേക പദവി ആശങ്കയേറിയ കാര്യമാണെന്ന് നിതീഷ് പറഞ്ഞു. ജെഡിയു ഇക്കാര്യം നടപ്പാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുമെന്നും അദ്ദേഹം പറയുന്നു. എന്‍ഡിഎയില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+