
സൈനികർക്കൊപ്പം ഇത്തവണയും ദീപാവലി ആഘോഷം; രജൗരിയിലേയ്ക്ക് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും. കരസേനാ മേധാവി ഇദ്ദേഹത്തെ അനുഗമിക്കും.
രജൗരിയിലെത്തിയ ശേഷം അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ മോദി സന്ദര്‍ശിക്കും. സൈനികർക്കൊപ്പം പ്രധാനമന്ത്രി നടത്തുന്ന രണ്ടാം ദീപാവലി ആഘോഷം എന്ന പ്രത്യേകയും ഇതിനുണ്ട്.
2014 - ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം മോദി പതിവായി സൈനികര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിച്ചിട്ടുള്ളത്. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ സൈനികര്‍ക്കൊപ്പം ഇതിന് മുൻപും ദീപാവലി ആഘോഷിച്ചിരുന്നു. ദീപാവലി ദിനത്തില്‍ ജവാന്മാര്ക്ക് അദ്ദേഹം മധുരവും ദീപാവലി സമ്മാനങ്ങളും നല്‍കാറുണ്ട്. കഴിഞ്ഞ 2019 ൽ രജൗരിയിലെ ആർമി ഡി വി ആസ്ഥാനത്ത് സൈനികർക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചിരുന്നത്.
രാജ്യം കാക്കുന്ന സൈന്യകർക്ക് വേണ്ടി ദീപാവലി ദിനത്തിൽ ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്ററിലൂടെ ജനങ്ങളോട് ആഹ്വാനം ചെയ്തിരിന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി രണ്ട് ദിവസത്തെ സന്ദർശനത്തിനായി കരസേനാ മേധാവി ജനറൽ എം എം നരവാനെ ബുധനാഴ്ച സ്ഥലത്തെത്തി ജമ്മു കാശ്മീരിലെ മേഖലയിലെ പിന്നോക്ക ഏരിയകളിൽ നിരീക്ഷണം നടത്തിയിരുന്നു.
നിയന്ത്രണ രേഖയിൽ നിലവിലുള്ള സുരക്ഷാ സാഹചര്യത്തെ കുറിച്ച് കരസേന കമാൻഡർമാർ പ്രധാനമന്ത്രിയെ വിവരമറിയിച്ചതായി പിആർഒ ഡിഫൻസ് ലെഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.
പൂഞ്ച്, രജൗരി ജില്ലകളിലെ വന മേഖലയിൽ ഭീകരർക്കെതിരായ ഓപ്പറേഷനിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കരസേനാ മേധാവി ജനറൽ നരവാൻ ജമ്മു ഡിവിഷനിൽ നടത്തിയ രണ്ടാമത്തെ സന്ദർശനമാണിത്. സമീപകാലത്തിനിടെ ഉണ്ടായ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമാണ് എം എം നരവാൻ ബുധനാഴ്ച പൂർത്തിയാക്കിയത്.
"ജനറൽ എം എം നരവാനൊപ്പം മോദി ജമ്മു കാശ്മീരിലെ മേഖലയിൽ സന്ദർശിക്കുകയും പ്രദേശത്തെ സുരക്ഷയും സാഹചര്യങ്ങളും കുറിച്ചും വിലയിരുത്തും. കൂടാതെ പിന്നോക്ക ഏരിയകൾ സന്ദർശിക്കുകയും സൈനികരുമായും കമാൻഡർമാരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്ന് ഇന്ത്യൻ ആർമിയുടെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ ട്വീറ്റ് ചെയ്തു.
അതേസമയം, ദീപാവലി ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായു മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.