കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദി വാരണാസിയിൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും; വമ്പൻ റോഡ് ഷോ ഒരുക്കി ബിജെപി

Google Oneindia Malayalam News

വാരണാസി: വാരണാസി ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാമ നിർദ്ദേശ പത്രിക സമർപ്പിക്കും. പത്രികാ സമർപ്പണത്തിന് മുന്നോടിയായി ബൂത്ത് തലത്തിലുള്ള നേതാക്കളെയും പ്രവർത്തകരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം തട്ടിയ ശേഷമാകും പത്രികാ സമർപ്പണം.

ബിജെപിയുടെയും എൻഡിഎയുടെയും പ്രധാന നേതാക്കളെല്ലാം വാരണാസിയിൽ എത്തുന്നുണ്ട്. നേതാക്കളായ സുഖ്വീർ സിംഗ് ബാദൽ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവർ നാമനിർദ്ദേശ പത്രികസമർപ്പണ ചടങ്ങിന് സാക്ഷിയാകാൻ എത്തിച്ചേരുമെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി.

കേരളത്തില്‍ 2 സീറ്റുകള്‍ ബിജെപി നേടുമെന്ന് ആര്‍എസ്എസ്, സുരേന്ദ്രന്‍ 27000 വോട്ടിന് ജയിക്കും!!കേരളത്തില്‍ 2 സീറ്റുകള്‍ ബിജെപി നേടുമെന്ന് ആര്‍എസ്എസ്, സുരേന്ദ്രന്‍ 27000 വോട്ടിന് ജയിക്കും!!

modi

പത്രികാ സമർപ്പണത്തിന് മുന്നോടിയായി വ്യാഴാഴ്ച വാരണാസിയിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ നടന്നിരുന്നു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ജെപി നദ്ദ, ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡെ, ദില്ലി ബിജെപി മനോജ് തിവാരി തുടങ്ങിയവർ റോഡ് ഷോയിൽ പങ്കെടുത്തിരുന്നു. പ്രവർത്തകർ ഒഴുകിയെത്തിയതോടെ മൂന്ന് മണിക്ക് തുടങ്ങാൻ തീരുമാനിച്ചിരുന്ന റോഡ് ഷോ 2 മണിക്കൂർ വൈകിയാണ് ആരംഭിച്ചത്.

20194ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രധാനമന്ത്രി വാരണാസിയിൽ നിന്നും വിജയിച്ചത്. ഇക്കുറി മോദിക്കെതിരെ പ്രിയങ്കാ ഗാന്ധിയെ കോൺഗ്രസ് രംഗത്തിറക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അവസാന നിമിഷം സാധ്യത മങ്ങുകയായിരുന്നു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട അജയ് റായിയേ തന്നെയാണ് ഇക്കുറിയും കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. മെയ് 19നാണ് വാരണാസിയിൽ വോട്ടെടുപ്പ്.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
PM Mosi to file his nomination fron Varanasi parliamentary seat today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X