കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടല്‍ ബിഹാരി വാജ്പേയിയുടെ 25 അടി ഉയരമുള്ള വെങ്കല പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും

Google Oneindia Malayalam News

ലഖ്‌നൗ: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ വെങ്കല പ്രതിമ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഇന്ന് അനാച്ഛാദനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാജ്‌പേയിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. ഉച്ചകഴിഞ്ഞ് 3 30ന് ഉത്തര്‍പ്രദേശിലെ ലോക്ഭവനിലാണ് അനാച്ഛാദന ചടങ്ങ്. 25 അടി ഉയരത്തിലുള്ളതാണ് പ്രതിമ. ഇതോടൊപ്പം അടല്‍ ബിഹാരി വാജ്‌പേയി മെഡിക്കല്‍ സര്‍വകലാശാലയുടെ ശിലാസ്ഥാപനവും നടത്തും. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം സംസ്ഥാനത്തിലെ മറ്റു മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.

 vajpaystatue-1

പരിപാടിയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്, യുപിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച വേദി പരിശോധിച്ചു. സ്‌നിഫര്‍ ഡോഗ്, ബോംബ് ഡിറ്റക്ടറുകള്‍ എന്നിവയുടെ സഹായത്തോടെയാണ് പരിശോധന പൂര്‍ത്തിയാക്കിയത്.ജയ്പൂരിലെ പ്രശസ്ത ശില്പിയായ രാജ്കുമാര്‍ പണ്ഡിറ്റ് രൂപകല്‍പ്പന ചെയ്ത പ്രതിമ സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ്. 90 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പ്രതിമയുടെയും പീഠത്തിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ലോക്ഭവനില്‍ വാജ്പേയിയുടെ പ്രതിമ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

ലഖ്നൗവിനെ പ്രതിനിധീകരിച്ചാണ് അടല്‍ ബിഹാരി വാജ്‌പേയ് തുടര്‍ച്ചയായി അഞ്ച് തവണ ലോക്‌സഭയിലെത്തിയത്. ബിജെപിയുടെ സഹസ്ഥാപകനായ വാജ്‌പേയിയുടെ ജന്മദിനമാണ് ഡിസംബര്‍ 25. അതേ ദിവസം തന്നെയാണ് അദ്ദേഹത്തിന്റെ പടുകൂറ്റന്‍ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. എന്‍ഡിഎയുടെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്.

English summary
PM Modi to unveil Atal Bihari Vajpayee statue in Lucknow today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X