Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി മാര്‍ച്ചില്‍ മൗറീഷ്യസിലേക്ക്; ദേശീയ ദിനാഘോഷങ്ങളില്‍ വിശിഷ്ടാതിഥിയാകും

പോര്‍ട്ട് ലൂയിസ്: ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയാകും. മാര്‍ച്ച് 11-12 തീയതികളിലാണ് സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തവും സുസ്ഥിരവുമായ ബന്ധത്തിന്റെ തെളിവായിരിക്കും സന്ദര്‍ശനമെന്ന് മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീന്‍ രാംഗൂലം പ്രതികരിച്ചു. 57-ാമത് ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ മോദി സന്നദ്ധത അറിയിച്ചതായി നവീന്‍ രാംഗൂലം പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു പറഞ്ഞു.

1968 ലാണ് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മൗറീഷ്യസ് സ്വാതന്ത്ര്യം നേടിയത്. എല്ലാ വര്‍ഷവും മാര്‍ച്ച് 12-നാണ് ദേശീയ ദിനം ആഘോഷിക്കുന്നത്. മാര്‍ച്ച് 11-ന് മൗറിഷ്യസിന്റെ തലസ്ഥാനമായ പോര്‍ട്ട് ലൂയിസില്‍ മോദി വിമാനമിറങ്ങും.

narendra modi

പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത നവീന്‍ രാംഗൂലം, മോദിയെ പോലെ ഒരു നേതാവിന് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. മോദിയുടെ തിരക്കേറിയ പരിപാടികളും അടുത്തിടെ പാരീസിലും അമേരിക്കയിലും നടന്ന അന്താരാഷ്ട്ര പരിപാടികളും കണക്കിലെടുക്കുമ്പോള്‍ ഈ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും നവീന്‍ രാംഗൂലം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ വാക്കുകള്‍: 'എന്റെ ക്ഷണപ്രകാരം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മുടെ ദേശീയ ദിനാഘോഷങ്ങളില്‍ വിശിഷ്ടാതിഥിയാകാന്‍ സമ്മതിച്ചു. ഇത് സഭയെ അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വളരെ തിരക്കേറിയ ഷെഡ്യൂളും പാരീസിലും അമേരിക്കയിലും നടത്തിയ സമീപകാല സന്ദര്‍ശനങ്ങളും ഉണ്ടായിരുന്നിട്ടും, നമ്മുടെ രാജ്യത്തിന് ഈ ബഹുമതി നല്‍കിയ വിശിഷ്ട വ്യക്തിത്വത്തിന് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് നമുക്ക് ലഭിച്ച അപൂര്‍വ്വ അവസരമാണ്' - രാംഗൂലം പറഞ്ഞു.

ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ശക്തവും സുസ്ഥിരവുമായ ബന്ധത്തിന്റെ തെളിവാണ് മോദിയുടെ സന്ദര്‍ശനമെന്ന് രാംഗൂലം കൂട്ടിച്ചേര്‍ത്തു.

2024 നവംബറില്‍ നടന്ന മൗറീഷ്യസ് തിരഞ്ഞെടുപ്പില്‍ വിജയിച്ച രാംഗൂലത്തെ മോദി അഭിനന്ദിച്ചിരുന്നു. രാംഗൂലവുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും മോദി അന്ന് വ്യക്തമാക്കിയിരുന്നു. മൗറീഷ്യസിനെ നയിക്കുന്നതില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഇന്ത്യ സന്ദര്‍ശിക്കാന്‍ നവീന്‍ രാംഗൂലത്തെ ക്ഷണിക്കുകയും ചെയ്തു.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ മൗറീഷ്യസുമായി ഇന്ത്യ ദീര്‍ഘകാലമായി നയതന്ത്രബന്ധം പുലര്‍ത്തുന്നുണ്ട്. ദ്വീപിലെ 1.2 ദശലക്ഷം ജനസംഖ്യയുടെ 70 ശതമാനത്തോളം പേര്‍ ഇന്ത്യന്‍ വംശജരാണ്. അതേസമയം, മോദിയുടെ സന്ദര്‍ശനം ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+