കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും വിദേശ പര്യടനത്തിനൊരുങ്ങി നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശ പര്യടനത്തിനോരുങ്ങുന്നു. സൗദി അറേബ്യ അടക്കമുള്ള മൂന്ന് രാജ്യങ്ങളിലാണ് പ്രധാനമന്ത്രി പര്യടനം നടത്തുന്നത്. വാഷിങ്ടണില്‍ ആണവ സുരക്ഷ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും ഉച്ചകോടിയില്‍ പങ്കെടുക്കും.

മാര്‍ച്ച് 30ന് മോദി ഇന്തോ യുറോപ്യന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. അതിനു ശേഷം മാര്‍ച്ച് 31നായിരിക്കും ആണവ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്ക് പോകുക. ഏപ്രില്‍ രണ്ടിന് ഉഭയകക്ഷി ചര്‍ചയ്ക്കായി നരേന്ദ്രമോദി സൗദി അറേബ്യയിലെത്തും.

Narendra Modi

ഏറ്റവും ശക്തമായ അറബ് രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. ഉഭയകക്ഷി വിഷങ്ങളെ കുറിച്ചും ഊര്‍ജ്ജ വാണീജ്യകാര്യങ്ങളെ കുറിച്ചും സൗദി നേതൃത്വവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തും. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യയുടെ നാലാമത്തെ വാണിജ്യ പങ്കാളികൂടിയാണ് സൗദി അറേബ്യ

വാഷിങ്ടണിലെത്തുന്ന പ്രധാനമന്ത്രി പാകിസ്ഥാന്‍ പ്രാധാനമന്ത്രിയ
ടക്കമുള്ള 50 രാജ്യത്തെ രാഷ്ട്ര നേതാക്കളുമായി കൂട്ടിക്കാഴിച നടത്തും എന്നാണ് റിപ്പോര്‍ട്ട്. പത്താന്‍കോട് ഭീകരക്രമണം നടന്നതിനാല്‍ ഇന്തോ-പാക്ക് വിദേശ സെക്രട്ടറിതല ചര്‍ച്ച് മാറ്റിവെച്ചിരുന്നു.

English summary
Prime Minister Narendra Modi will travel to Saudi Arabia as part of his three-nation trip from March 30 during which he will also visit Washington to attend Nuclear Security Summit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X