ആരോഗ്യമുണ്ടോ, എങ്കില്‍ മോദി ഓപ്പറേഷന്‍ നടത്തും! ചാണകമാണോ ഈ തലയില്‍.. നല്ല കിടുക്കാച്ചി ട്രോളുകള്‍!
എപ്പോഴാണ് ഒരാള്‍ക്ക് ഓപ്പറേഷന്‍ നടത്തുക. ശരീരത്തിന് മിനിമം ആരോഗ്യമുള്ളപ്പോഴല്ലേ. ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയാന്‍ ശ്രമിച്ചത്. പറഞ്ഞ് വന്നപ്പോള്‍ സീന്‍ മാറി. ആരോഗ്യമുള്ളപ്പോഴാണ് ഓപ്പറേഷന്‍ നടത്തുക, അതുകൊണ്ടാണ് ഇന്ത്യന്‍ ഇക്കോണമിയില്‍ ഈ ഓപ്പറേഷന്‍ ഇപ്പോള്‍ നടത്തിയത് എന്നായിരുന്നു ട്വീറ്റ്.
Read Also: മാസ്റ്റര്‍സ്‌ട്രോക്ക് തന്നെ... പക്ഷേ പനീര്‍ശെല്‍വത്തിന് മുഖ്യമന്ത്രിയായി തുടരാന്‍ പറ്റില്ല, എന്തുകൊണ്ട്?
Read Also: മുഖ്യമന്ത്രിക്കസേര മാത്രമല്ല, പാര്‍ട്ടി സെക്രട്ടറി സ്ഥാനവും പോകും, തോഴി ശശികല അടപടലം കുടുങ്ങും!
Read Also: പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ്... പനീര്‍ശെല്‍വത്തിന്റെ ഈ ധൈര്യത്തിന് പിന്നില്‍ അമ്മയുടെ ആത്മാവ്?
ആരോഗ്യമുള്ളപ്പോള്‍ എന്തിനാണ് ഓപ്പറേഷന്‍ എന്ന് മറുചോദ്യം ഉയരുക സ്വാഭാവികം. ആരോഗ്യമുള്ളവരെ പിടിച്ച് ഓപ്പറേഷന്‍ നടത്തുന്നവരെ വല്ല ഭ്രാന്താശുപത്രിയിലും കൊണ്ടുപോയി തട്ടണം എന്ന് വരെ ട്വിറ്ററില്‍ മറുപടി ഉയര്‍ന്നു. ചാണകസംഘികള്‍ ഇതിലപ്പുറം ചെയ്യുമെന്നായിരുന്നു മലയാളി ട്രോളന്മാരുടെ പ്രതികരണം. എന്തായാലും മോദിക്കും സംഘികള്‍ക്കും നല്ല ട്രോള് തന്നെ കിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ...

ചേട്ടാ എന്തൊക്കെയുണ്ട്
ചേട്ടാ എന്തൊക്കെയുണ്ട് എന്ന് ചോദിക്കുന്നത് സംഘികളാണെങ്കില്‍ ഉത്തരം പറയുമ്പോ രണ്ട് വട്ടം ശ്രദ്ധിക്കണേ ഇല്ലെങ്കില്‍ പണി പാളും.

എവിടെ പോകുന്നു
അസുഖം മാറി ആരോഗ്യവാനായി വീട്ടില്‍ പോകുന്നു. ആഹാ എന്നാ വാ നമുക്കൊരു ഓപ്പറേഷന്‍ നടത്താം.

സുഖമായിട്ടിരിക്കുന്നു
പ്രത്യേകിച്ച് വിശേഷം ഒന്നുമില്ല സുഖമായിട്ടിരിക്കുന്നു. എന്റെ പൊന്നോ അല്ല സുഖമല്ല.

മഹേഷിന്റെ പ്രതികാരം
ജിംസിന്റെ ഹെല്‍ത്ത് എങ്ങനെയുണ്ട്. ഒരു പ്രശ്‌നവുമില്ല, എന്തേ. എന്നാ നമുക്കൊരു ഓപ്പറേഷന്‍ നടത്തിയാലോ

എനിക്കാണ് സര്‍ അസുഖം
രോഗി പോയി അസുഖം മാറി വാ എന്നാലേ ഓപ്പറേഷന്‍ നടത്താന്‍ പറ്റൂ...

മോദിജി പറഞ്ഞത് സൂപ്പറാ
മരിക്കുന്നതിന് മുമ്പ് പോസ്റ്റ് മോര്‍ട്ടം നടത്തുന്നതാണ് നല്ലത് എന്ന് കൂടി പറയാമായിരുന്നു

മോദി ഭക്തനായ ഡോക്ടര്‍
വെറുതെ ഒരു ചെക്കപ്പിന് പോയതാ പൂര്‍ണ ആരോഗ്യവാനായിരുന്നു പക്ഷേ..

എവിടെയോ തകരാറില്ലേ
ആരോഗ്യമുള്ളവരെ ഓപ്പറേഷന്‍ ചെയ്യുന്ന മോദി, ആത്മാവിനോട് സംസാരിക്കുന്ന പനീര്‍ശെല്‍വം

ആര്‍ക്കാ അസുഖം
ആരോഗ്യമുള്ളവനെ ഓപ്പറേഷന്‍ തീയറ്ററിലേക്കും മറ്റവനെ ഷോക്ക് റൂമിലേക്കും മാറ്റൂ


Click it and Unblock the Notifications