കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ശ്രമിക്കുന്നത് അമിത് ഷായുടെ പ്രസ്താവനകൾ മൂടിവെക്കാൻ: ആഞ്ഞടിച്ച് ചിദംബരം

Google Oneindia Malayalam News

ദില്ലി: ദേശീയ പൌരത്വ രജിസറ്ററിൽ പ്രധാനമന്ത്രിക്കെതിരെ മുൻ ധനകാര്യമന്ത്രി പി ചിദബംരം. അമിത് ഷായും അദ്ദേഹത്തിന്റെ ക്യാബിനറ്റിലെ മന്ത്രിമാരും മുമ്പ് പറഞ്ഞ കാര്യങ്ങളെ മറച്ചുവെക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പൌരത്വ നിയമത്തിനെതിരെ ഡിഎംകെ സംഘടിപ്പിച്ച റാലിയിലെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ചിദംബരത്തിന്റെ പ്രസ്താവന.

മുഖ്യമന്ത്രി പരീക്ഷണം പാളി, ജാതി സമവാക്യങ്ങള്‍ പൊളിഞ്ഞു, സംസ്ഥാന രാഷ്ട്രീയം ബിജെപിക്ക് ബാലികേറാമലമുഖ്യമന്ത്രി പരീക്ഷണം പാളി, ജാതി സമവാക്യങ്ങള്‍ പൊളിഞ്ഞു, സംസ്ഥാന രാഷ്ട്രീയം ബിജെപിക്ക് ബാലികേറാമല

'ഞാൻ കരുതുന്നത് ആഭ്യന്തര മന്ത്രിയും മന്ത്രിമാരും പറഞ്ഞ കാര്യങ്ങൾ മൂടി വെക്കാനാണ് മോദി ശ്രമിക്കുന്നതെന്നാണ്. എന്നാൽ അദ്ദേഹം പിന്നോട്ടുപോകുന്നില്ല. ഹൃദയം കൊണ്ടുള്ള യഥാർത്ഥ മാറ്റമല്ല. ഔപചാരികമായ ഒരു പ്രസ്താവന നടത്തുമ്പോൾ മാത്രമേ അത് ഹൃദയം കൊണ്ടുള്ള മാറ്റമായിത്തീരുകയുള്ളൂ".

chidambaram2222-157

ദില്ലിയിൽ റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള രോഷം അവസാനിപ്പിക്കാൻ മാത്രമാണ് ശ്രമിച്ചത്. ഇന്ത്യയിലൊട്ടാകെ ദേശീയ പൌരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന ബിജെപിയുടെയും അമിത് ഷായുടേയും വാഗ്ധാനങ്ങളെക്കുറിച്ച് പരാമർശിക്കാത്ത മോദി പിൻതിരിയാനുള്ള ശ്രമമാണ് നടത്തിയതെന്നും ചിദംബരം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സർക്കാർ ഇത് ഒരിക്കൽപ്പോലും ചർച്ച ചെയ്തിട്ടില്ലെന്നാണ് മോദി പറയുന്നത്.

'എന്റെ സർക്കാർ ആദ്യം അധികാരത്തിൽ വന്നത് 2014ലാണ്. എന്നാൽ രാജ്യത്തെ 130 കോടി വരുന്ന ജനങ്ങളോട് എനിക്ക് പറയാനുള്ളത് ദേശീയ പൌരത്വ രജിസ്റ്ററിനെക്കുറിച്ച് ഒരു ചർച്ച പോലും നടന്നിട്ടില്ലെന്നാണ്' മോദി പറയുന്നു. ഇന്ത്യൻ ഭരണഘടനക്ക് ഭീഷണിയുണ്ടായപ്പോൾ ജനങ്ങളെല്ലാം ഒരുമിച്ച് നിന്നുവെന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇന്ത്യൻ ഭരണഘടനക്ക് വലിയ വെല്ലുവിളിയാണ് ദേശീയ പൌരത്വ ഭേദഗതി നിയമം. ഇന്ത്യയിലെ ബിജെപിക്കെതിരെ ഒരുമിച്ച് നിന്നുള്ള പോരാട്ടം തുടരുമെന്നും ചിദംബരം കൂട്ടിച്ചേർക്കുന്നു.

ശ്രീലങ്കക്കാരെയും റോഹിങ്ക്യകളെയുമാണ് ലക്ഷ്യംവെക്കുന്നത്. പാകിസ്താനിൽ കഴിഞ്ഞ 70 വർഷത്തോളമായി അഹ്മദിയകളാണ് ഇരയാക്കപ്പെടുന്നത്. അവരാണ് ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗം. ഐക്യരാഷ്ട്രസഭ പോലും ശ്രദ്ധ ചെലുത്തിയ വിഷയമാണിത്. എന്നാൽ ആഭ്യന്തര മന്ത്രിയുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. അണ്ണാ ഡിഎംകെയെ വിമർശിച്ച ചിദംബരം പാർട്ടിക്ക് ഒരു വിഷയത്തിലും ഒരു നിലപാടുമില്ലെന്നും മുതിർന്ന നേതാക്കളുടെ വാക്കുകൾ കേൾക്കുക മാത്രമാണെന്നും കുറ്റപ്പെടുത്തി.

രാജ്യത്തെ തടവറകളെക്കുറിച്ച് പ്രതികരിച്ച ചിദംബരം ഇന്ത്യയെ ജർമനിയാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. രണ്ട് മാസങ്ങൾക്ക് മുമ്പ് പത്രങ്ങൾ ഇതെക്കുറിച്ച് റിപ്പോർട്ട് വന്നിരുന്നു. 3000 പേരെ താങ്ങാൻ കഴിയുന്ന ഓരോ ക്യാമ്പിന് 40 കോടി വീതമാണ് ചെലവഴിച്ചിരുന്നത്. പ്രധാനമന്ത്രി ഫോണെടുത്ത് ഇന്റലിജൻസ് ബ്യൂറോയെ വിളിച്ച് ചിത്രങ്ങൾ ആവശ്യപ്പെട്ടാൽ അദ്ദേഹത്തിന് ലഭിക്കുമെന്നും ചിദംബരം പറയുന്നു.

English summary
PM Modi trying to cover up Amit Shah's statements, no real change of heart: P Chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X