കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്രമോദി വഡോദരയിൽ നിന്നും മത്സരിച്ചേക്കില്ല, കാരണം അമിത് ഷാ

Google Oneindia Malayalam News

Recommended Video

cmsvideo
മോദി വഡോദരയിൽ നിന്നും മത്സരിച്ചേക്കില്ല | Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്തിൽ നിന്നും ഇക്കുറി നരേന്ദ്ര മോദി ജനവിധി തേടാൻ സാധ്യതയില്ലെന്ന് ബിജെപി കേന്ദ്രങ്ങൾ. വഡോദരയിൽ നിന്നും മോദി മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം അംഗീകരിച്ചേക്കില്ലെന്നാണ് സൂചന. 2014ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരണാസിക്കൊപ്പം വഡോദരയിൽ നിന്നും മോദി മത്സരിച്ച് വിജയിച്ചിരുന്നു.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഗാന്ധിനഗറിൽ നിന്നും മത്സരിക്കാൻ തീരുമാനിച്ചതോടെ മറ്റൊരു ദേശീയ നേതാവ് കൂടി ഒരേ സംസ്ഥാനത്ത് നിന്ന് മത്സരിക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് മോദി വഡോദരയിൽ നിന്നും മത്സരിക്കാനുള്ള സാധ്യത മങ്ങിയത്.

ജനപിന്തുണ കുറയാതെ അരവിന്ദ് കെജരിവാള്‍! ജനപിന്തുണ കുറയാതെ അരവിന്ദ് കെജരിവാള്‍! "ആപ്പിന്" കോണ്‍ഗ്രസ് "കൈ" കൊടുക്കുമോ?

modi

2017ലെ നിയമസഭാ തിരഞ്ഞടെുപ്പിൽ സംസ്ഥാനത്ത് ശക്തമായ മുന്നേറ്റം നടത്താൻ കോൺഗ്രസിന് സാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ അണികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ മോദി വഡോദരയിൽ മത്സരിക്കണമെന്നായിരുന്നു സംസ്ഥാനനേതൃത്വത്തിന്റെ ആവശ്യം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 182 അംഗ സഭയിൽ 77 സീറ്റുകൾ കോൺഗ്രസ് സ്വന്തമാക്കിയിരുന്നു. രണ്ട് പതിറ്റാണ്ടിനിടയിൽ ഗുജറാത്തിൽ കോൺഗ്രസ് നേടിയ മികച്ച വിജയമായിരുന്നു ഇത്.

സൂററ്റിൽ നിന്നും മോദി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ പാർട്ടി നേതൃത്വം ഇത് തള്ളിക്കളഞ്ഞിട്ടുണ്ട്. സൂററ്റിൽ ബിജെപി ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. 2014ൽ മോദി വാരണാസി നിലനിർത്തുകയും വഡോദര സീറ്റ് ഒഴിയുകയും ചെയ്തിരുന്നു. ബിജെപിയുടെ ര‍ജ്ഞൻ ദനഞ്ജയ് ഭട്ടാണ് നിലവിൽ വഡോദരയുടെ സിറ്റിംഗ് എംപി. ഇക്കുറി വഡോദരയിൽ നിന്നും മത്സരിക്കണമെന്ന ആവശ്യം ഇദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
PM Modi unlikely to contest from Vadodara, PM Modi ad won from Vadodara and Varanasi in 2014 election and chose to retain varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X