കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ധര്‍ക്ക് തിരിച്ചറിയാവുന്ന നാണയങ്ങള്‍ പുറത്തിറക്കി നരേന്ദ്ര മോദി; പുതിയ നാണയത്തിന്റെ സവിശേഷതകൾ..

  • By Desk
Google Oneindia Malayalam News

ദില്ലി: കാഴ്ചയില്ലാത്തവര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാവുന്ന സവിശേഷതകളുള്ള പുതിയ നാണയങ്ങള്‍ പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 1 രൂപ, 2 രൂപ, 5 രൂപ, 10 രൂപ, 20 രൂപ എന്നീ നാണയങ്ങളാണ് ദില്ലിയിലെ ലോക് കല്യാണ്‍ മാര്‍ഗില്‍ നടന്ന ചടങ്ങില്‍ മോദി പുറത്തിറക്കിയത്. കാഴ്ച ശക്തിയില്ലാത്ത കുട്ടികളെ ചടങ്ങില്‍ പ്രത്യേകമായി ക്ഷണിച്ചിരുന്നു. ആര്‍ബിഐ നിയമമനുസരിച്ച് റിസര്‍വ് ബാങ്ക് വഴിയായിരിക്കും പുതിയ സീരീസിലുള്ള നാണയങ്ങള്‍ വിതരണം ചെയ്യുക.

പിണറായിയിലെ ഗണപതി ഹോമം; അന്വേഷണത്തിൽ എംഡിയുടെ ജാഗ്രത കുറവ്, സസ്പെൻഷൻ!!

അവസാന ഇടത്തെ അവസാനത്തെ ആളിലും എത്തിച്ചേരുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ നാണയങ്ങള്‍ ഇറക്കിയതെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. നിരവധി സവിശേഷതകളുള്ള പുതിയ നാണയങ്ങള്‍, കാഴ്ച വൈകല്യമുള്ളവര്‍ക്ക് സഹായകമാകും, കാഴ്ച വൈകല്യമുള്ളവര്‍ക്ക് തിരിച്ചറിയാന്‍ എളുപ്പമാണ്, അതിനാല്‍ ബധിരര്‍ക്ക് ആത്മവിശ്വാസത്തോടെ നാണയങ്ങള്‍ കൊണ്ടു നടക്കാമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Narendra Modi


ആദ്യമായി പുറത്തിറക്കുന്ന 20 രൂപ നാണയത്തിന് 12 വക്കുകളോട് കൂടിയ ബഹുഭുജത്തിന്റെ രൂപമാണ്. നാണയത്തിന് പുറമേ ചെയ്തിരിക്കുന്ന ധാന്യങ്ങളുടെ രൂപകല്‍പ്പന രാജ്യത്തെ കാര്‍ഷിക അഭിവൃദ്ധിയെ സൂചിപ്പിക്കുന്നു. പുതിയ നാണയങ്ങളുടെ ഭാരവും വലിപ്പവും വ്യത്യസ്തമാണ്. 20 രൂപയുടേത് ഒഴികെയുള്ള നാണയങ്ങള്‍ക്കെല്ലാം തന്നെ വൃത്താകൃതിയാണ്. അതേ സമയം പുതിയ നാണയങ്ങള്‍ എന്ന് വിതരണം ചെയ്യുമെന്ന് കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പുതിയ ശ്രേണി നാണയങ്ങളുടെ കമ്മട്ടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് മുംബൈ, അലിപ്പോര്‍ (കൊല്‍ക്കത്ത), സെയ്ഫബാദ (ഹൈദരാബാദ്), ചേരപ്പള്ളി (ഹൈദരാബാദ്), നോയ്ഡ (യു.പി.) എന്നിവിടങ്ങളിലാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 1, 2, 5, 10 രൂപ നാണയങ്ങളില്‍ ഹിന്ദിയിലാണ് എണ്ണം രേഖപ്പെടുത്തിയിരിക്കുന്നത്.

നാണയത്തിന്റെ രൂപകല്‍പനയ്ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്‍ട്ടിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയ്ക്ക് പുതിയ നാണയങ്ങള്‍ പുറത്തിറക്കാന്‍ സഹായിച്ചതിന് മോദി നന്ദി പറഞ്ഞു.

English summary
PM Modi unveils new series of visually impaired friendly Re 1, Rs 2, Rs 5, Rs 10, Rs 20 coins; details here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X