കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് പാര്‍ട്ടി പിരിച്ചുവിടണമെന്ന ഗാന്ധിജിയുടെ ആഗ്രഹം സഫലമാക്കണം: ജനങ്ങളോട് മോദി

Google Oneindia Malayalam News

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞ‍െടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ കോൺഗ്രസിനെതിരെ മോദി. കര്‍ണാടകത്തിലെ മൂന്നാമത്തെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദി കോൺഗ്രസിനെതിരായി നീങ്ങാൻ‍ സംസ്ഥാനത്തെ ജനങ്ങൾക്ക് ആഹ്വാനം നല്‍കിയത്. കോൺഗ്രസ് പാർട്ടി പിരിച്ചുവിടണമെന്നുള്ള മഹാത്മാഗാന്ധിയുടെ ആഗ്രഫം സഫലമാക്കാനുള്ള അവസരമാണ് കർണാടകത്തിലെ ജനങ്ങൾക്ക് വന്നുചേർന്നിരിക്കുന്നതെന്നാണ് മോദി പറഞ്ഞത്. കര്‍ണാടകത്തിലെ ചിക്കോടിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

കർ‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നതിനെ വിമർശിച്ച മോദിക്ക് അതേ നാണയത്തിൽ സിദ്ധരാമയ്യ തിരിച്ചടി നൽകിയിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി രണ്ട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചത് പരാജയ ഭീതി കൊണ്ടാണോ എന്ന മറുചോദ്യമാണ് സിദ്ധരാമയ്യ ഉന്നയിച്ചത്.

ഗാന്ധിയുടെ ആഗ്രഹം സഫലമാക്കാൻ

ഗാന്ധിയുടെ ആഗ്രഹം സഫലമാക്കാൻ

കോണ്‍ഗ്രസ് പാര്‍ട്ടിയെ പിരിച്ചു വിടണമെന്നുള്ള മഹാത്മാ ഗാന്ധിയുടെ ആഗ്രഹം സഫലീകരിക്കാനുള്ള അവസരമാണ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞ‍െടുപ്പ് അതിനുള്ള അവസരമായി ജനങ്ങൾ കാണണമെന്നും കോൺഗ്രസിന് എതിരായി വോട്ട് ചെയ്യണമെന്നുമാണ് മോദി ജനങ്ങളോട് ആഹ്വാനം ചെയ്തത്. കര്‍ണാടകത്തിലെ ചിക്കോടിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

കോണ്‍‍ഗ്രസിന് അധികാര ഭ്രാന്ത്

കോണ്‍‍ഗ്രസിന് അധികാര ഭ്രാന്ത്

കോൺഗ്രസിന് അധികാര ഭ്രാന്താണെന്ന് ആരോപിച്ച മോദി തിരഞ്ഞെടുപ്പ് വിജയിക്കാന്‍ നുണപ്രചരണം നടത്തുകയാണെന്നും മോദി ആരോപിക്കുന്നു. കോൺഗ്രസിന് അധികാരമില്ലാതെ നിലനില്‍പ്പില്ല, അധികാരം നഷ്ടപ്പെടുമെന്ന ഭയത്തിൽ കോൺഗ്രസ് ജനങ്ങളെ ജാതിയുടെ പേരിൽ‍ ഭിന്നിപ്പിക്കുകയാണെന്നും മോദി ആരോപിക്കുന്നു. കോൺഗ്രസിന് തന്നോട് അസൂയയാണെന്ന് ആരോപിച്ച മോദി സമൂഹത്തിന്റെ താഴെത്തട്ടിൽ നിന്നുള്ള തന്നെപ്പോലെ ഒരാൾ പ്രധാനമന്ത്രി പദവിയിലെത്തിയതിൽ കോൺഗ്രസിന് വലിയ അസൂയയാണെന്നും ആരോപിക്കുന്നു.

കോൺഗ്രസിന്റെ നേട്ടത്തെക്കുറിച്ച്

കോൺഗ്രസിന്റെ നേട്ടത്തെക്കുറിച്ച്

പേപ്പറിൽ നോക്കി വായിക്കാതെ കോൺ‍ഗ്രസിന്റെ നേട്ടങ്ങളെക്കുറിച്ച് 15 മിനിറ്റ് പ്രസംഗിക്കാൻ മോദി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു. ഇതിന് പുറമേ പരാജയ ഭീതി കൊണ്ടാണ് സിദ്ധരമായ്യ രണ്ട് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതെന്ന് ആരോപിച്ചിരുന്നു. സിറ്റിംഗ് മണ്ഡലത്തിൽ സ്വന്തം മകനെ മത്സരിപ്പിക്കുന്നത് കോൺഗ്രസിന്റെ കീഴ്വഴക്കമായ കുടുംബവാഴ്ചയാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. മെയ് 12 ന് നടക്കുന്ന നിയമസഭാ തിരഞ്ഞ‍െടുപ്പിന് മുന്നോടിയായി 15 തിരഞ്ഞെടുപ്പ് പരിപാടികളിലാണ് പങ്കെടുക്കുകയാണ്. അഞ്ച് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചൊവ്വാഴ്ചയാണ് സംസ്ഥാനത്തെത്തിയത്.

മോദിയെ വെല്ലുവിളിച്ചു

മോദിയെ വെല്ലുവിളിച്ചു


അഞ്ച് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകത്തിലെത്തിയ മോദി ചാമരാജ്നഗർ ജില്ലയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു കർണാടക സർക്കാരിനെതിരെ രംഗത്തെത്തിയത്. ജനാധിപത്യത്തിൽ അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച മോദി സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലിരിക്കെ അക്രമസംഭവങ്ങൾ‍ വർധിച്ചിട്ടുണ്ടെന്ന് കുറ്റപ്പെടുത്തിയിരുന്നു. കർണാടകത്തിൽ കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർധിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച സിദ്ധരാമയ്യ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന നുണ മോദി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ആവർത്തിക്കുകയാണെന്ന് തിരിച്ചടിച്ചിരുന്നു. ട്വീറ്റിലാണ് മോദിയ്ക്ക് സിദ്ധരാമയ്യ മറുപടി നൽകിയിട്ടുള്ളത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണോ കർണാടകത്തിലാണോ കുറ്റകൃത്യങ്ങൾ വർധിച്ചിട്ടുള്ളതെന്ന വിഷയത്തിൽ പരസ്യ ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സിദ്ധരാമയ്യ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

English summary
"I urge people of Karnataka to fulfil Mahatma Gandhi ji's wish of disbanding the Congress party. You should grab this (May 12 state elections) opportunity," the Prime Minister said in Belagavi district's Chikodi town on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X