കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വാറന്റൈന്‍ പാലിക്കാത്തവര്‍ ദു:ഖിക്കുന്നു, മുന്നറിയിപ്പുമായി മോദി, മന്‍കീ ബാത്തില്‍ പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: മന്‍കീ ബാത്തില്‍ കൊറോണ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാറന്റൈന്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ആരാണോ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുന്നത്, അവര്‍ ഇപ്പോള്‍ ദു:ഖിക്കുകയാണെന്നും മോദി പറഞ്ഞു. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ പറയുന്നവരോട് ചിലര്‍ ഇപ്പോഴും മോശമായി പെരുമാറുകയാണ്. ഇത് എന്നെ വളരെയധികം വേദനിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. ഈ വര്‍ഷം ആഗോള രാജ്യങ്ങളും നഴ്‌സുമാരുടെ ദിനമായിട്ടാണ് ആചരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

1

യാതൊന്നും പ്രതീക്ഷിക്കാതെ രോഗികളെ നിസ്വാര്‍ത്ഥമായി സേവിക്കുന്നവരാണ് യഥാര്‍ത്ഥ ഡോക്ടര്‍മാരെന്ന് ചരക മഹര്‍ഷി പറഞ്ഞിട്ടുണ്ട്. ഇന്ന് എല്ലാ നഴ്‌സുമാരെയും അവരുടെ സേവനങ്ങള്‍ക്ക് ഞാന്‍ സല്യൂട്ട് ചെയ്യുകയാണ്. കൊറോണയ്‌ക്കെതിരെ നമ്മള്‍ ജാഗ്രത പുലര്‍ത്തണം. സാമൂഹിക അകലം വളരെ പ്രധാനമാണ്. വൈകാരികമായ അടുപ്പം ഈ സമയം കുറയ്ക്കാതിരിക്കാനും ശ്രമിക്കണമെന്ന് മോദി നിര്‍ദേശിച്ചു. അതേസമയം മോദി കോവിഡ് രോഗികളുമായി സംവദിച്ചു. ആഗ്രയില്‍ നിന്നുള്ള അശോക് കപൂറുമായിട്ടാണ് ആദ്യം സംസാരിച്ചത്. ഇയാളും കുടുംബത്തിലെ മറ്റ് ആറ് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതാണ്.

്അതേസമയം അശോക് കപൂറിന്റെ കുടുംബത്തിന് രോഗം ഭേദമായതാണ്. ആഗ്രയിലെ എല്ലാ ആരോഗ്യ മേഖലാ അധികൃതരെയും നന്ദി അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുമുണ്ടെന്നും, ഇവര്‍ സൈനികരാണെന്നും മോദി പറഞ്ഞു. ഇവരുടെ സേവനം വളരെ മികച്ചതാണ്. ജനങ്ങള്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കാനുള്ളതാണ് ലോക്ഡൗണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലക്ഷ്മണ രേഖ മറികടക്കാതിരിക്കാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടാവണമെന്നും മോദി നിര്‍ദേശിച്ചു.

ഇന്ത്യയില്‍ നിരവധി പേര്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍് ലംഘിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അങ്ങനെ ഒരിക്കലും ചെയ്യരുത്. ഈ യുദ്ധത്തില്‍ നമുക്ക് ജയിക്കാന്‍ ഈ തെറ്റായ നടപടികൊണ്ട് സാധിക്കില്ല. ആരോഗ്യമാണ് പ്രധാനം. ജനങ്ങള്‍ നിയമം തെറ്റിച്ചാല്‍, അവര്‍ സ്വന്തം ആരോഗ്യമാണ് പണയം വെക്കുന്നത്. ആരോഗ്യ മേഖലയില്‍ നിരവധി പേര്‍ കൊറോണയ്‌ക്കെതിരെ പോരാടുന്നുണ്ടെന്ന് എല്ലാവരും ഓര്‍ക്കണം. നമ്മെ ബാധിക്കുന്നതിന് മുമ്പ് രോഗത്തെ പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കണം. ലോകത്തെ മുഴുവന്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് കൊറോണ വൈറസ്. പ്രായഭേദമില്ലാതെയാണ് ഇത് എല്ലാവരിലേക്കും എത്തുന്നത്. മനുഷ്യവംശം മുഴുവന്‍ ഇതിനെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്നും മോദി ആവശ്യപ്പെട്ടു.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ എന്നോട് ദേഷ്യത്തിലാണെന്ന് അറിയാം. അതില്‍ ക്ഷമ ചോദിക്കുന്നു. പെട്ടെന്നുള്ള തീരുമാനമായിരുന്നു അത്. പാവപ്പെട്ടവര്‍ ഈ പ്രഖ്യാപനം നടത്തിയതില്‍ ദേഷ്യപ്പെടുന്നുണ്ടാവും. എന്തിനാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് അവര്‍ ചിന്തിക്കുന്നുണ്ടാവും. എന്നാല്‍ എനിക്ക് മുമ്പില്‍ മറ്റ് മാര്‍ഗങ്ങളില്ല. കൊറോണയ്‌ക്കെതിരെ ഈ രീതിയിലേ പോരാടാനാവൂ. ആര്‍ക്കും ഇത്തരമൊരു തീരുമാനം എടുക്കാന്‍ താല്‍പര്യമുണ്ടാവില്ല. എന്നാല്‍ ലോകരാജ്യങ്ങളിലേക്ക് നോക്കുമ്പോള്‍ ലോക്ഡൗണ്‍
അനിവാര്യമാണെന്ന് മനസ്സിലാവുമെന്നും മോദി പറഞ്ഞു.

English summary
pm modi urges people to increase social distancing in mann ki baat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X