പ്രധാനമന്ത്രി അടുത്തത് ആഫ്രിക്കയിലേക്ക്
ദില്ലി: അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ മോദി അടുത്തതായി ആഫ്രിക്കയിലേക്ക്. ദക്ഷിണാഫ്രിക്ക, മൊസംബിക്, ടാന്‍സാനിയ, കെനിയ എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുന്നത്.
ഈ മാസം 7 തുടങ്ങുന്ന യാത്ര 11 അവസാനിക്കും. രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും വൈസ് പ്രസിഡന്റെ ഹമീദ് അന്‍സാരിയും ആഫ്രിക്ക സന്ദര്‍ശിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി ആഫ്രിക്കയിലേക്ക് പോകുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിനും പ്രധാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള ചര്‍ച്ചകള്‍ നടത്തും. ജൂലൈ 7ന് മൊസംബിക്കിലായിരിക്കും മോദി ആദ്യം എത്തുന്നത്. തുടര്‍ന്ന് പ്രസിഡന്റുമായി ചര്‍ച്ച നടത്തും.












Click it and Unblock the Notifications