'അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാം'; എയിംസിൽ ജഗ്ദീപ് ധൻകറെ സന്ദർശിച്ച് മോദി
ഡൽഹി: അസ്വസ്ഥതയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജഗ്ദീപ് ധൻകറിന്റെ ആരോഗ്യ വിവരം അന്വേഷിക്കൻ പ്രധാനമന്ത്രി നരേന്ദ്ര മോജി ഇന്ന് രാവിലെ എയിംസ് സന്ദർശിച്ചു ( ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ).
ഉപരാഷ്രപതി എത്രയും വേഗം സുഖം പ്രാപിക്കട്ടേ എന്ന് പ്രധാനമന്ത്രി പറഞ്ഞു.
" എയിംസിൽ പോയി ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ജീയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു. അദദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനും സുഖം പ്രാപിക്കുന്നതിനും ഞാൻ പ്രാർത്ഥിക്കുന്നു, " പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയും ഉപരാഷ്ട്രപതിയുടെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കാൻ രാവിലെ എംയിസിൽ എത്തിയിരുന്നു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ധൻകറിനെ എയിംസിലേക്ക് കൊണ്ടുപോയത്. കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജീവ് നാരംഗിന്റെ കീഴിലുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ( സി സി യു ) പ്രവേശിപ്പിച്ചതായി വാർത്ത ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. 73 കാരനായ ദൻകർ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.












Click it and Unblock the Notifications