വീണ്ടും 'മോദി അബദ്ധം': ദേശീയഗാനത്തിനിടെ നടന്നു, അതും അങ്ങ് റഷ്യയില്‍...വീഡിയോ
മോസ്‌കോ: മനുഷ്യര്‍ക്ക് അബദ്ധം പിണയുന്നത് ഒരു വലിയ കാര്യമൊന്നും അല്ല. എന്നാല്‍ അത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ് സംഭവിയ്ക്കുന്നതെങ്കില്‍ വലിയ സംഭവം തന്നെ ആകും. ഇതിന് മുമ്പ് പലതവണ അദ്ദേഹത്തിന് 'അബദ്ധങ്ങള്‍' പിണഞ്ഞിട്ടുണ്ട്.
രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി മോസ്‌കോയില്‍ എത്തിയ ഉടന്‍ തന്നെ ഒരു വന്‍ അബദ്ധം പിണഞ്ഞു. ഇന്ത്യന്‍ ദേശീയഗാനത്തിനിടെ മോദി നടന്നു നീങ്ങി. ഒടുവില്‍ ഒരു റഷ്യന്‍ ഉദ്യോഗസ്ഥന്‍ വേണ്ടിവന്നു നമ്മുടെ പ്രധാനമന്ത്രിയെ തടയാന്‍!!!
മോസ്‌കോ വിമാനത്താവളത്തില്‍ നല്‍കിയ ഔദ്യോഗിക സ്വീകരണത്തിനിടെയായിരുന്നു സംഭവം. എന്തായാലും സോഷ്യല്‍ മീഡിയ വിവാദം ഏറ്റെടുത്ത് കഴിഞ്ഞു.

മോസ്‌കോയില്‍ എത്തിയപ്പോള്‍
രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി മോസ്‌കോ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയതായിരുന്നു നരേന്ദ്രമോദി. വിമാനത്താവളത്തില്‍ നല്‍കിയ ഔദ്യോഗിക സ്വീകരണത്തിനിടെയായിരുന്നു വിവാദസംഭവം.

ദേശീയഗാനം
റഷ്യന്‍ മിലിട്ടറി ബാന്റ് ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് ശ്രദ്ധിയ്ക്കാതെ നടന്നുനീങ്ങുകയായിരുന്നു.

റഷ്യക്കാരന്‍ രക്ഷിച്ചു
ഒടുവില്‍ ഒരു റഷ്യന്‍ ഉദ്യോഗസ്ഥനാണ് മോദിയെ പിടിച്ചു നിര്‍ത്തിയത്. അപ്പോഴാണ് നമ്മുടെ പ്രധാനമന്ത്രി ദേശീയ ഗാനം ശ്രദ്ധിച്ചത്.

പിന്നെ നിന്നു
റഷ്യന്‍ ഉദ്യോഗസ്ഥന്‍ കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ആണ് മോദി സത്യത്തില്‍ സംഭവം തിരിച്ചറിഞ്ഞത്. പിന്നീട് ദേശീയ ഗാനാലാപനം പൂര്‍ത്തിയാകുന്നതുവരെ അദ്ദേഹം അവിടെ തന്നെ നിന്നു.

അപമാനമാണോ?
ദേശീയ ഗാനം ആലപിയ്ക്കുമ്പോള്‍ എഴുന്നേറ്റ്, അറ്റന്‍ഷനായി നില്‍ക്കണം എന്നാണ് ചട്ടം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത് സത്യത്തില്‍ ചട്ടലംഘനം ആണോ എന്നാണ് ചോദ്യം.

കടുത്ത ദേശീയവാദി
കടുത്ത ദേശീയവാദിയായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പലരും കാണുന്നത്. അങ്ങനെയുള്ള ഒരാള്‍ ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യാന്‍ പാടുണ്ടോ എന്നാണ് പലരുടേയും ചോദ്യം.

തെറ്റിദ്ധരിച്ചതോ?
നരേന്ദ്ര മോദി വിമാനമിറങ്ങിയപ്പോള്‍ ഒരു റഷ്യന്‍ ഉദ്യോഗസ്ഥന്‍ കാണിച്ച ആംഗ്യമാണ് പ്രശ്‌നമാക്കിയത് എന്നാണ് വിശദീകരണം. അദ്ദേഹം മിലിട്ടറി ബാന്റിന് നിര്‍ദ്ദേശം നല്‍കിയതായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി കരുതിയത് നടന്നു നീങ്ങാനുള്ള നിര്‍ദ്ദേശമാണെന്നാണ്.

സോഷ്യല്‍ മീഡിയ ഇറങ്ങി
ദേശീയഗാനം ആലപിയ്ക്കുമ്പോള്‍ നരേന്ദ്ര മോദി നടന്നു നീങ്ങിയാല്‍ പിന്നെ സോഷ്യല്‍ മീഡിയ വെറുതേയിരിയ്ക്കുമോ? മോദി ഇന്‍സള്‍ട്ട്‌സ് നാഷണല്‍ ആന്തം എന്ന ഹാഷ്ടാഗില്‍ പ്രതിഷേധങ്ങളും പരിഹാസങ്ങളും നിറഞ്ഞു.

പ്രതിരോധവും ഉണ്ട്
സംഭവിച്ചതെന്താണെന്ന് വിശദീകരിച്ചുകൊണ്ട് മോദി ആരാധകരും രംഗത്തുണ്ട്.
വീഡിയോ കാണാം
ദേശീയഗാനം ആലപിയ്ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം.












Click it and Unblock the Notifications