കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനിയുമായുള്ള പിണക്കം മാറുന്നു....2019ല്‍ മത്സരിക്കണമെന്ന് മോദി!! പ്രായം തടസമേയല്ലെന്ന് അമിത് ഷാ!

എല്‍കെ അദ്വാനി 2019ല്‍ മത്സരിച്ചേക്കും

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ലാല്‍കൃഷ്ണ അദ്വാനി. ഇന്ന് പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവും അദ്ദേഹമാണ്. പക്ഷേ പറഞ്ഞിട്ടെന്താണ് കാര്യം. നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ടീമും അധികാരത്തില്‍ പിടിമുറുക്കിയതോടെ അദ്വാനി അപ്രസക്തനായി. സത്യം പറഞ്ഞാല്‍ മോദി അദ്ദേഹത്തെ മൂലയ്ക്കിരുത്തി എന്ന് സാരം. നരേന്ദ്ര മോദിയെന്ന നേതാവിനെ ഇത്രത്തോളം വളര്‍ത്തിയത് അദ്വാനിയാണ് എന്നതാണ് ഏറ്റവും രസകരം. മോദിക്കെതിരെ ദേശീയ തലത്തില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ അദ്ദേഹത്തെ സംരക്ഷിച്ച് നിര്‍ത്തിയത് അദ്വാനിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം വലിയ നിരാശയിലാണ്.

പക്ഷേ ഇപ്പോള്‍ അദ്ദേഹം മത്സരിക്കണമെന്നാണ് മോദി ആഗ്രഹിക്കുന്നതെന്നാണ്. അതായത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്വാനിയെ മത്സരിപ്പിക്കണമെന്നാണ് മോദി പറയുന്നത്. പ്രധാന പ്രശ്‌നം അദ്വാനിയുടെ പ്രായമാണ്. 90 കഴിഞ്ഞ അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാന്‍ ആര്‍എസ്എസ് തയ്യാറാവുമോ എന്നതാണ് പ്രധാന പ്രശ്‌നം. പക്ഷേ അദ്വാനിയെ മത്സരിപ്പിക്കാന്‍ മോദിക്കുള്ള ആഗ്രഹം വേറെ ചില കാരണങ്ങള്‍ കൊണ്ടാണെന്ന് സൂചനയുണ്ട്.

സഖ്യകക്ഷികള്‍ ഇടഞ്ഞ് നില്‍ക്കുന്നു

സഖ്യകക്ഷികള്‍ ഇടഞ്ഞ് നില്‍ക്കുന്നു

എന്‍ഡിഎ സര്‍ക്കാരിലെ പ്രധാന സഖ്യകക്ഷികളെല്ലാം ഇടഞ്ഞ് നില്‍ക്കുകയാണ്. അതില്‍ ശിവസേനയാണെങ്കില്‍ ഓരോ നിമിഷവും ഭീഷണി മുഴക്കികൊണ്ടിരിക്കുകയാണ്. അടുത്ത ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഉത്തര്‍പ്രദേശിലെ സകല സഖ്യകക്ഷികളും ഇടഞ്ഞ് നില്‍ക്കുകയാണ്. ഇവരെ എന്ത് പറഞ്ഞിട്ടും നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കുന്നില്ല. മോദിയെ ഇനിയും വലിയ രീതിയിലുള്ള ബഹുമാനത്തോടെ കാണാന്‍ സാധിക്കില്ലെന്ന് ഇവര്‍ പറയുന്നു. ഉപതിരഞ്ഞെടുപ്പുകളെല്ലാം തോറ്റ് അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പോടെ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന രീതിയിലാണ് ബിജെപി.

അദ്വാനി മത്സരിക്കണം

അദ്വാനി മത്സരിക്കണം

ഇത്തരം പ്രതിസന്ധികള്‍ മോദിയുടെയും അമിത് ഷായുടെയും മുന്നില്‍ നില്‍ക്കുന്നുണ്ട്. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാന്‍ പോകുന്നില്ലെന്ന് ബിജെപിക്ക് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പരിചയസമ്പത്തുള്ള ഒരാളെ നേതൃത്വത്തിലേക്ക് തിരികെ കൊണ്ടുവന്നാല്‍ ഇവരുടെ പിണക്കം മാറ്റാന്‍ സാധിക്കുമെന്ന് മോദി കരുതുന്നു. അദ്വാനിയേക്കാള്‍ മികച്ചൊരു നേതാവ് നിലവിലില്ല. അദ്ദേഹത്തിനെയാണെങ്കില്‍ ശിവസേന അടക്കമുള്ളവര്‍ ആദരിക്കുന്നുണ്ട്. അതുകൊണ്ടാണ് അദ്വാനി 2019ല്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വന്തം പാര്‍ട്ടിയില്‍ പിണങ്ങി നില്‍ക്കുന്നവരുമായി അടുക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.

മുതിര്‍ന്ന നേതാക്കള്‍

മുതിര്‍ന്ന നേതാക്കള്‍

മറ്റൊരു മുതിര്‍ന്ന നേതാവായ മുരളി മനോഹര്‍ ജോഷിയും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന നേതാവാണ് ജോഷി. നേരത്തെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നാണ് അദ്വാനി കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ചത്. ഇത്തവണ അദ്ദേഹത്തിന് ആ സീറ്റ് തന്നെ ലഭിക്കുമെന്നാണ് സൂചന. പാര്‍ട്ടിയുമായി തെറ്റി നില്‍ക്കുന്ന മറ്റ് നേതാക്കള്‍ക്കും സീറ്റ് നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം നേതൃത്വത്തിന്റെ ഇപ്പോഴത്തെ നടപടിയില്‍ മുതിര്‍ന്ന നേതാക്കള്‍ അമ്പരപ്പിലാണ്.

വീട്ടിലെത്തി കണ്ടു......

വീട്ടിലെത്തി കണ്ടു......

അദ്വാനിയുമായുള്ള പിണക്കം മാറ്റാന്‍ ദില്ലിയിലെ പ്രിഥ്വിരാജ് റോഡിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി മോദി സന്ദര്‍ശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പിണക്കം മറന്ന് മത്സരിക്കാന്‍ തയ്യാറാവുമോ എന്ന് അദ്വാനി വ്യക്തമാക്കിയിട്ടില്ല. അതേസമയം അമിത് ഷായും അദ്വാനിയെ വീട്ടിലെത്തി കണ്ടിട്ടുണ്ട്. തെലുങ്ക് ദേശം പാര്‍ട്ടിയൊക്കെ എന്‍ഡിഎ വിട്ടത് മോദിയുടെ പിടിപ്പുകേട് കൊണ്ടാണെന്ന് അദ്വാനിക്ക് അഭിപ്രായമുണ്ട്. സഖ്യകക്ഷികളെ ഒപ്പംകൂട്ടാന്‍ അദ്വാനിക്കല്ലാതെ മറ്റാര്‍ക്കും സാധിക്കില്ലെന്ന് മോദിക്ക് നന്നായറിയാം. എന്നാല്‍ ശിവസേനയുമായി അദ്വാനി ഇക്കാര്യം സംസാരിക്കുമോ എന്ന് വ്യക്തമല്ല.

വിജയസാധ്യത വര്‍ധിക്കും.....

വിജയസാധ്യത വര്‍ധിക്കും.....

ബിജെപി സര്‍ക്കാരില്‍ ഇപ്പോള്‍ തന്നെ ജനപ്രിയരല്ലാത്ത നിരവധി മന്ത്രിമാരുണ്ട്. അവരെ വീണ്ടും മത്സരിപ്പിച്ചാല്‍ തോല്‍വി ഉറപ്പാണ്. അതുകൊണ്ട് തഴയപ്പെട്ട മുതിര്‍ന്ന നേതാക്കളെ ഉപയോഗിച്ച് ജയസാധ്യത വര്‍ധിപ്പിക്കാനാണ് ബിജെപി പ്രധാനമായും ശ്രമിക്കുന്നത്. അതേസമയം ഉന്നതാധികാര സമിതിയില്‍ നിന്ന് തഴയപ്പെട്ട അദ്വാനിയും ജോഷിയും മോദിയോട് എന്ത് സമീപനമാവും സ്വീകരിക്കുക എന്നത് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. നേരത്തെ ബിജെപിയുടെ മാര്‍ഗ്ദര്‍ശക് മണ്ഡല്‍ എന്ന ഉപദേശക സമിതിയില്‍ ഇരുവരെയും ഉള്‍പ്പെടുത്തിയെങ്കിലും ഇതുവരെ ഇവര്‍ ഒരു ചര്‍ച്ച പോലും നടത്തിയിട്ടില്ല.

പ്രായം പ്രശ്‌നമേയല്ല....

പ്രായം പ്രശ്‌നമേയല്ല....

ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരം 75 വയസാണ് നേതൃനിരയില്‍ തുടരുന്നതിനുള്ള പ്രായപരിധി. അപ്പോള്‍ ഇരുവര്‍ക്കും മത്സരിക്കാനുള്ള ടിക്കറ്റ് നല്‍കാനാവുമോ എന്നതാണ് പ്രധാന ചോദ്യം. എന്നാല്‍ പ്രായം പ്രശ്‌നമേയല്ല എന്നാണ് അമിത് ഷായുടെ നിലപാട്. നേരത്തെ കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പയ്ക്കായി പ്രായപരിധി ഒഴിവാക്കിയിരുന്നു ബിജെപി. ഇവിടെ ഇത് അദ്വാനിക്കും ജോഷിക്കുമായി ഒഴിവാക്കി കൊടുക്കും. അതേസമയം അദ്വാനിയെ മത്സരിപ്പിക്കുന്നതിലൂടെ പ്രതിപക്ഷം ആരോപിക്കുന്നത് പോലെ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കാനും ബിജെപിക്ക് സാധിക്കും.

തോറ്റത് മൗര്യയെ മുഖ്യമന്ത്രിയാക്കാത്തതിനാല്‍, സര്‍ക്കാരിന് വീഴ്ച്ച പറ്റി, യോഗിക്കെതിരെ സഖ്യകക്ഷികള്‍തോറ്റത് മൗര്യയെ മുഖ്യമന്ത്രിയാക്കാത്തതിനാല്‍, സര്‍ക്കാരിന് വീഴ്ച്ച പറ്റി, യോഗിക്കെതിരെ സഖ്യകക്ഷികള്‍

ആപ്പിള്‍ മുതല്‍ മൈക്രോസോഫ്റ്റ് വരെ.... ഫേസ്ബുക്ക് വ്യക്തി വിവരങ്ങള്‍ നല്‍കിയത് 60 കമ്പനികള്‍ക്ക്ആപ്പിള്‍ മുതല്‍ മൈക്രോസോഫ്റ്റ് വരെ.... ഫേസ്ബുക്ക് വ്യക്തി വിവരങ്ങള്‍ നല്‍കിയത് 60 കമ്പനികള്‍ക്ക്

English summary
PM Modi Wants Advani to Contest Elections in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X