കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-പാക് തര്‍ക്കത്തില്‍ മധ്യസ്ഥതക്ക് തയ്യാര്‍: മതസ്വാതന്ത്ര്യം ചര്‍ച്ചയായെന്ന് ഡൊണാള്‍ഡ് ട്രംപ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- പാക് തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്താനുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ട്രംപ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ ആവശ്യമെങ്കില്‍ അമേരിക്ക ഇടപെടാമെന്നും കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ ഇന്ത്യയ്ക്കും പാകിസ്കാനുമിടയിലെ മുള്ളാണ്. എല്ലാ കഥകള്‍ക്കും രണ്ടുവശമുണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നേരത്തെ പലതവണ കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് അറിയിച്ചിരുന്നുവെങ്കിലും ഇന്ത്യ ട്രംപിന്റെ വാഗ്ധാനം നിരസിക്കുകയായിരുന്നു. പൗരത്വനിയമത്തെക്കുറിച്ച് പരാമര്‍ശിച്ചില്ലെങ്കിലും ഇന്ത്യയിലെ മതസ്വാതന്ത്ര്യക്കുറിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു. മത മൈത്രി നിലനിര്‍ത്തുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്.

താജ്മഹല്‍ സന്ദര്‍ശനത്തിനിടെ മെലാനിയ ചോദിച്ചത് ഒറ്റക്കാര്യമെന്ന് ഗൈഡ്: താജ്മഹലിനെ പുകഴ്ത്തി ട്രംപ് താജ്മഹല്‍ സന്ദര്‍ശനത്തിനിടെ മെലാനിയ ചോദിച്ചത് ഒറ്റക്കാര്യമെന്ന് ഗൈഡ്: താജ്മഹലിനെ പുകഴ്ത്തി ട്രംപ്

 പൗരത്വ നിയമം ചര്‍ച്ചയായില്ല

പൗരത്വ നിയമം ചര്‍ച്ചയായില്ല

ട്രംപ്- മോദി കൂടിക്കാഴ്ചക്കിടെ പൗരത്വ നിയമം ചര്‍ച്ചയായില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃഗ്ലയാണ് അറിയിച്ചത്. ദില്ലിയിലെ അക്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അക്രമത്തെക്കുറിച്ച് അറിഞ്ഞുവെന്നും ഒറ്റപ്പെട്ട സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ട്രംപ് വ്യക്തമാക്കി. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം അതിനായി പ്രവര്‍ത്തിക്കുന്നു. ഒറ്റപ്പെട്ട ആക്രമണങ്ങളെക്കുറിച്ച് കേട്ടിരുന്നുവെങ്കിലും അതെക്കുറിച്ച് ചര്‍ച്ച ചെയ്യാനില്ല. ഇത് ഇന്ത്യയ്ക്കായി വിട്ടിരിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

 മധ്യസ്ഥത വേണമെങ്കില്‍ ആവാം..

മധ്യസ്ഥത വേണമെങ്കില്‍ ആവാം..


ജമ്മു കശ്മീര്‍ വിഷയത്തില്‍ പാകിസ്താനും ഇന്ത്യയ്ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ധാനം വീണ്ടും ട്രംപ് മുന്നോട്ടുവെക്കുകയായിരുന്നു. ചര്‍ച്ച നടത്തുകയോ മധ്യസ്ഥത വഹിക്കുകയോ എനിക്ക് ചെയ്യാന്‍ പറ്റുന്നതെന്നും ചെയ്യാന്‍ തയ്യാറാണ് എന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. ഏറെക്കാലമായി കശ്മീര്‍ പാകിസ്താനും ഇന്ത്യയ്ക്കുമിടയിലെ മുള്ളാണ്. ഏതൊരു കഥയ്ക്കും രണ്ട് വശങ്ങളുണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

 മോദിയില്‍ നിന്ന് മറുപടി ലഭിച്ചു?

മോദിയില്‍ നിന്ന് മറുപടി ലഭിച്ചു?


പൗരത്വ നിയമത്തെക്കുറിച്ചുള്ള ചോദ്യത്തിന് എനിക്ക് മോദിയില്‍ നിന്ന് ശക്തമായ മറുപടി ലഭിച്ചെന്നാണ് ട്രംപ് പ്രതികരിച്ചത്. അവര്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. രാജ്യത്ത് 200 മില്യണ്‍ മുസ്ലിങ്ങളാണുള്ളത്. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഈ ന്യൂനപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തത്. ഞാന്‍ പൗരത്വ നിയമത്തെക്കുറിച്ച് പ്രതികരിക്കില്ല. ഇക്കാര്യത്തില്‍ ഇന്ത്യ ശരിയായ കാര്യങ്ങള്‍ മാത്രമാണ് ചെയ്യുകയെന്നാണ് വിശ്വസിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

 അഭിനന്ദനം അര്‍ഹിക്കുന്നു..

അഭിനന്ദനം അര്‍ഹിക്കുന്നു..


മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇരു രാജ്യങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ട്രംപ് ബഹുസ്വരതയും ഏകത്വവും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഘടകമാണെന്നും വിലയിരുത്തി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം, മരുന്ന് എന്നീ വിഷയങ്ങളാണ് ഇത്തവണത്തെ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ചര്‍ച്ചയായതെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഖല വ്യക്തമാക്കി.
ഇന്ത്യാ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ത്യയില്‍ വിവാദമായ പൗരത്വ നിയമത്തെക്കുറിച്ച് ട്രംപ് ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസാണ് നേരത്തെ വ്യക്തമാക്കിയത്. ദേശീയ ജനസംഖ്യാ രജിസ്റ്ററും ഇതോടൊപ്പം ചര്‍ച്ചയാവുമെന്നുമാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

 ഉഭയകക്ഷി കരാര്‍

ഉഭയകക്ഷി കരാര്‍


യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ 300 കോടി ഡോറിന്റെ പ്രതിരോധ കരാറാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചത്. സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇരു നേതാക്കളും ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത്. അത്യാധുനിക ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവ ഇന്ത്യക്ക് കൈമാറുന്നതിനാണ് വേണ്ടിയാണ് കരാര്‍. ഇതിന് പുറമേ സുരക്ഷ, ഊര്‍ജ്ജ രംഗത്തെ സഹകരണം, പ്രതിരോധമേഖലയിലെ സഹകരണം, വ്യാപാരം എന്നിങ്ങനെ വിവിധ രംഗങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇരു നേതാക്കളുടേയും കൂടിക്കാഴ്ച. തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് പോരാടുമെന്നും പാകിസ്താന്റെ മണ്ണില്‍ നിന്ന് ഭീകരവാദത്തെ തുടച്ചുനീക്കേണ്ടതുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

 പാക് ഭീകരവാദത്തിന് മറുപടി

പാക് ഭീകരവാദത്തിന് മറുപടി

പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും നല്ല ബന്ധമാണുള്ളത്. ‍ഞങ്ങള്‍ ഇന്ന് പാകിസ്താനില്‍ നിന്നുള്ള ഭീകരവാദത്തെക്കുറിച്ച് ഒരുപാട് സംസാരിച്ചു. അതൊരു പ്രശ്നമാണ് എന്ന കാര്യത്തില്‍ ചോദ്യത്തിന്റെ ആവശ്യമില്ല. സഹായിക്കാന്‍ തന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.

English summary
PM Modi wants to people to have religious freedom: Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X