മോദിക്ക് അമേരിക്ക വിസ നിഷേധിച്ചത് യുപിഎ സര്‍ക്കാര്‍ പറഞ്ഞിട്ട്?
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു എസില്‍ മോദിക്ക് ഗംഭീര സ്വീകരണമാണ് ഇത്തവണയും ലഭിച്ചത്. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രിയായി സ്ഥാനമേറ്റയുടന്‍ മോദി നടത്തിയ യു എസ് സന്ദര്‍ശനത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം ലഭിച്ചിരുന്നു.
എന്നാല്‍ പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് മുമ്പ് 10 വര്‍ഷത്തോളം കാലം അമേരിക്ക മോദിക്ക് വിസ നല്‍കിയിരുന്നില്ല എന്ന കാര്യം മറക്കാറായിട്ടില്ല. പലപ്പോഴും പല ചര്‍ച്ചകളിലും ഇക്കാര്യം പൊന്തിവരാറുണ്ട്. 2002ലെ ഗോധ്ര കലാപത്തെ തുടര്‍ന്നാണ് അമേരിക്ക മോദിക്ക് വിസ നല്‍കാതിരുന്നത്. എന്നാല്‍ അമേരിക്ക സ്വന്തം ഇഷ്ടപ്രകാരമല്ല, അന്ന് ഇന്ത്യ ഭരിച്ചിരുന്ന യു പി എ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മോദിക്ക് വിസ നിഷേധിച്ചത് എന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍.

വെളിപ്പെടുത്തല്‍ ഇങ്ങനെ
സാമ്പത്തികശാസ്ത്ര വിദഗ്ധനായ ജഗദീഷ് ഭാഗവതിയാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. എന്‍ ഡി ടി വിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് നരേന്ദ്ര മോദിക്ക് അമേരിക്ക വിസ നിഷേധിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് എന്ന് പറഞ്ഞത്.

വിസ നിഷേധിച്ചത് എപ്പോള്‍
അമേരിക്കയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യാനായി പുറപ്പെടാന്‍ ഒരുങ്ങവേയാണ് മോദിക്ക് അമേരിക്ക വിസ നിഷേധിച്ചത്. 2005ലാണ് ഈ സംഭവം. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയാണ് നരേന്ദ്ര മോദി.

കാരണം പറഞ്ഞത് ഗുജറാത്ത്
2002 ലെ ഗുജറാത്ത് കലാപത്തിന്റെ പേരിലാണ് അമേരിക്ക മോദിക്ക് വിസ നിഷേധിച്ചത്. മൂന്ന് ദിവസം നീണ്ട വര്‍ഗീയ കലാപത്തില്‍ ആയിരക്കണക്കിന് പേരാണ് ഗുജറാത്തില്‍ കൊല്ലപ്പെട്ടത്.

മോദിക്കും അറിയാമായിരുന്നു
പ്രാക്ടിക്കലായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളാണ് നരേന്ദ്ര മോദി. യു പി എ സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് തനിക്ക് അമേരിക്ക വിസ നിഷേധിച്ചതെന്ന് മോദിക്കും അറിയാമായിരുന്നു - ജഗദീഷ് ഭാഗവതി പറഞ്ഞു.

എല്ലാവരും കത്തയച്ചു
നരേന്ദ്ര മോദിക്ക് അമേരിക്ക വിസ നല്‍കരുത് എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സി പി എമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കന്മാര്‍ യു എസിലേക്ക് കത്തയിച്ചിരുന്നു.

മോദി പ്രതികാരത്തിനില്ല
കഴിഞ്ഞ തവണ മോദി അമേരിക്കയിലെത്തിയപ്പോള്‍ അവിടെയുള്ളവര്‍ കരുതിയത് മോദി ഇപ്പോഴും വിസ നിഷേധിക്കപ്പെട്ടതിന്റെ ഹാംഗോവറിലാണ് എന്നാണ്. എന്നാല്‍ മോദി അവിടെനിന്നൊക്കെ വളരെ വേഗം മുന്നോട്ട് പോയിരുന്നു.

ചരിത്രം സൃഷ്ടിച്ച സന്ദര്‍ശനം
2014 ല്‍ മോദി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനം ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. ഒരു ഇന്ത്യന്‍ നേതാവിന് വിദേശത്ത് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമാണ് മാഡിസണ്‍ സ്‌ക്വയറില്‍ മോദിക്ക് കിട്ടിയത്.

മോദി ഒരേയൊരു ഇന്ത്യക്കാരന്‍
മതസ്വാതന്ത്രം ഹനിക്കപ്പെടുന്നതിന് കാരണമായ ഭരണാധികാരിക്ക് വിസ കൊടുക്കുന്നില്ല എന്ന നയപ്രകാരമാണ് അമേരിക്ക മോദിക്ക് വിസ നിഷേധിച്ചത്. ഈ നയപ്രകാരം അമേരിക്കയില്‍ വിസ നിഷേധിക്കപ്പെടുന്ന ഏക ഇന്ത്യക്കാനാണ് നരേന്ദ്ര മോദി.

മോദിക്ക് പത്തില്‍ 7
ഒരു വര്‍ഷം പിന്നിടുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് പത്തില്‍ 7 മാര്‍ക്കാണ് ജഗദീഷ് ഭാഗവതി നല്‍കുന്നത്. പ്രൊഫസര്‍മാര്‍ ആര്‍ക്കും പത്തില്‍ പത്ത് നല്‍കില്ല എന്നും അദ്ദേഹം തമാശരൂപത്തില്‍ പറഞ്ഞു.

പ്രകടനം ഇങ്ങനെ
സാമൂഹിക വിഷയങ്ങളില്‍ മോദിയുടെ പ്രകടനം മികച്ചതാണ്. വ്യാപാര - വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ മെല്ലപ്പോക്കാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്.












Click it and Unblock the Notifications